നിങ്ങളുടെ നക്ഷത്ര പ്രകാരം കഴിപ്പിക്കേണ്ട വഴിപാടുകൾ ..
ഉപാസനാ മൂർത്തിയെ കണ്ടെത്താൻ വിശദമായ ഗ്രഹനിലാ പരിശോധന ആവശ്യമാണ്. എന്നാൽ ജന്മ നക്ഷത്ര പ്രകാരം ചില പ്രത്യേക വഴിപാടുകൾ നടത്തുന്നത് അവർക്കു വളരെ ഗുണകരമാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇതിന് ജ്യോതിഷ അടിസ്ഥാന ഗ്രന്ഥങ്ങളുടെ പിൻബലമൊന്നും കാണാനില്ലെങ്കിലും പലർക്കും കാര്യസാദ്ധ്യം ഉണ്ടായതായി അറിവുണ്ട്. പിന്നെ ക്ഷേത്ര വഴിപാടുകൾ നടത്തുന്നത് ആര്ക്കും ദോഷകരമായി ഭവിക്കുന്ന കാര്യമല്ല. മറിച്ചു ദേവതാ പ്രീതിയിലൂടെ ഈശ്വരാധീനം വർദ്ധിക്കുമെന്നത് നിശ്ചയമായ കാര്യവുമാണ്. മാസം തോറും വരുന്ന പക്കപ്പിറന്നാൾ തോറും കഴിച്ചാൽ ഉത്തമം. എല്ലാ ക്ഷേത്ര വഴിപാടുകളും ഏതു നക്ഷത്രത്തിലും ജനിച്ച ഭക്തർക്ക് നടത്താം . ജന്മനക്ഷത്ര പ്രകാരം ചില വഴിപാടുകൾക്കു സവിശേഷ ഫലസിദ്ധി കണ്ടു വരുന്നു എന്ന്…
ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം
ഇരുപത്തിയെട്ടാം മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ് ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍ പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. 3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228 ലാണ് കൃഷ്ണ ജനനമെന്നു പറയുന്നതിന്റെ യുക്തി ഇതാണ്. പ്രകാരം എന്നാല്‍ ബിസി 3102 ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ധരാത്രിക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയകാരകന്‍ സമര്‍ഥിക്കുന്നു .(ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന്‍ മഹാപ്രസ്ഥാനത്തിനു പോയ വ്യാഴാഴ്ച മുതല്‍ക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയം) ബി. സി 3228…
ശ്രീചക്രം വീട്ടിൽ സൂക്ഷിച്ചാൽ ഗുണഫലങ്ങൾ ഇതൊക്കെ…
ശ്രീ ചക്രം ഏറ്റവും ശുഭകരവും പ്രധാനപ്പെട്ടതും ശക്തവുമായ യന്ത്രങ്ങളില്‍ ഒന്നാണ്. ഇത് നല്‍കുന്നത് നേട്ടങ്ങള്‍ മിക്കവാറും എല്ലാവര്‍ക്കും ഇത് പ്രയോജനകരമാണെന്ന് തെളിയിക്കുന്നു. എല്ലാ ലൗകിക മോഹങ്ങളും കൈവരിക്കാനും ആന്തരിക പ്രപഞ്ചശക്തികളിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുമുള്ള ഉറവിടമാണിത്. സമ്പത്തിനായുള്ള ഏറ്റവും മികച്ച ഉപകരണമായി ഇത് വീടുകളിലും ഓഫീസ് മുറികളിലും വയ്ക്കുന്നു. ശ്രീ ചക്രം തികവും ആത്മീയവുമായ സമ്പത്ത് നല്‍കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിതം കൈവരുത്തുന്നതിനുമുള്ള ശക്തിയുണ്ട് ഈ യന്ത്രത്തിന്. ബിന്ദു ത്രികോണ വസുകോണ ദശാരയുഗ്മ മന്വശ്ര നാഗദള ഷോഡശ കര്‍ണികാരം വൃത്തത്രയഞ്ച ധരണീ സദന ത്രയഞ്ച- ശ്രീചക്രമേതദുഭിതം ത്രിപുരാംബികായാഃ അതായത് ബിന്ദു, ത്രികോണം, അഷ്ടകോണം, അന്തര്‍ദശകോണം, ബഹിര്‍ദശകോണം,…
