ഈ ചിത്രം എല്ലാ ഭവനങ്ങളിലും ഉണ്ടായിരിക്കണം.
ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനസ്വരൂപം ആണ് ഇത്. മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം ചാരുപത്മാസനസ്ഥംവാമാങ്കാരൂഢ ഗൗരീ നിബിഢകുചഭരാ ഭോഗഗാഡോപഗൂഢംനാനാലങ്കാരയുക്തം മൃഗപരശുവരാഭീതിഹസ്തം ത്രിനേത്രംവന്ദേ ബാലേന്ദുമൗലീം ഗജവദനഗുഹാശ്ലിഷ്ടപാര്‍ശ്വം മഹേശം ഈ സ്തോത്രം ശിവകുടുംബത്തെ വർണ്ണിക്കുന്നു. കല്പവൃക്ഷത്തിന്റെ ചുവട്ടിൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിക്കുന്നവനും ഉരുകിയ സ്വർണ്ണം പോലെയുള്ള ദേഹമുള്ളവനും, ഇടത്തെ തുടമേൽ ഇരിക്കുന്ന ശ്രീപാര്‍വതിയുടെ ഘനതരങ്ങളായ കുജകുംഭങ്ങളാൽ ഗാഢ മാകും വിധം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങളെക്കൊണ്ട് ശോഭിതനും, വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാല് കൈകളുള്ളവനും, ത്രിനേത്രനും ശിരസിൽ ബാല ചന്ദ്രിക ധരിച്ചവനും, ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിക്കുന്ന ശിവനെ ഞാൻ വന്ദിക്കുന്നു എന്ന് അർഥം.…
ഏറ്റവും പിടിവാശിക്കാരായ രാശിക്കാർ ഇവരോ?
ചില രാശികളിലുള്ളവരിൽ നിർബന്ധ ബുദ്ധി ഉള്ളവരും തെറ്റ് സംഭവിച്ചാൽ പോലും മറ്റുള്ളവരോട് മാപ്പു പറയില്ല എന്ന വാശിയുമായി ജീവിക്കുന്നവരാണെന്നും കാണുവാൻ കഴിയും. അത്തരത്തിൽ പിടിവാശിക്കാർ എന്ന പേരുദോഷം നേരിടുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം. സിംഹം എന്ന വാക്കിന്റെ തദ്ഭവമാണ് ചിങ്ങം. ചിങ്ങം രാശിയിൽ ജനിച്ചവർക്ക് അതിനാൽ തന്നെ സിംഹങ്ങളുടെ സ്വഭാവമാണെന്ന് പറയപ്പെടുന്നു. തങ്ങളുടെ അധികാരത്തിലും അവകാശങ്ങളിലും ആരും കൈകടത്തുന്നത് ഇവർക്ക് ഇഷ്ടമല്ല. എന്നാൽ മറ്റുള്ളവരെ ഭരിക്കാൻ ഇവർക്ക് ഏറെയിഷ്ടമാണു താനും. ചിങ്ങം രാശിയിൽ പിറന്ന പുരുഷന്മാരിലാണ് ഈ സ്വഭാവം കൂടുതലായി കാണുന്നത്. ദുരഭിമാനത്തിന്റെ ആൾരൂപമായ ഇവരോട് വഴക്കിടേണ്ടി വന്നാൽ, തെറ്റ് അവരുടെ ഭാഗത്താണെങ്കിൽപ്പോലും കുറ്റബോധമോ മാപ്പു പറച്ചിലോ ഒന്നും…
ശിവരാത്രിയിൽ ജപിക്കേണ്ട ശിവസ്തോത്രങ്ങൾ .
ശിവപ്രീതികരങ്ങളായ വ്രതാനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനമായ ശിവരാത്രിയിൽ ജപിക്കേണ്ടതായ ഒട്ടനവധി ശിവ സ്തോത്രങ്ങൾ ഉണ്ട്. അവയുടെ വീഡിയോകൾ വരികൾ സഹിതം കണ്ടു ജപിക്കാം. മൃത്യുഞ്ജയ സ്തോത്രം വേദസാര ശിവ സ്തോത്രം ശിവ പാർവതീ കീർത്തനം ശിവ ഭുജംഗം അർദ്ധ നാരീശ്വര സ്തോത്രം ശിവാഷ്ടകം ശങ്കര ധ്യാന പ്രകാരം മാർഗബന്ധു സ്തോത്രം ഉമാമഹേശ്വര സ്തോത്രം https://www.youtube.com/playlist?list=PLVNi-V_zpF-nNZ5oQbZGsKDMvjpqL1P1J
