നാളെ മുപ്പെട്ടു വെള്ളിയും കാർത്തികയും.. ലക്ഷ്മീ ഭജനത്തിന് ഇരട്ടി ഫലം..!

നാളെ മുപ്പെട്ടു വെള്ളിയും കാർത്തികയും.. ലക്ഷ്മീ ഭജനത്തിന് ഇരട്ടി ഫലം..!

Share this Post

മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മുപ്പെട്ടു വെള്ളി എന്ന് അറിയപ്പെടുന്നത്. അതോടൊപ്പം ലക്ഷ്മീ പ്രീതികരമായ കാർത്തിക നക്ഷത്രവും ചേർന്ന് വരുന്നതിനാൽ നാളത്തെ ദിനം (ഫെബ്രുവരി – 19, 2021) ലക്ഷ്മീ പ്രീതി കരങ്ങളായ വ്രതങ്ങൾക്കും പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ജപങ്ങൾക്കും ഏറ്റവും യോജിച്ച ദിനമാണ്. അന്നേ ദിവസം ദേവീ ഉപാസന നടത്തുന്നവരുടെ ഗൃഹങ്ങളിൽ മഹാലക്ഷ്മി അധിവസിക്കും. അർഹമായ ധനം ലഭിക്കുന്നതിൽ തടസ്സമുള്ളവർക്കും ലഭിച്ചാലും കൈയിൽ നിൽക്കാത്തവർക്കും ഈ ദിവസത്തെ വ്രതം അങ്ങേയറ്റം ഗുണം ചെയ്യും. ലക്ഷ്മീ പ്രീതിക്കായി ചെയ്യുന്ന വ്രതങ്ങൾ ഒരിക്കലും പൂർണ ഉപവാസത്തോടെ ആകരുത് എന്നാണ് വിധി. ഒരു നേരം അരിഭക്ഷണവും മറ്റു സമയം പാൽ, പഴങ്ങൾ മുതലായ ലഘു ഭക്ഷണവും ആകാം. രാവിലെയും സന്ധ്യയ്ക്കും നെയ് വിളക്ക് കൊളുത്തി വച്ച് “ഓം ശ്രീയൈ നമ: ” എന്ന മന്ത്രം 108 ഉരു താമരക്കുരു മാലയിൽ എണ്ണം പിടിച്ചു ജപിക്കുന്നത് അത്യുത്തമം. മഹാലക്ഷ്മീ അഷ്ടകം, അഷ്ടോത്തരം, സഹസ്രനാമം, കനകധാരാ സ്തോത്രം, ശ്രീസൂക്തം മുതലായവ കഴിയും പോലെ ശുഭ്ര വസ്ത്രം ധരിച്ചു കൊണ്ട് പാരായണം ചെയ്യണം.

വെള്ളിയാഴ്ചകൾ ഗണേശഭജനത്തിനും അതീവ യോജ്യമാകുന്നു. അന്നേ ദിവസം സങ്കടഹര ഗണേശസ്തോത്രം കൊണ്ട് ഗണപതിയെ പ്രാര്ഥിക്കുന്നവരുടെ സകല സങ്കടങ്ങളും ഭഗവൻ അകറ്റും.

ORDER ONLINE

മഹാലക്ഷ്മീ അഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.       1

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.       2

സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.       3

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.       4

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.       5

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.       6

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.       7

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.       8


Share this Post
Rituals