തിങ്കളാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ വിവാഹഭാഗ്യവും ദീർഘ മംഗല്യവും..!

തിങ്കളാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ വിവാഹഭാഗ്യവും ദീർഘ മംഗല്യവും..!

Share this Post

ശിവപാർവതിമാരുടെ അനുഗ്രഹം ഒരേ പോലെ ലഭ്യമാക്കുന്ന മഹത് സ്തോത്രമാണ് അർദ്ധനാരീശ്വര സ്തോത്രം. ശങ്കരാചാര്യ സ്വാമികളാണ് ഈ മനോഹര സ്തോത്രം രചിച്ചത്. തിങ്കളാഴ്ചകളിൽ വ്രതമെടുത്ത് ഈ സ്തോത്രം ജപിക്കുന്ന അവിവാഹിതർക്ക് ക്ഷിപ്രം വിവാഹ ഭാഗ്യമുണ്ടാകുന്നതാണ്. വിവാഹ ക്ളേശം അനുഭവിക്കുന്ന വിവാഹിതർക്ക് വിവാഹ ക്ലേശ ശമനവും ലഭിക്കുന്നതാണ്.

സാധാരണയായി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഭർതൃമതികൾ ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. കന്യകമാർ ഇഷ്ട ഭർതൃ സിദ്ധിക്കായും ഈ വ്രതം ആചരിക്കുന്നു. പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും സോമവാര വ്രതം ആചരിക്കാറുണ്ട്‌.

അനുഷ്ടിക്കേണ്ട വിധം

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും സമർപ്പിക്കുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണ്. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും ഉത്തമമാകുന്നു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

അർദ്ധനാരീശ്വര സ്തോത്രം

ചാമ്പേയ ഗൗരാർദ്ധശരീരകായൈ
കർപ്പൂര ഗൗരാർദ്ധശരീരകായ,
ധമ്മില്ലകായൈ ച ജടാധരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  1

കസ്തൂരികാകുങ്കുമചർച്ചിതായൈ
ചിതാരജ:പുഞ്ജ വിചർച്ചിതായ
കൃതസ്മരായൈ വികൃതസ്മരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  2

ഝണത്ക്വണത്കങ്കണ നൂപുരായൈ
പാദബ്ജരാജത് ഫണിനൂപുരായൈ,
ഹേമാംഗദായൈ ഭുജഗാംഗദായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  3

വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ,
സമേക്ഷണായൈ വിഷമേക്ഷണായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  4

മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈ ച ദിഗംബരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  5

അംഭോധരശ്യാമള കുന്തളായൈ
തഡിത്പ്രഭാ താമ്രജടാധരായ,
നിരീശ്വരായൈ നിഖിലേശ്വരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ  6

പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായ,
ജഗജ്ജനന്യൈ ജഗദേകപിത്രൈ
നമഃശ്ശിവായൈ ച നമശ്ശിവായഃ   7

പ്രദീപ്തരത്നോജ്വല കുണ്ഡലായൈ
സ്ഫുരൻ മഹാപന്നഗ ഭൂഷണായ,
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃശ്ശിവായൈ ച നമശ്ശിവായഃ   8

14.5ഫലശ്രുതിഃ
ഏതത് പഠേദഷ്ടകമിഷ്ടദം യോ
ഭക്ത്യാ സ മാന്യോ ഭുവി ദീർഘജീവ
പ്രാപ്നോതി സൗഭാഗ്യമനന്തകാലം
ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ

ദാരിദ്ര്യ ദഹന ശിവസ്തോത്രം II DARIDRYA DAHANA SHIVA STOTRAM II

Share this Post
Rituals Specials