ജീവിത വിജയത്തിനും കാര്യസിദ്ധിക്കും 27 നാളുകാരും ആരാധിക്കേണ്ട ഗണേശ ഭാവം
നിങ്ങളുടെ നക്ഷത്രപ്രകാരം ഗണപതി ഭഗവാന്റെ ഏത് രൂപത്തെയാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഇവര്‍ ഗണേശനെ ഏത് ഭാവത്തിലാണ് ആരാധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മേടം രാശിക്കാര്‍ പൊതുവേ ചൊവ്വയുടെ ആധിപത്യമുള്ളവരാണ്. അത് കൊണ്ട് തന്നെ ഇവര്‍ ആരെയും കൂസാതെ ജീവിക്കുന്നവരാണ്. തങ്ങളുടെ മനസ്സിന് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഇവര്‍ ധൈര്യസമേതം ചെയ്യുന്നുണ്ട്. മനോധൈര്യം ഏറെയുള്ള ഇവര്‍ പ്രാര്‍ത്ഥിക്കേണ്ടത് വീരഗണപതിയെയാണ്. ഇടവക്കൂര്‍ (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) ഇടവക്കൂറില്‍ ശുക്രന്റെ ആധിപത്യമാണ് ഉള്ളത്. ഇവര്‍ക്ക് പാര്‍വ്വതിദേവിയുടെ പൂര്‍ണ്ണ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. പന്ത്രണ്ട് രാശികളില്‍ ചന്ദ്രന്‍ ഉച്ചത്തില്‍…
നിങ്ങളുടെ ജന്മനക്ഷത്ര ഗോത്രം ഏതെന്നറിയമോ?
എല്ലാവർക്കും അവർ ജനിച്ച ജന്മ നക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്നാൽ ജനിച്ച ഗോത്രം ഏതാണ് എന്ന് ചോദിച്ചാൽ പലരും അജ്ഞരാണ്. കേരളത്തിനു വെളിയിൽ ഉള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുമ്പോൾ പൂജാരിമാർ പലപ്പോഴും ജന്മ ഗോത്രം ചോദിക്കാറുണ്ട്. അപ്പോഴാണ് അങ്ങനെ ഒരു സംഗതി ഉണ്ടെന്നു തന്നെ പലരും അറിയുന്നത്. സപ്തർഷിമാരുമായി നമ്മുടെ ജന്മ നക്ഷത്രം ബന്ധപ്പെട്ടിരിക്കുന്നു. 27 നക്ഷത്രങ്ങളെയും അഭിജിത് നക്ഷത്രത്തെയും ചേർത്തു 28 നക്ഷത്രങ്ങളെ 4 വീതം വിഭജിച്ചു ഏഴു ഋഷീശ്വരമാരുമായി ബന്ധപ്പെടുത്തിയാണ് ഗോത്രം നിർണ്ണയിക്കുന്നത്. (ഉത്രാടം നക്ഷത്രത്തിന്റെ നാലാമത്തെ പാദം 15 നാഴികയും തിരുവോണം നക്ഷത്രത്തിന്റെ ആദ്യത്തിൽ നാലു നാഴികയും ചേർന്നു 19 നാഴികയാണ്…
വിഷ്ണുവിന്റെ ഓരോ അവതാരത്തെയും ആരാധിച്ചാൽ വിവിധങ്ങളായ ഫലസിദ്ധി..
ത്രിമൂർത്തികളിൽ സ്ഥിതിയുടെയും പരിപാലനത്തിന്റെയും മൂർത്തിയാണ് മഹാവിഷ്‌ണു. അങ്ങനെയുള്ള മഹാവിഷ്‌ണുവിന്റെ പൂർണ്ണാവതാരങ്ങളെ ആരാധിക്കുന്നതും അവതാര കീർത്തനം ചൊല്ലുന്നതും ഐശ്വര്യവും കീർത്തിയും ഉണ്ടാക്കുന്നു. ഗുരുവായൂർ ഉൾപ്പെടെയുള്ള വിഷ്‌ണു പ്രതിഷ്ഠയുള്ള മഹാ ക്ഷേത്രങ്ങളിലെല്ലാം ദശാവതാരച്ചാർത്ത് നടത്താറുണ്ട്. കേരളത്തിൽ മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങലും അംശാവതാരങ്ങളും പ്രധാന പ്രതിഷ്‌ഠയായി വരുന്ന ക്ഷേത്രങ്ങളും ഉണ്ട്. അങ്ങനെയുള്ള പ്രധാന ക്ഷേത്രങ്ങളും ഓരോ അവതാര മൂർത്തിയേയും ആരാധിച്ചാലുള്ള ഫലസിദ്ധിയുമാണിനി പറയുന്നത്. മത്സ്യാവതാരം മഹാവിഷ്ണുവിന്റെ ആദ്യത്തെ അവതാരം. മത്സ്യാവതാര മൂർത്തിയെ ആരാധിച്ചാൽ വിദ്യാലബ്‌ധിയും കാര്യസിദ്ധിയുമുണ്ടാകും. വേദങ്ങൾ വീണ്ടെടുക്കാനാണ് ഭഗവാൻ മത്സ്യാവതാരമായി ജന്മമെടുത്തത്. വയനാട്ടിലെ മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രമാണ് കേരളത്തിലെ പ്രധാന മത്സ്യാവതാര ക്ഷേത്രമായി അറിയപ്പെടുന്നത്. കൂടാതെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും മത്സ്യമൂർത്തി…
