എന്റെ വിവാഹം എന്നു നടക്കും?

എന്റെ വിവാഹം എന്നു നടക്കും?

Share this Post

വിവാഹം എന്നു നടക്കും എന്ന് ആകാംക്ഷപ്പെടാത്ത അവിവാഹിതരുണ്ടാകില്ല. എല്ലാം ഒത്തുവന്നാലും വിവാഹം നടക്കണമെങ്കിൽ അതിനുള്ള സമയമാകണം എന്നു പറയാറുണ്ട്. വിവാഹം എന്നു നടക്കും എന്നു ജ്യോതിഷപ്രകാരം കൃത്യമായി പറയാൻ കഴിയുമോ? ഏതാണ്ടു കൃത്യമായി പറയാൻ കഴിയും എന്നു തന്നെയാണ് ഉത്തരം. വിവാഹത്തെ സംബന്ധിച്ച് ജ്യോതിഷത്തിലെ വിവിധ ഗ്രന്ഥങ്ങൾ വിശദമായി പറയുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നു മാത്രമാണു വിവാഹകാലം. ഒരു ജാതകത്തിന്റെ തലക്കുറി മാത്രം അറിയാമെങ്കിൽ വിവാഹം എന്നു നടക്കുമെന്ന് ഏകദേശം അറിയാനുള്ള വഴികൾ നിരവധിയാണ്. ചില ദശകൾ വിവാഹത്തിന് അനുകൂലമായിരിക്കും, ചില ദശകൾ തടസ്സമുണ്ടാക്കുന്നതായിരിക്കും. അതുപോലെ ദശകൾക്കുള്ളിൽ വരുന്ന അപഹാരങ്ങളും.

പൊതുവെ ശുക്രദശ വിവാഹകാലമാണെന്നു പറയുന്നവരുണ്ട്. ശുക്രൻ വിവാഹത്തിന്റെയും ഭാര്യാഭർതൃവിഷയങ്ങളുടെയുമൊക്കെ കാരകഗ്രഹം ആയതുകൊണ്ടു കൂടിയാണ് ശുക്രദശയ്ക്ക് ഈ പ്രത്യേകത. ശുക്രദശയുടെ ഫലമായി പറഞ്ഞിരിക്കുന്നത്. ഇനി, ബാല്യത്തിലോ വാർധക്യത്തിലോ ആണു ശുക്രദശ വരുന്നതെങ്കിലോ, അഥവാ ശുക്രദശ കിട്ടുന്നില്ലെങ്കിലോ? വിവാഹം നടക്കില്ല എന്നൊന്നും അർഥമില്ല എന്നും മനസ്സിലാക്കണം.

വിവാഹകാലമായി കേരളീയ ജ്യോതിഷഗ്രന്ഥമായ ജാതകാദേശത്തിൽ പറഞ്ഞിരിക്കുന്നത് ‘‘യോസ്തേ തിഷ്ഠതി യശ്ച പശ്യതി….എന്ന ശ്ലോകത്തിലാണ്. ശുക്രദശയ്ക്കു പുറമെ ജാതകത്തിൽ ഏഴാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം, നോക്കുന്ന ഗ്രഹം, ഇതു രണ്ടിന്റെയും ഏഴാംഭാവാധിപൻ, അതു നിൽക്കുന്ന രാശിയുടെ അധിപൻ, നവാംശകരാശ്യധിപൻ, ചന്ദ്രൻ, ലഗ്നാധിപന്റെ അംശകാധിപൻ എന്നിവരുടെയെല്ലാം ദശാകാലത്തോ അപഹാര കാലത്തോ വിവാഹം നടക്കാമെന്നാണ് ഈ ശ്ലോകത്തിന്റെ അർഥം. രാഹുദശയും അപഹാരവും വിവാഹം നടക്കാവുന്ന കാലമാണെന്നും ചില ആചാര്യന്മാർ പറയുന്നു. ഇതിനു പുറമെ, ‘‘ജാമിത്രേ തദധീശ്വരാശ്രിതഗൃഹേ…. എന്നു തുടങ്ങുന്ന ശ്ലോകത്തിലും വിവാഹകാലത്തെപ്പറ്റി പറയുന്നുണ്ട്. ശുക്രൻ, ലഗ്നാധിപൻ, ഏഴാംഭാവാധിപൻ, ജന്മാധിപൻ എന്നിവർ ഏഴാംഭാവം ഉൾപ്പെടെയുള്ള ചില രാശികളിലൂടെ ചാരവശാൽ സഞ്ചരിക്കുന്ന കാലവും വിവാഹകാല മായി ഇതിൽ പറഞ്ഞിട്ടുണ്ട്. ‘‘ലഗ്നാധിപദശാകാലേ തരുണ്യാദിസമാഗമഃ…… എന്ന നിയമപ്രകാരം ലഗ്നാധിപന്റെ ദശാകാലവും വിവാഹകാലമാണ്. ഇതനുസരിച്ച്‌ ഉത്തമ ജ്യോതിഷികൾക്ക് വിവാഹകാലം കണ്ടുപിടിക്കാൻ കഴിയും.


Share this Post
Astrology Specials