നിങ്ങൾക്ക് അനുകൂലമായ നക്ഷത്രങ്ങൾ ഏതൊക്കെയാണ്?

നിങ്ങൾക്ക് അനുകൂലമായ നക്ഷത്രങ്ങൾ ഏതൊക്കെയാണ്?

Share this Post

ഒരാളുടെ ജന്മ നക്ഷത്രം ശുഭകാര്യങ്ങള്‍ തുടങ്ങുവാന്‍ അയാള്‍ക്ക് യോജിച്ച ദിവസമല്ല.
ജന്മ നക്ഷത്രത്തിന്റെ രണ്ടാം നക്ഷത്രത്തെ സമ്പത് നക്ഷത്രമെന്നും മൂന്നാമത് വരുന്നതിനെ വിപത് നക്ഷത്രമെന്നും പറയുന്നു.
മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും നക്ഷത്രങ്ങള്‍ (മൂവഞ്ചേഴാം നാളുകള്‍) സകല ശുഭ കര്‍മങ്ങള്‍ക്കും വര്‍ജിക്കണം.അനുജന്മ നക്ഷത്രങ്ങളും അനുയോജ്യമല്ല.
എന്നാല്‍ ഈ നാളുകള്‍ ക്ഷേത്രാരാധനയ്ക്കും, പൂജാദി കര്‍മങ്ങള്‍ക്കും മറ്റും ഏറ്റവും അനുയോജ്യവുമാണ്
ഓരോ നക്ഷത്രക്കാരും തങ്ങള്‍ക്ക് അനുകൂലമായ നക്ഷത്രങ്ങളില്‍ ശുഭ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാലും പ്രധാന കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചാലും വിജയം കൂടുതല്‍ ഉറപ്പിക്കാന്‍ കഴിയും.


സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. നമ്മളുടെ സൗകര്യത്തിന് യോജിക്കാത്ത സമയത്തും നല്ല അവസരങ്ങള്‍ നമ്മെ തേടി വന്നേക്കാം. നല്ല നേരം തേടി അവ ഒഴിവാക്കുന്നത് ബുദ്ധിയല്ല.
എന്നാല്‍ സമയം തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണെങ്കില്‍ ശുഭ ദിനങ്ങള്‍ തിരഞ്ഞെടുക്കുക തന്നെ വേണം.
ഉദാഹരണമായി ഒരു ജോലിക്കുള്ള അഭിമുഖം നമുക്ക് അനുകൂലമല്ലാത്ത നക്ഷത്രത്തിലാണ് നിശ്ചയിച്ചിരിക്കുന്നത് എന്നു കരുതി അത് ഒഴിവാക്കുന്നത് മണ്ടത്തരമാകും. എന്നാല്‍ ഒരാഴ്ചക്കകം ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എങ്കില്‍ അനുകൂലമായ നല്ല ഒരു ദിവസം തിരഞ്ഞെടുക്കുന്നത് ബുദ്ധിയാണ്.


ഓരോ നാളുകാര്‍ക്കും ശുഭഫലദായകമായ മറ്റു നക്ഷത്രങ്ങള്‍


1.അശ്വതി: രോഹിണി, പൂയം, അത്തം, ചതയം ഉത്രട്ടാതി, രേവതി.
2.ഭരണി: അശ്വതി, മകയിരം, പുണര്‍തം, മകം, പൂരം, ചിത്തിര, മൂലം, പൂരാടം, രേവതി.

 1. കാര്‍ത്തിക: അശ്വതി, രോഹിണി, പൂയം, മകം, അത്തം, കാര്‍ത്തിക മേടക്കൂര്‍, ചോതി, മൂലം, തിരുവോണം, ഉത്രട്ടാതി, കാര്‍ത്തിക ഇടവം, അശ്വതി, രോഹിണി, പൂയം, മകം, അത്തം, തിരുവോണം, അനിഴം
 2. രോഹിണി: മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, അവിട്ടം, ചോതി.
 3. മകയിരം: അശ്വതി, രോഹിണി, പൂയം, മകം, മകയിരം ഇടവക്കൂര്‍, ഉത്രം, ചിത്തിര, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം, മകയിരം മിഥുനക്കൂര്‍, അശ്വതി, രോഹിണി, പൂയം, മകം, അത്തം, ഉത്രം, ചോതി, അനിഴം, മൂലം, ചതയം
 4. തിരുവാതിര: രോഹിണി, മകയിരം, പുണര്‍തം, അത്തം, ചിത്തിര.
 5. പുണര്‍തം: മകയിരം, പൂരം, മകം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ചതയം, ഉത്രട്ടാതി.
 6. പൂയം: രോഹിണി, പുണര്‍തം, അത്തം, ചിത്തിര, തിരുവോണം, രേവതി.
 7. ആയില്യം: അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രട്ടാതി, ചിത്തിര, അനിഴം, മൂലം, ഉത്രാടം.
 8. മകം: പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം.
 9. പൂരം: അശ്വതി, പുണര്‍തം, മകം, ഉത്രം, ചിത്തിര, മൂലം, ഉത്രാടം, അവിട്ടം.
 10. ഉത്രം: അശ്വതി, രോഹിണി, പൂയം, മകം, അത്തം (ഉത്രം ചിങ്ങക്കൂര്‍, ചോതി, അനിഴം, മൂലം, തിരുവോണം, ചതയം, ഉത്രം കന്നിക്കൂര്‍, രോഹിണി, പൂയം, മകം, അത്തം, ചോതി, അനിഴം, മൂലം, തിരുവോണം).
 11. അത്തം: മകയിരം, ഉത്രം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി.
 12. ചിത്തിര: രോഹിണി, മകം, ഉത്രം, അത്തം, ചോതി, ചിത്തിര കന്നിക്കൂര്‍, അനിഴം, മൂലം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, ചിത്തിര തുലാക്കൂര്‍, അശ്വതി, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി
 13. ചോതി: പുണര്‍തം, അത്തം, ചിത്തിര, തിരുവോണം, അവിട്ടം, രേവതി.
 14. വിശാഖം: അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, വിശാഖം തുലാക്കൂര്‍, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി, വിശാഖം വൃശ്ചികക്കൂര്‍, അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി.
 15. അനിഴം: രോഹിണി, അത്തം, ചോതി, തിരുവോണം, ചതയം, രേവതി.
 16. തൃക്കേട്ട: അശ്വതി, പൂയം, മകം, ചിത്തിര, തിരുവാതിര, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി.
 17. മൂലം: രോഹിണി, ചോതി, അനിഴം, ചതയം, തിരുവോണം, ഉത്രട്ടാതി, രേവതി.
 18. പൂരാടം: അശ്വതി, മകയിരം, മകം, പൂരം, ഉത്രം, അവിട്ടം, രേവതി.
 19. ഉത്രാടം: അശ്വതി, പൂരം, പൂയം, മകയിരം, ഉത്രം, ഉത്രാടം ധനുക്കൂര്‍, മകം, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രാടം മകരക്കൂര്‍, അശ്വതി, രോഹിണി, പൂയം, അത്തം, അനിഴം, മൂലം, തിരുവോണം, ചതയം, ഉത്രട്ടാതി.
 20. തിരുവോണം: മകയിരം, പുണര്‍തം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി.
 21. അവിട്ടം: അശ്വതി, അത്തം, ഉത്രാടം, രോഹിണി, അവിട്ടം മകരക്കൂര്‍, ചോതി, തിരുവോണം, പൂയം, മൂലം, ചതയം, ഉത്രട്ടാതി, അവിട്ടം കുംഭക്കൂര്‍, അശ്വതി,
  രോഹിണി, പൂയം, മകം, ചോതി, മൂലം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി.
 22. ചതയം: രോഹിണി, മകയിരം, പുണര്‍തം, തിരുവോണം, അവിട്ടം, രേവതി.
 23. പൂരൂരുട്ടാതി: അശ്വതി, മകയിരം, പൂയം, മകം, ചോതി, പൂരൂരുട്ടാതി കുംഭക്കൂര്‍, അനിഴം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി, പൂരൂരുട്ടാതി, മീനക്കൂര്‍, അശ്വതി, മകയിരം, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി.
 24. ഉത്രട്ടാതി: രോഹിണി, പുണര്‍തം, അത്തം, തിരുവോണം, ചതയം, രേവതി.
 25. രേവതി: അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രം, അനിഴം, മൂലം, അവിട്ടം, ഉത്രട്ടാതി.

Share this Post
Astrology