സർവൈശ്വര്യവും നൽകുന്ന ഷോഡശ നാമ സ്തോത്രം

സർവൈശ്വര്യവും നൽകുന്ന ഷോഡശ നാമ സ്തോത്രം

വിഷ്ണു ഭഗവാന്റെ അതി വിശിഷ്ടങ്ങളായ 16 നാമങ്ങളാണ് ഷോഡശനാമങ്ങള്‍ എന്നറിയപ്പെടുന്നത്. ഇത് ഭക്തിപൂര്‍വം ശുദ്ധിയോടുകൂടി രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യ ലബ്ധിയുണ്ടാക്കുമെന്നാണ് വിശ്വാസം.

ഷോഡശ നാമ സ്‌ത്രോതം

ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം

ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം.

യുദ്ധേ ചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം

നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ.

ദുഃസ്വപ്‌നേ സ്മരഗോവിന്ദം സങ്കടെ മധുസൂദനം

കാനനേ നാരസിംഹം ച പാവകേ ജലശായിനം

ജലമധ്യേ വരാഹംച പര്‍വ്വതേ രഘുനന്ദനം

ഗമനേ വാമനം ചൈവ സര്‍വ്വകാര്യേഷു മാധവം

ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യഃ പഠേല്‍

സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ.

Specials