ജന്മമാസം കൊണ്ടറിയാം പങ്കാളിയുടെ യഥാർഥ സ്വഭാവം

ജന്മമാസം കൊണ്ടറിയാം പങ്കാളിയുടെ യഥാർഥ സ്വഭാവം

Share this Post

രാശിഫലവും ജ്യോതിഷ ഫലവുമൊന്നുമല്ലാതെ ജനിച്ച മാസം നോക്കിയും ഒരാളുടെ സ്വഭാവം കണ്ടുപിടിക്കാം എന്ന് പാശ്ചാത്യ ജ്യോതിഷം പറയുന്നു. ഓരോ മാസത്തിലും ജനിക്കുന്നവർക്ക് പൊതുവായ ചില സ്വഭാവ സവിശേഷതകൾ ഉണ്ടാകുമത്രെ. താഴെ കൊടുത്തിരിക്കുന്ന മാസഫലങ്ങൾ പരിശോധിച്ചുനോക്കൂ…നിങ്ങളുടെ ജൻമമാസവും ഇതിൽ പറയുന്ന പ്രത്യേകതകളുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയുക.

ജനുവരി

ജനുവരിയിൽ ജനിച്ചവർ ഉത്സാഹികളും അച്ചടക്കം പാലിക്കുന്നവരും മികച്ച സംഘാടകരും നന്മയുള്ളവരും ആയിരിക്കും. ഈ ഗുണങ്ങൾ കൊണ്ടുതന്നെ ഇവർക്ക് നേതൃഗുണം കൂടുതലായിരിക്കും. ജീവിതത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ കാണുന്നവരാണ് ഇവർ. നല്ല ക്ഷമാശീലവുമുള്ള ഇവർ വളരെയധികം ആലോചിച്ചേ ഒരു തീരുമാനം എടുക്കാറുള്ളൂ… ഗൗരവക്കാരാണെങ്കിലും തമാശകൾ ആസ്വദിക്കുന്ന പ്രകൃതമാണ്. സ്നേഹം പ്രകടിപ്പിക്കാൻ ഇവർക്കറിയില്ല.

ഫെബ്രുവരി

ഫെബ്രുവരിയിൽ ജനിച്ചവർ സത്യസന്ധരും എന്തും വെട്ടിത്തുറന്ന് പറയുന്നവരുമായിരിക്കും. മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഇവർ സൗഹൃദത്തിന് മുൻഗണന കൊടുക്കുന്നവരാണ്. സാഹസികത ഇഷ്ടപ്പെടുന്ന ഇവർ കലാസ്നേഹികൾ കൂടിയായിരിക്കും. പുതുമ ഇഷ്ടപ്പെടുന്ന ഇവർ ജീവിതത്തെ ശാന്തമായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്.

മാർച്ച്

മാർച്ചിൽ ജനിച്ചവർക്ക് പൊതുവായ കുറേ സ്വഭാവ സവിശേഷതകൾ കാണും. ഒരാൾക്കൂട്ടത്തിൽ ഇവർ നിന്നാൽ ഭൂരിഭാഗവും സമാന മനസ്സുള്ളവരായിരിക്കും. ഭക്തി, പ്രണയം, സ്വപ്നം കാണാൻ ഇഷ്ടം, അതിവൈകാരികത തുടങ്ങിയ വികാരങ്ങൾ വളരെ കൂടുതലായിരിക്കും. ഈ മാസക്കാർ നല്ല കാമുകന്മാരും കാമുകികളുമായിരിക്കും. ബന്ധങ്ങളിൽ അങ്ങേയറ്റം വിശ്വസ്തത പുലർത്തുന്ന ഇവർക്ക് മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും. നല്ല തത്വചിന്തകരും കലാപ്രേമികളും സൗന്ദര്യാസ്വാദകരുമായിരിക്കും ഇവർ.

ഏപ്രിൽ

ഏപ്രിൽ മാസത്തിൽ ജനിച്ചവർ തീവ്രമായ വൈകാരികത ഉള്ളവരായിരിക്കും. ധൈര്യശാലികളും സ്വതന്ത്ര മോഹികളുമാണ് ഇവർ. ഓവർ ആക്ടീവായ ഇവർ സൗഹൃദ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇവർക്ക് കഴിയും. സ്നേഹബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന ഇവർ നല്ല മടിയന്മാർ കൂടിയായിരിക്കും.

മേയ്

മേയ് മാസത്തിൽ ജനിച്ചവർ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചില സമയങ്ങളിൽ മന്ദബുദ്ധിയെ പോലെ പെരുമാറുമെങ്കിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിവുള്ളവരാണ്. മറ്റുള്ളവരുടെ സ്നേഹവും കരുതലും കിട്ടാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. കാഴ്ചയ്ക്ക് സുന്ദരന്മാരും നല്ല കായികാധ്വാനികളുമായിരിക്കും. എത്ര ഉയരങ്ങളിലെത്തിയാലും എളിമ കാത്തുസൂക്ഷിക്കുന്നവരായിരിക്കും ഇവർ.

ജൂൺ

ജൂൺ മാസത്തിൽ ജനിച്ചവർ സമൂഹത്തോട് പ്രതിബദ്ധത പുലർത്തുന്നവരായിരിക്കും. സമൂഹത്തിൽ സ്വന്തം ഇമേജിനെപ്പറ്റി നല്ല ബോധമുള്ളവരും കരുതലുള്ളവരുമായിരിക്കും. കാഴ്ചയ്ക്ക് സൗന്ദര്യമുള്ളവരും അമിതമായി സംസാരിക്കുന്നവരുമായിരിയ്ക്കും. ഫാഷൻ, സിനിമ, മ്യൂസിക്, പുത്തൻ ട്രെൻഡുകൾ എന്നിവ ഇഷ്ടപ്പെടുന്നവരായിരിക്കും. ദിവാസ്വപ്നം കാണുന്ന ഇവർ ദുർബല ഹൃദയമുള്ളവരായിരിക്കും. ഹാസ്യം ആസ്വദിക്കാൻ കഴിവുള്ള ഇവർക്ക് ആൾക്കൂട്ടത്തിൽ ഷിബിക്കാൻ കഴിയാറില്ല.

ജൂലൈ

ഇവരെ പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കാം. എല്ലാക്കാര്യത്തിലും മറ്റുള്ളവർക്ക് മാതൃകയാകാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. സ്വന്തം കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുകയും അവർക്കു വേണ്ടി നിലകൊള്ളുകയും ചെയ്യും. മികച്ച സംഘാടകരും കഠിനാധ്വാനികളുമാണ്. മറ്റുവരെ തമാശ പറഞ്ഞ് ആസ്വദിപ്പിക്കാൻ ഇവർക്ക് കഴിയും.

ഓഗസ്റ്റ്

ഓഗസ്റ്റ് മാസത്തിൽ ജനിച്ചവർ മറ്റുള്ളവർക്ക് മുകളിൽ നിൽക്കാൻ എപ്പോഴും ആഗ്രഹിക്കുന്നവരാണ്. ആത്മാഭിമാനം പ്രദർശിപ്പിക്കുന്ന ഇവർ മറ്റുള്ളവരുടെ മുന്നിൽ തന്നെ നല്ലതാക്കി ശ്രമിക്കുന്നവരാണ്. മാനസികാരോഗ്യം കൂടുതലുള്ള ഇവർ അത്ര പെട്ടെന്നൊന്നും തളർന്നുപോകില്ല. ധൈര്യശാലികളാണ് ഇവർ. ഒപ്പം സൗഹൃദങ്ങളിൽ സത്യസന്ധത കാണിക്കുകയും ചെയ്യും. ഊർജ്വസ്വലരായ ഇവർ ജനിച്ചത് തന്നെ നേതാക്കന്മാരാകാനാണെന്ന് തോന്നിപ്പോകും.

സെപ്റ്റംബർ

സെപ്റ്റംബർ മാസത്തിൽ ജനിച്ചവർ ലോകത്തിൽ ഏറ്റവും സന്തോഷമുള്ളവരായിരിക്കും. എപ്പോഴും കൂളായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. ബുദ്ധിശാലികളും നന്മയുള്ളവരുമാണ് ഇവർ. വളരെ നന്നായി നിരീക്ഷണപാടവം കാണിക്കുന്ന ഇവർക്ക് മറ്റുള്ളവരുടെ ഉള്ളുകളികൾ മനസ്സിലാക്കാനുള്ള കഴിവുണ്ട്. നന്ദിയുള്ളവരും ക്ഷമയുള്ളവരും നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരുമായിരിക്കും. തുറന്ന ചിന്താഗതിയുള്ളവരാണ് ഈ മാസം ജനിച്ചവർ.

ഒക്ടോബർ

ഒക്ടോബർ മാസത്തിൽ ജനിച്ചവർ പ്രശസ്തരാകാൻ സാധ്യതയുള്ളവരാണ്. വളരെ മനോഹരമായും ബഹുമാനത്തോടെയുമാണ് ഇവർ മറ്റുള്ളവരോട് ഇടപഴകാറ്. സമാധാനത്തിൽ പോകാൻ ഇഷ്ടപ്പെടുന്ന ഇവർ മറ്റുള്ളവരുമായി തർക്കത്തിന് പോകാറില്ല. സത്യസന്ധരും ദിവാസ്വപ്നം കാണുന്നവരുമാണ്. നീതി, ധർമ്മം എന്നിവ പാലിച്ച് ജീവിതം നയിക്കാനാണ് ഇവർക്ക് താല്പര്യം.

നവംബർ

നവംബർ മാസത്തിൽ ജനിച്ചവർ മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് കരുതി വ്യാകുലപ്പെടാറില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണിവർ. നല്ല കഴിവുള്ളവരും അധ്വാനികളുമാണ്. സത്യസന്ധരും വിശ്വസിക്കാൻ കൊല്ലുന്നവരുമാണ്. മുൻവിധികളോട് കൂടി ഒരിക്കലും പെരുമാറാറില്ല. ശാന്തശീലമുള്ളവരാണ് ഇവർ പക്ഷെ, ദേഷ്യം വന്നാൽ ഇവരെ പിടിച്ചാൽ കിട്ടില്ല.

ഡിസംബർ

ഡിസംബർ മാസത്തിൽ ജനിച്ചവർ അഭിമാനികളും സ്വന്തം കാര്യം നോക്കുന്നവരുമായിരിക്കും. വലിയ സ്വപ്‌നങ്ങൾ കാണുന്ന ഇവർ സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. യുക്തിപരമായി കാര്യങ്ങളെ നോക്കിക്കാണുന്ന ഇവർ സത്യസന്ധരായിരിക്കും. ക്ഷമാശീലം കുറവായതിനാൽ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും വിനയാകാറുണ്ട്. മറ്റുള്ളവരിൽ നിന്ന് പരിഗണന കൊതിക്കുന്നവരാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെയാഗ്രഹിക്കുന്ന ഇവർ നല്ല പങ്കാളികളായിരിക്കും.Share this Post
Astrology Predictions