സർവ ഫലസിദ്ധിക്കായി നിത്യവും ജപിക്കേണ്ട വിഷ്ണുസ്തോത്രം…

സർവ ഫലസിദ്ധിക്കായി നിത്യവും ജപിക്കേണ്ട വിഷ്ണുസ്തോത്രം…

Share this Post

ഭഗവാൻ മഹാവിഷ്ണുവിന്റെ 16 നാമങ്ങൾ അടങ്ങിയ ശ്രീവിഷ്ണു ഷോഡശനാമ സ്തോത്രം നിത്യവും പ്രഭാതത്തിൽ ജപിക്കുന്നത് സർവ ഫലസിദ്ധിക്കും ദേഹരക്ഷയ്ക്കും അപകടങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും വിമുക്തി നേടുന്നതിനും സഹായകരമാണ്. ചിന്തയും അറിവും തിളക്കമുള്ളതാകുവാനും ആത്മവിശ്വാസം വര്ധിക്കുവാനും ഉത്തമമായ ഈ സ്തോത്രം നിത്യ പ്രഭാത ജപത്തിന് അതീവ യോജ്യമാണ്. എന്നും ജപിക്കാൻ കഴിയാത്തവർ വ്യാഴാഴ്ചകളിൽ വ്രതം അനുഷ്‌ഠിച്ചു ഒൻപതു തവണയോ 36 തവണയോ 108 തവണയോ ജപിക്കുന്നതും ഫലദായകം തന്നെ.

ശ്രീവിഷ്ണു ഷോഡശനാമ സ്തോത്രം

ഔഷധേ ചിന്തയേ വിഷ്ണും ഭോജനേ ച ജനാർദ്ദനം

ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം ॥ 1॥

യുദ്ധേ ചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം

നാരായണം തനു ത്യാഗേ ശ്രീധരം പ്രിയ സംഗമേ ॥ 2॥

ദു:സ്വപ്നേ സ്മര ഗോവിന്ദം സങ്കടേ മധുസൂദനം

കാനനേ നാരസിംഹശ്ച പാവകേ ജലശായിനം  ॥ 3॥

ജലമദ്ധ്യേ വരാഹശ്ച പർവ്വതേ രഘുനന്ദനം

ഗമനേ വാമനശ്ചൈവ സർവ്വകാര്യേഷു മാധവം ॥ 4॥

ഫലശ്രുതി :

ഷോഡശൈതാനി നാമാനി പ്രാതരുത്ഥായ യ: പഠേൽ

സർവ്വപാപ വിനിർമുക്തോ വിഷ്ണുലോകേ മഹീയതേ !

। ഇതി ശ്രീ വിഷ്ണു ഷോഡശനാമസ്തോത്രം സമ്പൂര്‍ണം ।

അർത്ഥം 

ഔഷധം സേവിക്കുമ്പോൾ വിഷ്ണുവിനേയും ഊണുകഴിക്കുമ്പോൾ ജനാർദ്ദനനേയുംകിടക്കുമ്പോൾ പത്മനാഭനേയും വിവാഹം കഴിക്കുമ്പോൾ പ്രജാപതിയേയും യുദ്ധത്തിൽ ചക്രപാണിയേയും വിദേശത്ത് പോകുന്നവർ ത്രിവിക്രമനേയും മരണകാലത്ത് നാരായണനേയും സ്നേഹിതന്മാരെ കാണാൻ പോകുമ്പോൾ ശ്രീധരനേയുംദു:സ്വപ്നത്തിൽ ഗോവിന്ദനേയും സങ്കടങ്ങൾ വരുമ്പോൾ മധുസൂദനനേയും കാട്ടിൽ നരസിംഹത്തേയും അഗ്നിഭയമുണ്ടായാൽ ജലശായിയായ വിഷ്ണുവിനേയും വെള്ളത്തിൽ വരാഹമൂർത്തിയേയും പർവ്വതത്തിൽ ശ്രീരാമനേയും ഗമന സമയത്ത് വാമനനേയും എല്ലാ കാര്യത്തിലും മാധവനേയും ധ്യാനിച്ചു കൊള്ളണം.


Share this Post
Rituals