ഹനുമാൻ സ്വാമിയുടെ അതി വിശിഷ്ടങ്ങളായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം.
ഭഗവാൻ ശ്രീരാമന്റെ ദുഃഖം ശമിപ്പിച്ച ഹനുമാൻ സ്വാമിക്ക് നിസ്സാരന്മാരായ നമ്മുടെ പ്രതിസന്ധികളും തടസ്സങ്ങളും തച്ചുടയ്ക്കാൻ എന്ത് വൈഷമ്യം?
ആത്മാർത്ഥ ഭക്തിയോടെ ഈ സ്തോത്രം കൊണ്ട് പ്രാർത്ഥിച്ചാൽ ഏതു തടസ്സവും അകലും. ന്യായമായ ഏത് ആഗ്രഹവും സാധിക്കും എന്നത് അനുഭവമാണ്.
യാത്രകൾക്ക് മുൻപായി ഈ സ്തോത്രം ജപിച്ചാൽ യാത്രകൾ അപകട രഹിതവും വിജയപ്രദവും ആയിത്തീരുകയും ചെയ്യും.
നമുക്ക് ഈ മഹത് സ്തോത്രം വരികൾ സഹിതം കണ്ടു പഠിക്കാം. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.