ശുക്രൻ നാളെ ധനുവിലേക്ക് .. ആറു കൂറുകാർക്ക് അനുകൂലഫലങ്ങൾ

ശുക്രൻ നാളെ ധനുവിലേക്ക് .. ആറു കൂറുകാർക്ക് അനുകൂലഫലങ്ങൾ

Share this Post

സുഖം, ഐശ്വര്യം, ഭൗതിക സന്തോഷം, സ്‌നേഹം, ദാമ്പത്യ വിജയം മുതലായവയുടെ കാരക ഗ്രഹമായ ശുക്രന്‍ 2021 ഒക്ടോബര്‍ 30 ന് വൈകുന്നേരം 4.10 ന് ധനു രാശിയില്‍ പ്രവേശിക്കുന്നു. ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 2.05 വരെ ശുക്രന്‍ ഈ രാശിയില്‍ തുടരുകയും തുടര്‍ന്ന് മകരം രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. 40 ദിവസത്തേക്ക് ശുക്രന്‍ അതിന്റെ സമ ഗ്രഹമായ വ്യാഴന്റെ രാശിയില്‍ വരുന്നത് പല കാര്യങ്ങളിലും ശുഭകരമാണ്. ശുക്രന്റെ ധനു രാശി സംക്രമണം മൂലം 6 രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ മികച്ച ഭാഗ്യവും നേട്ടങ്ങളും അനുഭവത്തിൽ വരും.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുക്രന്‍ നിങ്ങളുടെ ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കും. ശുക്രന്റെ ഈ സംക്രമത്തിലൂടെ നിങ്ങള്‍ക്ക് ആത്മീയ മേഖലയില്‍ വിജയം നേടാനാകും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകായും അതിൽ വിജയിക്കുകയും ചെയ്യും. ഒമ്പതാം ഭാവത്തില്‍ ശുക്രന്റെ സാന്നിധ്യം ഉള്ളതിനാല്‍, ഈ സമയത്ത് ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. കുടുംബജീവിതം സന്തോഷകരമാകും. വ്യാപാരികള്‍ക്ക് കച്ചവടത്തിൽ അനുഭവപ്പെട്ടിരുന്ന മാന്ദ്യം അകലും. മികച്ച ലാഭം ഉണ്ടാക്കുവാനും കഴിയും. പൊതുവിൽ സാമൂഹിക അംഗീകാരം വർധിക്കും.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)

ഇനി 40 ദിവസം ശുക്രന്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍, അതായത് കളത്ര സ്ഥാനത്തു സഞ്ചരിക്കും. അതിനാല്‍ തന്നെ ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇതുവരെ വിവാഹം കഴിക്കാത്തവരും വിവാഹ ബന്ധം ആഗ്രഹിക്കുന്നവരുമായ ആളുകൾക്ക് അനുകൂലമായ ബന്ധങ്ങൾ വന്നുചേരുവാനും വിവാഹ നിശ്ചയം പോലെയുള്ള അനുഭവങ്ങൾ വരുവാനും ഈ സമയം വളരെ അനുകൂലമാണ്. കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഥുനം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കാനും സ്വത്തു സംബന്ധമായ തർക്കങ്ങളും മറ്റും പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4)

പ്രണയകാരകനായ ശുക്രൻ ഇനി 40 ദിവസക്കാലം ചിങ്ങം രാശിക്കാർക്ക് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കും. അതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ ദിവസങ്ങൾ നിങ്ങളെ വിജയത്തിന്റെ പടവുകളില്‍ എത്തിക്കും. ചില വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും നിങ്ങള്‍ എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യും. ഭൂമിയോ വിലപ്പെട്ട വസ്തുക്കളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ വേണ്ടതായ പഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ വിജയിക്കും. പരീക്ഷകളിൽ നന്നായി പങ്കെടുക്കുവാനും മികച്ച വിജയം നേടുവാനും കഴിയും.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ശുക്രന്‍ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ സഞ്ചരിക്കും. ശുക്രന്റെ ഈ സംക്രമത്തോടെ, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അമ്മയോടൊത്ത് നല്ല സമയം ചിലവഴിക്കാം, അതുപോലെ തന്നെ അവരുടെ ആരോഗ്യത്തില്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ കാണും. കാലങ്ങളായി തുടരുന്ന രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ പ്രണയ ജീവിതം മെച്ചമാകും. കൂടാതെ, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ നേട്ടം സ്വന്തമാക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി യാത്ര പോകുവാനും ഉല്ലാസകരമായി സമയം ചിലവഴിക്കുവാനും സാധിക്കും. പൊതുവിൽ മനഃസമാധാനം വർധിക്കും.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)

ശുക്രന്റെ സംക്രമം നിങ്ങളുടെ രണ്ടാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ സംസാരത്തില്‍ മാധുര്യം കാണാന്‍ കഴിയും. നിങ്ങളുടെ വാക്കുകള്‍ കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഈ സമയം വൃശ്ചികം രാശിക്കാര്‍ക്ക് പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഭൂമിയും വാഹനവും വാങ്ങാന്‍ നിങ്ങള്‍ക്ക് നല്ല അവസരമുണ്ട്. കുടുംബ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ഈ കാലയളവില്‍ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ശുക്രന്റെ സംക്രമം നിങ്ങളുടെ ജന്മത്തിൽ ആയിരിക്കും. ഈ സമയത്ത് നിങ്ങളില്‍ സര്‍ഗ്ഗാത്മകത കൂടുതലായി കാണപ്പെടും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ നിങ്ങള്‍ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും വസ്തുവകകളും ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല അന്തരീക്ഷം ഉണ്ടാകും, സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. കലാസാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അവസരവും അംഗീകാരവും വർധിക്കും.


Share this Post
Predictions