ശത്രു ദോഷം മാറാൻ അനുയോജ്യമായ മന്ത്രങ്ങൾ

ശത്രു ദോഷം മാറാൻ അനുയോജ്യമായ മന്ത്രങ്ങൾ

ആരാണ് നമ്മുടെ ശത്രു?നമ്മുടെ ജാതക ദോഷമോ ചാരവശാലുള്ള ദോഷഫലങ്ങലോ മൂലമല്ലാതെ ചില ശത്രു പ്രാർത്ഥനകളുടെ ഫലം നമ്മളിൽ ദോഷാനുഭവങ്ങൾ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങളേക്കാൾ, എതിർ പ്രാർത്ഥനയുടെ ചിന്താതരംഗങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോഴാണ് ഇത്തരം ദുരനുഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന് മനസ്സിലാക്കാം.നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്കര്‍മങ്ങള്‍ നമ്മുടെ ശത്രുവാകാം. ജാതകവശാലോ ചാരവശാലോ നമ്മുടെ പ്രതികൂല ഗ്രഹങ്ങള്‍ നമ്മുടെ ശത്രുവാകാം. കഠിന പ്രതിബന്ധങ്ങള്‍ അകലുവാനും, കടുത്ത മത്സരാദികളില്‍ വിജയിക്കുവാനും പാപഗ്രഹങ്ങളുടെ അനിഷ്ട സ്ഥിതിയും ദശാപഹാരങ്ങളും മൂലമുള്ള ജാതക ദോഷങ്ങള്‍ അകലുവാനും ഈ മന്ത്രങ്ങൾ ഭക്തിപൂർവ്വം ജപിക്കുന്നത് സഹായിക്കും.

നരസിംഹ മൂർത്തി

ഓം നമോഭഗവതേ
നരസിംഹായ നമഃ

ഇത് 64 ദിവസം 64 തവണ വീതം രണ്ടുനേരം ജപിക്കണം.

സുബ്രഹ്മണ്യന്‍

ഓം വിശാഖായ നമഃ

ഈ മന്ത്രം 64 ദിവസം 48 തവണവീതം രണ്ടുനേരം ജപിക്കണം


ഭദ്രകാളി

ഓം രക്തായൈ നമഃ

ഈ മന്ത്രം 108 തവണ രണ്ടുനേരം 12 ദിവസമാണ് ജപിക്കേണ്ടത്.

ദുര്‍ഗ്ഗ

ഓം ജയദുര്‍ഗ്ഗായെ നമഃ

48 ദിവസം രണ്ടുനേരം വീതം36 തവണയാണ് ജപിക്കേണ്ടത്.

ശിവന്‍

ഓം നമഃ ശിവായ

108 വീതം 51 ദിവസം രണ്ടുനേരം ജപിക്കണം.

വിഷ്ണു

ഓം നമോ ഭഗവതേ
ഗോവിന്ദായ നമഃ

54 തവണ രണ്ടുനേരം 64 ദിവസം ജപിക്കണം.

അയ്യപ്പന്‍

ഓം ആര്യായനമഃ

36 വീതം രണ്ടുനേരം 41 ദിവസം ജപിക്കണം.

Astrology Rituals