ദീപാവലി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ വർഷം മുഴുവൻ ധന സമൃദ്ധി

ദീപാവലി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ വർഷം മുഴുവൻ ധന സമൃദ്ധി

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്.പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.
എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.
നരകാസുര നിഗ്രഹ ശേഷം യുദ്ധ ക്ഷീണം അകറ്റുവാനായി ശ്രീകൃഷണ ഭഗവാന്‍ വിസ്തരിച്ച് എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയാണ്‌ ദീപാവലി ദിവസത്തെ എണ്ണ തേച്ചു കുളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്‌. യുദ്ധ വിജയ സന്തോഷാര്‍ത്ഥം ദീപങ്ങള്‍ തെളിയിച്ചതിന്റെയും മധുരം പങ്കിട്ടതിന്റെയും സ്മരണ ഈ ദിവസം അനുസ്മരിക്കപ്പെടുന്നു. പാലാഴി മഥന വേളയിൽ പാലാഴിയിൽ നിന്നും മഹാലക്ഷ്മി പ്രത്യക്ഷയായ ദിവസവും ദീപാവലി ദിനമായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ദീപാവലി ദിനത്തിൽ ലക്ഷ്മിയെയും ഗണപതിയേയും പ്രാർത്ഥിച്ചു കൊണ്ട് ലക്ഷ്മീ ഗണേശ ധ്യാന ശ്ലോകം 108 തവണ ജപിച്ചാൽ വരുന്ന ദീപാവലിക്കാലം വരേയ്ക്കും ധന ക്ലേശം ഉണ്ടാകുകയില്ലെന്നും സർവ സൗഭാഗ്യ സമ്പൽ സമൃദ്ധി അനുഭവത്തിൽ വരും എന്നുമാണ് ഭക്തന്മാരുടെ വിശ്വാസവും അനുഭവവും.

ലക്ഷ്മീ ഗണേശ ധ്യാന ശ്ലോകം

ദന്താഭയേ ചക്രവരൗ ദധാനം
കാരാഗ്രഗം സ്വർണ ഘടം ത്രിനേത്രം
ധൃതാബ് ജയാലിംഗിതമബ്‌ധി പുത്ര്യ)
ലക്ഷ്മീ ഗണേശം കനകാഭമീഡേ

दन्ताभये चक्रवरौ दधानं,

कराग्रगं स्वर्णघटं त्रिनेत्रम्।

धृताब्जयालिङ्गितमाब्धि पुत्र्या-

लक्ष्मी गणेशं कनकाभमीडे॥

ലക്ഷ്മീ ഗണേശ ചിത്രത്തിനുമുന്നിൽ അഞ്ചു തിരിയിട്ട നെയ് വിളക്ക് തെളിയിച്ച് വടക്കോ കിഴക്കോ ദർശനമായി ഇരുന്ന് താമര മണിമാല കൊണ്ട് എണ്ണം പിടിച്ചു കൊണ്ട് 108 ഉരു ജപിച്ചാൽ ഫലം നിശ്ചയം.

ദീപാവലിയിൽ കനക ധാരാ സ്തോത്ര ജപം

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്തോത്രജപം. ഭക്തിപൂർവ്വം തുടർച്ചയായി ജപിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമ ജപം കുടുംബാഭിവൃദ്ധിക്കു ഏറ്റവും ഉത്തമമാണ്. ഇതോടൊപ്പം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കനകധാര സ്തോത്രം കൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ പ്രാർഥിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല.

ജപരീതി

ലളിതാസഹസ്രനാമം ജപിക്കുന്ന അതെ രീതിയിൽ കനകധാരാസ്തോത്രവും ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ ശ്രദ്ധിക്കണം. നാമം ചൊല്ലുന്നതിനു മുന്നിലായി ദേവിയുടെ ചിത്രം , കുങ്കുമം, പുഷ്പം എന്നിവ വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമമാണ്.

https://youtu.be/fiPg_NiQ_nY
Rituals Specials