വ്യാഴാഴ്ച പ്രഭാതത്തിൽ സൂര്യോദയ ശേഷം ഒരു മണിക്കൂറിനകം വരുന്നതായ വ്യാഴ ഹോരയിൽ നെയ് വിളക്ക് കത്തിച്ചു വച്ച് മഞ്ഞ വസ്ത്രം ധരിച്ച് , മഹാവിഷ്ണുവിനേയും ഗുരുവിനെയും ധ്യാനിച്ചുകൊണ്ട് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിച്ചുകൊണ്ട് ഈ സ്തോത്രം ജപിക്കുക. ആയുരാരോഗ്യ സൗഖ്യം ലഭിക്കും. ദൈവാധീനം വർധിക്കും. ധനവും ഭാഗ്യവും വർധിക്കും. സ്കന്ദ പുരാണാന്തർഗതമായ ഈ ബൃഹസ്പതിസ്തോത്രം അതീവ ഫലസിദ്ധികരമാണ്.
ഗുരു (ബൃഹസ്പതി) സ്തോത്രം.
ഗൃത്സമദ ഋഷിഃ, അനുഷ്ടുപ് ഛന്ദഃ,
ബൃഹസ്പതിർദേവതാ, ബൃഹസ്പതിപ്രീത്യർഥം ജപേ വിനിയോഗഃ .
ഗുരുർബൃഹസ്പതിർജീവഃ സുരാചാര്യോ വിദാംവരഃ .
വാഗീശോ ധിഷണോ ദീർഘശ്മശ്രുഃ പീതാംബരോ യുവാ .. 1..
സുധാദൃഷ്ടിർഗ്രഹാധീശോ ഗ്രഹപീഡാപഹാരകഃ .
ദയാകരഃ സൗമ്യമൂർതിഃ സുരാർച്യഃ കുങ്മലദ്യുതിഃ .. 2..
ലോകപൂജ്യോ ലോകഗുരുർനീതിജ്ഞോ നീതികാരകഃ .
താരാപതിശ്ചാംഗിരസോ വേദവൈദ്യപിതാമഹഃ .. 3..
ഭക്ത്യാ ബൃഹസ്പതിം സ്മൃത്വാ നാമാന്യേതാനി യഃ പഠേത് .
അരോഗീ ബലവാൻ ശ്രീമാൻ പുത്രവാൻ സ ഭവേന്നരഃ .. 4..
ജീവേദ്വർഷശതം മർത്യോ പാപം നശ്യതി നശ്യതി .
യഃ പൂജയേദ്ഗുരുദിനേ പീതഗന്ധാക്ഷതാംബരൈഃ .. 5..
പുഷ്പദീപോപഹാരൈശ്ച പൂജയിത്വാ ബൃഹസ്പതിം .
ബ്രാഹ്മണാൻഭോജയിത്വാ ച പീഡാശാന്തിർഭവേദ്ഗുരോഃ .. 6..
.. ഇതി ശ്രീസ്കന്ദപുരാണേ ബൃഹസ്പതിസ്തോത്രം സമ്പൂർണം ..