പെട്ടെന്നുള്ള കാര്യസാധ്യത്തിന് ഓരോ നാളുകാരും ചെയ്യേണ്ട കർമങ്ങൾ അറിയാം…

പെട്ടെന്നുള്ള കാര്യസാധ്യത്തിന് ഓരോ നാളുകാരും ചെയ്യേണ്ട കർമങ്ങൾ അറിയാം…

Share this Post

പലപ്പോഴും വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ പോകുന്നതും വഴിപാട് കഴിപ്പിക്കുന്നതും ദേവാരാധനയ്ക്കു വേണ്ടി മാത്രമല്ല. അവരവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആഗ്രഹങ്ങൾ സാധിക്കാനും വേണ്ടിത്തന്നെയാണ് ഇപ്പോൾ ക്ഷേത്ര ദർശനം. അത് മനുഷ്യ ജന്മത്തിന്റെ പ്രത്യേകത തന്നെ എന്ന് കരുതാം. എന്തുതന്നെ ആയാലും വഴിപാടുകൾക്ക് ഫലസിദ്ധി ഉണ്ടെന്നത് എല്ലാവർക്കും അനുഭവമാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങള്‍ക്ക് അധിഷ്ടിതമായാണ് വഴിപാടുകള്‍ കഴിപ്പിക്കുന്നത്. ചിലര്‍ ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ഇഷ്ടവഴിപാടുകള്‍ നടത്തും. മറ്റുചിലര്‍ അവര്‍ക്ക് താത്പര്യമുള്ളതും ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നതുമായ വഴിപാടുകള്‍ കഴിപ്പിക്കും. ചിലര്‍ ജ്യോതിഷ നിര്‍ദ്ദേശപ്രകാരം വഴിപാടുകള്‍ കഴിപ്പിക്കും. ചിലര്‍ പെട്ടെന്നുള്ള കാര്യസാധ്യത്തിനും വഴിപാട് കഴിപ്പിക്കാറുണ്ട്. എന്നാല്‍ ഏതൊക്കെ നാളുകാര്‍ ഏതൊക്കെ വഴിപാടാണ് പെട്ടെന്നുള്ള കാര്യസിദ്ധിക്ക് വേണ്ടി കഴിപ്പിക്കേണ്ടതെന്ന് ചോദിച്ചല്‍ അക്കാര്യത്തിൽ ഭിന്നാഭിപ്രായം വരാവുന്നതാണ്. പെട്ടെന്നുള്ള കാര്യവിജയത്തിനും ഉണ്ടാകാനിടയുള്ള ദോഷത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിനും എന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയ ചില ലഘു പരിഹാരങ്ങള്‍ ഇവയാണ്.

അശ്വതി : മഹാവിഷ്ണു ഭജനം നടത്തുക, നെയ് വിളക്കും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും നടത്തുക.

ഭരണി : ശിവനു ധാര , കൂവള മാല സമര്‍പ്പണം

കാര്‍ത്തിക : സുബ്രഹ്മണ്യനു പാൽ അഭിഷേകവും കുമാര സൂക്ത പുഷ്പാഞ്ജലിയും

രോഹിണി : ഭഗവതിക്ക് അഷ്ടോത്തര പുഷ്പാഞ്ജലിയും കൂട്ടു പായസവും കഴിപ്പിക്കുക

മകയിരം : ശാസ്താവിനു ശാസ്തൃസൂക്താ പുഷ്പാഞ്ജലിയും നീരാഞ്ജനവും നടത്തുക

തിരുവാതിര : ശിവന് പാശുപത മന്ത്രം കൊണ്ട് ശംഖാഭിഷേകം നടത്തിക്കുക

പുണര്‍തം : ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന, തൃക്കൈവെണ്ണ എന്നിവ നടത്തുക.

പൂയം : കൂട്ടു ഗണപതി ഹോമം, കറുകമാല എന്നിവ നടത്തുക.

ആയില്യം : നാഗങ്ങൾക്കു നൂറും പാലും സമർപ്പിക്കുക.

മകം : നാഗരാജാവിന് പാൽ, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക, സർപ്പം പാട്ട് നടത്തിക്കുക.

പൂരം : ഉണ്ണിക്കണ്ണന് പാൽ പായസവും വെണ്ണയും നിവേദിക്കുക.

ഉത്രം : മഹാവിഷ്ണുവിന് തുളസി മാല ചാര്‍ത്തിച്ചു ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുക.

അത്തം : ശിവന് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക.

ചിത്തിര : മഹാലക്ഷ്മിക്കു ശ്രീസൂക്ത പുഷ്പാഞ്ജലി.

ചോതി : ശാസ്താവിന് എള്ളെണ്ണ സമർപ്പണം.

വിശാഖം : വിഷ്ണുവിന് തുളസിമാലയും പാൽപ്പായസവും.

അനിഴം : ശിവന് ശംഖാഭിഷേകവും പിന് വിളക്കും നടത്തിക്കുക

തൃക്കേട്ട : ശ്രീകൃഷ്ണന് പാല്‍പ്പായസ നിവേദ്യം നടത്തിക്കുക

മൂലം : ഗണപതിക്ക് തൃമധുരം നിവേദിക്കുക

പൂരാടം : വിഷ്ണുവിന് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തിക്കുക

ഉത്രാടം : ഗണപതിക്ക് അഷ്ടോത്തരപുഷ്പാഞ്ജലിയും ഉണ്ണിയപ്പവും സമർപ്പിക്കുക.

തിരുവോണം : ശിവനു മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിക്കുക

അവിട്ടം : ദുർഗാ ഭഗവതിക്ക് വെളുത്ത പുഷ്പം കൊണ്ട് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക.

ചതയം : നാഗരാജാവിന് വിളക്കിനു എണ്ണ, പാൽ , മഞ്ഞൾ സമർപ്പണം,

പൂരുരുട്ടാതി : ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദിക്കുക

ഉത്രട്ടാതി : ഗണപതിക്ക് ഒറ്റയപ്പം നിവേദിക്കുക

രേവതി : നവഗ്രഹ അർച്ചന നടത്തുക.


Share this Post
Astrology Rituals