Site icon Sreyas Jyothisha Kendram

Home

ജന്മ നക്ഷത്രവും സ്ത്രീ സ്വഭാവവും

നക്ഷത്രഫലങ്ങൾ സ്ത്രീക്കു പുരുഷനും പൊതുവായാണ് പറയാറുള്ളതെങ്കിലും ചില കാര്യങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യാസപ്പെട്ടിരിക്കുന്നു. ജന്മ നക്ഷത്രപ്രകാരം സ്ത്രീകളിലുണ്ടാകാവുന്ന ഗുണദോഷ ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജന്മനക്ഷത്രം കൊണ്ടു മാത്രം ഒരാളുടെ സ്വഭാവം വിലയിരുത്തുക അസാധ്യമാണ്. അതിനു സൂക്ഷ്മമായ ജാതക പരിശോധന ആവശ്യമാണ്. എങ്കിലും നക്ഷത്രങ്ങളുടെ ചില പൊതു സ്വഭാവങ്ങൾ സ്വഭാവത്തിൽ നിഴലിക്കുക തന്നെ ചെയ്യും.. അശ്വതി അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ സുന്ദരികളായിരിക്കും. സാമ്പത്തികമായി ശോഭിക്കുന്ന ഇവര്‍ക്ക് നന്നായി പെരുമാറാനറിയാം. കൂടാതെ തികഞ്ഞ ഭക്തരുമായിരിക്കും ഈ നക്ഷത്രത്തിലെ സ്ത്രീകള്‍. നിറഞ്ഞ സൗന്ദര്യം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ബുദ്ധിശക്തി, വിവേചനാധികാരം, മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് ജീവിക്കുക, പെട്ടെന്ന് തീരുമാനമെടുക്കുക…

തൊഴില്‍ വൈഷമ്യവും ജ്യോതിഷ പരിഹാരങ്ങളും.

ഗോചരവശാല്‍ കര്‍മ ഭാവത്തിലൂടെ (പത്താം ഭാവം) ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം ഏവര്‍ക്കും തൊഴില്‍ സംബന്ധമായ വൈഷമ്യങ്ങള്‍ വരും എന്നതിന് വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. മേടക്കൂറില്‍ ഉള്‍പ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം എന്നീ നക്ഷത്രക്കരോടും, കാർത്തിക മുക്കാൽ , രോഹിണി, മകയിരം ആദ്യ പകുതി എന്നിവ ഉള്‍പ്പെടുന്നതായ  ഇടവക്കൂറുകാരോടും സംസാരിച്ചാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതായ  തൊഴില്‍ ക്ലേശങ്ങളെ നമുക്ക് വിശദീകരിച്ചു തരും. എനിക്ക് ജോലിയോ ബിസിനെസ്സോ കൂടുതല്‍ യോജിക്കുക? പലരും ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ തൊഴിലില്‍ ശോഭിക്കും. ചിലര്‍ വ്യാപാര വ്യവസായാദികളിലൂടെ ധനവാന്മാരാകുന്നു. മറ്റു ചിലരാകട്ടെ മുടക്ക് മുതല്‍ പോലും നഷ്ടപ്പെട്ട…

ഹനുമാനെ നിത്യം സ്മരിച്ചാൽ ലഭിക്കുന്നത് ഈ എട്ടു ഗുണങ്ങൾ..

ഹനുമാൻ സ്വാമിയിലുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും നന്‍മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നയിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകും. ശ്രീരാമസ്വാമിയുടെ ദാസനാണ് ഹനുമാന്‍ സ്വാമി. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്‍ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. വൃത്തിയോടെയും ശുദ്ധിയോടേയും വേണം ഹനുമാന്‍ സ്വാമിയെ ഭജിക്കേണ്ടത്. ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താനായി ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’ എന്ന മന്ത്രം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. തൊഴിൽ തടസ്സ നിവാരണത്തിനും ക്ലേശ പരിഹാരത്തിനും അത്യുത്തമമായ മന്ത്രമാണിത്.…

Exit mobile version