നവരാത്രി വൃതം മൂന്നാം ദിവസം (05.10.2024)

നവരാത്രി വൃതം മൂന്നാം ദിവസം (05.10.2024)

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്.ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക് ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്. ഈ മന്ത്രം ജപിച്ചു ചന്ദ്രഘണ്ട ദേവിയുടെ രൂപം മനസ്സിൽ ധ്യാനിച്ചാൽ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുവാനുള്ള ശക്തിയും ധൈര്യവും ലഭിക്കും. കൂടാതെ പ്രശസ്തിയും ബഹുമാനവും തേടിയെത്തും. ദേവീ പൂജയിലൂടെ എല്ലാവിധ സുഖസൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല എന്നാണ് വിശ്വാസം. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്

മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ ആരാധിക്കുന്നു. ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ഒപ്പം സാഹചര്യങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനുള്ള ധൈര്യവും പ്രാപ്തിയും കൈവരുന്നു. ദേവിയെ ആരാധിച്ചാൽ ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദംകേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

Uncategorized