നിങ്ങളുടെ ഉപാസനാ മൂർത്തി ആരെന്ന് അറിയാം…
ഒരാളുടെ ജന്മ സമയത്തെ ഗ്രഹനില പരിശോധിച്ച് അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള ഗ്രഹത്തെ ആത്മ കാരക ഗ്രഹം എന്ന്‍ പറയുന്നു. ആഗ്രഹം അംശിച്ച രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ് ഉപാസനാ മൂര്‍ത്തി എന്ന് നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി…
തടസ്സവും ശത്രുദോഷവും മാറാൻ പ്രഹ്ളാദ സ്തുതി
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചത്.രാത്രിയും പകലും അല്ലാത്ത സന്ധ്യാസമയത്ത് ഗൃഹത്തിന് അകത്തും പുറത്തും അല്ലാത്ത വാതില്‍പ്പടിമേല്‍ വച്ച് മനുഷ്യനും മൃഗവും അല്ലാത്ത രൂപത്തില്‍ നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ വധിച്ചു. തന്റെ ഭക്തന്മാരുടെ ഏതു പ്രശ്നത്തിലും ഭഗവാന്‍ കൂടെയുണ്ടാകും. ശത്രുക്കള്‍ എത്ര വരബലം നേടിയവര്‍ ആണെങ്കിലും നരസിംഹ മൂര്‍ത്തീ ഭജനം കൊണ്ട് അവരെ നേരിടാന്‍ ആകും. നരസിംഹാവതാര സമയമായ സന്ധ്യാസമയത്ത് ഭാഗവതത്തിലെ പ്രഹ്ളാദസ്തുതി ജപിക്കുന്നത് ശത്രു വിനാശനത്തിനും തടസ്സ നിവാരണത്തിനും സര്‍വകാര്യ സാധ്യത്തിനും ഉത്തമമാണ്. നരസിംഹമൂർത്തി ധ്യാനം ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ ധ്യാനം : കോപാദാലോല ജിഹ്വം…