രാഹുവിനെ പേടിച്ചേ പറ്റു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
രാഹുവിനെ വെറുതേ പേടിക്കേണ്ടതില്ല, ജാതകത്തില് രാഹു എവിടെ നിൽക്കുന്നു എന്നതാണ് പ്രശ്നം.
നവഗ്രഹങ്ങളുമായി ഭൂമിയിലെ എല്ലാ കാര്യങ്ങള്ക്കും ബന്ധമുണ്ടാകും. ഒരോ ഗ്രഹങ്ങൾക്കും ഓരോ ദശയും പറയുന്നുണ്ട്.
എല്ലാവര്ക്കും എല്ലായ്പ്പോഴുംരാഹു പ്രശ്നക്കാരനായിരിക്കില്ല. രാഹുദശയുടെ തുടക്കവും അവസാനവും ആയിരിക്കും
നിർണ്ണായകമാകുക.
ലഗ്നാൽ മൂന്ന്, പതിനൊന്ന് എന്നീ സ്ഥാനങ്ങളിലെ രാഹു നല്ലവനാണ്. ഭാഗ്യംനല്കും.
കന്നി സ്വക്ഷേത്രമായ രാഹുവിന്മി ഥുനരാശിയില് ഉച്ചവും ധനുവില് നീചവും സംഭവിക്കുന്നു.
ജാതകത്തിൽ രാഹു ദുർബലനാകുമ്പോൾ: അമിതവും അകാരണവുമായ ഭയം, ഉത്കണ്ഠ, മതിഭ്രമങ്ങൾ എന്നിവ രാഹു ജാതകത്തിൽ അനിഷ്ടഫലദാതാവായി വന്നാലുള്ള ഫലങ്ങളാണ്.
ഇവർ പെട്ടെന്ന് വികാരഭരിതരാവുന്ന പ്രകൃതക്കാരായിരിക്കും.
ലഹരിവസ്തുക്കള്ക്ക് അടമപ്പെടാറുള്ള ഇവർ ഭ്രമാത്മകവും അസാധാരണവുമായ മനോവ്യാപാരങ്ങൾക്ക് അടിമകളായിരിക്കും. താനാരെന്നോ തന്റെ കഴിവുകളെന്തെന്നോ തിരിച്ചറിയാൻ കഴിവില്ലാത്ത ഇവർ അയഥാർഥ സങ്കല്പങ്ങളുടെ മായാവലയത്തിൽ പെട്ട് യഥാർത്ഥ ജീവിതത്തിൽ പരാജിതരാകുന്നു.
കുറച്ചുമാത്രം സുഹൃത്തുക്കൾ ഉള്ള ഇവര് സമയത്തിന്റെ വിലയെക്കുറിച്ച്, ജീവിതത്തില് നല്ലകാലം
പൊയ്പ്പോകുന്നതിനേക്കുറിച്ച് ബോധവാന്മാരായിരിക്കില്ല.
നീചസ്ത്രീകളുമായി രഹസ്യബന്ധങ്ങള്, നീചജനങ്ങളുമായി സഹാവാസം, മല, കാട്, ഗുഹകൾ തുടങ്ങിയവയിൽ ഏകാന്തവാസം നടത്താനുള്ള ആഗ്രഹം, കുനിഞ്ഞുനോക്കിനടക്കുന്ന സ്വഭാവം, അസത്യഭാഷണസ്വഭാവം, തുടങ്ങിയവ രാഹു അനിഷ്ടരായ ജാതകർക്ക് കാണാവുന്ന സവിശേഷതകളാണ്.
ഇവര്ക്ക് ജീവിതത്തില് പലപ്പോഴും വിഷബാധകൾക്ക് വിധേയരാകേണ്ടിവന്നിരിക്കും.
ദോഷകാഠിന്യമനുസരിച്ച് സർപ്പ വിഷം, എട്ടുകാലിവിഷം, ഭക്ഷ്യവിഷം അങ്ങനെ എന്തുമാകാം.
പൊതുവെ ത്വക്ക് രോഗങ്ങളും ഇവർക്കുണ്ടായിരിക്കും.
പിശാചുപീഡ, സങ്കല്പ്പപീഡ, ബാലഗ്രഹപീഡ, ഭൂതപീഡ, പ്രേതബാധ ഇവയൊക്കെ രാഹു അനിഷ്ടരായവര്ക്ക് ഉണ്ടാകുമെന്നാണ് ജ്യോതിഷഗ്രന്ഥങ്ങള് സൂചിപ്പിക്കുന്നത്.
അത്യധികം വിക്ഷോഭങ്ങൾക്ക് സാധ്യതയുള്ളതും നിയന്ത്രണങ്ങൾക്ക് കീഴ്‌പ്പെടാത്തതുമായ മാനസികവ്യാപാര ങ്ങളായിരിക്കും ഇവർക്കുള്ളത്.
മൂന്ന്, പതിനൊന്ന് ഭാവങ്ങളൊഴിച്ച് മറ്റ് ഭാവങ്ങളില് രാഹുസ്ഥിതിയുള്ള ജാതകർക്ക് ആ രാഹു എന്തെങ്കിലും ദുരിതങ്ങള്
നല്കിക്കൊണ്ടിരിക്കും.
അവരൊക്കെ ദോഷപരിഹാരകർമങ്ങൾ അനുഷ്ഠിക്കുന്നത് നന്നായിരിക്കും.
രാഹു എട്ട്, ആറ്, അഞ്ച്, ലഗ്നം, പന്ത്രണ്ട് തുടങ്ങിയ ഭാവങ്ങളില് നില്ക്കുക, ശനി, സൂര്യന്, ചൊവ്വ തുടങ്ങിവയുമായി ദൃഷ്ടിയോഗാദികള് വരിക എന്നിവയൊക്കെ നിശ്ചയമായും രാഹുദോഷശാന്തി അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്ന ഗ്രഹസ്ഥിതികളാണ്.
അഷ്ടമത്തിൽ രാഹുസ്ഥിതിയുള്ളവർ ശാന്തികർമങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം സർപ്പ ദംശനസാദ്ധ്യതയുള്ള പ്രദേ ശങ്ങളിൽ സഞ്ചരിക്കുക, അസമയങ്ങളില് സഞ്ചരിക്കുക എന്നിവ കർശനമായി ഒഴിവാക്കണം.
ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, കേട്ട, രേവതി നക്ഷത്രക്കാരും രാഹുദോഷശാന്തി അനുഷ്ഠിക്കേണ്ടതാണ്.
ചാരവശാൽ ജന്മം, എട്ട്, ഒന്പത് തുടങ്ങിയ അനിഷ്ടഭാവങ്ങളിൽ രാഹു സഞ്ചരിക്കുന്ന കാലത്തും ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.
‘ഓം രാഹവേ നമ:
’എന്ന രാഹു മന്ത്രം ജപിക്കുന്നതും കറുത്ത വസ്ത്രംധരിച്ച് പരിഹാരമാർഗങ്ങൾ ചെയ്യുന്നതും രാഹുവിന്റെ ദോഷം കുറയ്ക്കും.
ഡോ. ബാലകൃഷ്ണവാര്യർ