ജനിച്ച രാശിയുടെ രൂപവുമായി നിങ്ങളുടെ സ്വഭാവത്തിന് ബന്ധമുണ്ടോ? പരിശോധിക്കാം..

ജനിച്ച രാശിയുടെ രൂപവുമായി നിങ്ങളുടെ സ്വഭാവത്തിന് ബന്ധമുണ്ടോ? പരിശോധിക്കാം..

Share this Post

മേടം– കോലാട്-ആടിനെപ്പോലെ സഞ്ചാരശീലം, നിഷ്കളങ്കത, കാടുകളില്‍ താമസിക്കാനുള്ള ഇഷ്ടം, വേഗം ഭക്ഷിക്കുന്ന സ്വഭാവം.

ഇടവം- വലിയ മുഖമുള്ള കൊഴുത്തുതടിച്ച കാളയുടെ രൂപം- പുഷ്ടിയുള്ള ശരീരം, അധികം വിശപ്പ്. അദ്ധ്വാനശീലം, കര്‍മ്മനിരതത്വം, സാഹസികത, കായാധിക്യം.

മിഥുനം- വീണ കയ്യിലുള്ള വധുവിന്‍റെയും ഗദ കയ്യിലുള്ള വരന്‍റെയും ചിത്രം- സുഖഭോഗങ്ങളില്‍ ആസക്തി, കലകളില്‍ താല്‍പ്പര്യം. ധീരത, ആയുധവിദ്യയില്‍ താല്‍പ്പര്യം, ആഡംബരജീവിതം.

കര്‍ക്കിടകം-ഞണ്ട്- മാറിമാറി താവളങ്ങള്‍ ഉണ്ടാക്കുന്ന പ്രകൃതം. തന്ത്രപരമായ നീക്കങ്ങള്‍, ഒളിഞ്ഞിരിക്കുന്ന പ്രകൃതം.

ചിങ്ങം- സിംഹം- ഭരണശേഷി, ഗൗരവം, ശത്രുക്കളോട് ദയയില്ലായ്മ, ലൈംഗികാര്യങ്ങളില്‍ താല്‍പ്പര്യക്കുറവ്, ജന്തുഹിംസയില്‍ താല്‍പ്പര്യം, നേതൃത്വഗുണം, ആശ്രിതവാത്സല്യം.

കന്നി- ജലത്തില്‍ കിടക്കുന്ന കന്യകയുടെ ഒരു കയ്യില്‍ നെല്‍ക്കതിരും മറുകയ്യില്‍ തീപ്പന്തവും കാണാം- ലജ്ജ കലര്‍ന്ന സ്വഭാവം. സഞ്ചാരപ്രിയം, പരധനലാഭവും സൗന്ദര്യവും, പാചകകലയില്‍ താല്‍പ്പര്യവും, വിഭവസമാഹരണശേഷി, ബുദ്ധിപൂര്‍വ്വമുള്ള പെരുമാറ്റവും.

തുലാം- ത്രാസ് പിടിച്ചിരിക്കുന്ന ഒരു വ്യാപാരി- വ്യാപാരമനോഭാവം, നീതിനിഷ്ഠ, സത്യസന്ധത, ധനം ആര്‍ജ്ജിക്കുവാനുള്ള കഴിവ്, തടിക്കാത്ത ശരീരപ്രകൃതി.

വൃശ്ചികം- തേളിന്‍റെ രൂപം- ക്രൂരതയും ദുഷ്ടതയും, നിശ്ചിതമല്ലാത്ത ജീവിതശൈലി, സ്വാധീനശക്തി, ദുരുപയോഗം, ചിന്താഗതികള്‍ മറച്ചുവെയ്ക്കുക, ഇണയോട് ക്രൂരമായ പെരുമാറ്റം.

ധനു- വില്ലും ശരവുമായി നില്‍ക്കുന്ന ഒരു പുരുഷന്‍. അരയ്ക്ക് താഴെ കുതിരയുടെ ആകൃതി- ധീരത, ആയുധപ്രയോഗം, ശത്രുസംഹാര മനോഭാവം, വേഗത്തില്‍ സഞ്ചരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം, അസാധാരണ കര്‍മ്മശേഷി, നഗരജീവിതത്തിനോട് താല്‍പ്പര്യം.

മകരം- ഒരു മാനിന്‍റെ തലയും മത്സ്യത്തിന്‍റെ ശരീരവും ചേര്‍ന്ന രൂപം- അരയ്ക്ക് താഴെ മെലിഞ്ഞ ശരീരം, നിഷ്കളങ്കതയും നിരുപദ്രവസ്വഭാവവും, കരയിലും വെള്ളത്തിലും സഞ്ചരിക്കാനുള്ള താല്‍പ്പര്യവും, കഴിവും. ഭയാത്മകത്വം കൊണ്ട് ഉണ്ടാകുന്ന പരാജയം.

കുംഭം- ഒഴിഞ്ഞ കുടം തോളിലേന്തി നില്‍ക്കുന്ന ഒരു പുരുഷരൂപം- പൊങ്ങച്ചസ്വഭാവം, അധ്വാനശീലം, ഏകാന്തജീവിതം, പൂര്‍വ്വികധനനഷ്ടം, കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യം, ജീവിതമാര്‍ഗ്ഗമന്വേഷിച്ച് ദൂരയാത്ര ചെയ്യുക.

മീനം- അന്യോന്യം വാലില്‍ കടിച്ചുകൊണ്ടിരിക്കുന്ന രണ്ട് മത്സ്യങ്ങളെയാണ് ഈ രാശിയില്‍ കാണുന്നത്- ആര്‍ക്കും പിടികൊടുക്കാതെ വഴുതിമാറുന്ന സ്വഭാവം, ഒരിടത്തും സ്ഥിരമായി നില്‍ക്കാത്ത സ്വഭാവം, സഞ്ചാരസ്വഭാവം, സഹകരണമനോഭാവം.


Share this Post
Astrology