നാളെ ചിങ്ങസൂര്യ സംക്രമം 07:13 ന്. ഈ സമയം ഈ മന്ത്രം ജപിച്ചാൽ വർഷം മുഴുവനും ഐശ്വര്യം.
സൂര്യൻ നിൽക്കുന്ന രാശിയാണ് മാസം എന്ന് അറിയപ്പെടുന്നത്. നാളെ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. അതിനാൽ നാളെ ചിങ്ങം ഒന്ന്. കൊല്ല വർഷ പ്രകാരം മലയാള പുതു വർഷത്തിന്റെ ആരംഭം. മലയാളത്തിന്റെ പല പ്രധാന ഉല്സവങ്ങളും ആചാരങ്ങളും സൂര്യ സംബന്ധിയാണ്. സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിലേക്കു പകരുന്ന സുദിനമാണ് കേരളത്തിന്റെ പുതുവർഷാരംഭം. സൂര്യൻ തന്റെ ഉച്ച രാശിയായ മേടത്തിലേക്കു പകരുന്ന സുദിനമാണ് വിഷു ദിനം. പുതുവർഷദിനത്തിലെ കണിയും കർമങ്ങളും ക്ഷേത്ര ദർശനവും വഴിപാടുകളും എല്ലാം അടുത്ത പുതുവർഷം വരെ ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് നാം കരുതുന്നു. സൂര്യൻ ചിങ്ങത്തിലേക്കു സംക്രമിക്കുന്നത് നാളെ രാവിലെ ഉദ്ദേശം 07 മണി 13…
ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!
ജാതക യോഗങ്ങളിൽ വച്ച് വളരെയേറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം പൂർണ്ണഫലപ്രദമായിരിക്കും. ബലം കുറവാണെങ്കിൽ യോഗം അനുഭവത്തിൽ കുറയാനോ പ്രയോജനം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. ഗജമെന്നാൽ ആനയും കേസരിയെന്നാൽ സിംഹവും ആണ്. ഇവിടെ ഏതാണ് ആന? ഏതാണ് സിംഹം എന്നൊരു സംശയം ഉണ്ടാകാം. മനസ്സ് ആണ് ആന. മനസ്സിന്‍റെ വലിപ്പം ആര്‍ക്കും അളക്കാന്‍ പറ്റില്ല. അപ്രകാരം തന്നെ അതിന്‍റെ ചാപല്യവും. മനസ്സിന്‍റെ കാരകനാണ് ചന്ദ്രന്‍. മനസ്സ് ആനയെപ്പോലെയാണ്. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍ സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്.…
ജൂൺ 4 മുതൽ ശനി വക്രഗതിയിൽ.. അറിയാം എല്ലാ നാളുകാരുടെയും ഗുണദോഷങ്ങൾ..
എല്ലാ രാശിക്കാര്‍ക്കും ശനിയുടെ മാറ്റവും ചലന വ്യതിയാനങ്ങളും വളരെ പ്രത്യേകതയുള്ളതായിരിക്കും. ജൂണ്‍ 4 മുതല്‍ ശനിദേവന്‍ തന്റെ സഞ്ചാരപാതയില്‍ പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങും. 2022 ഏപ്രില്‍ 29 മുതലാണ് ശനി തന്റെ സ്വക്ഷേത്രമായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നത്. മകരം, കുംഭം എന്നീ രാശികളെയാണ് ശനി ദേവന്‍ ഭരിക്കുന്നത്. ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത്, അത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുന്നു. ചില രാശിക്കാര്‍ക്ക് ശനിയുടെ ഈ വിപരീത ചലനം ദോഷഫലങ്ങള്‍ നല്‍കും, അതേ സമയം ചിലര്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും ഗുണാനുഭവങ്ങളും കൊണ്ടുവരും. കുംഭം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം…
