സുന്ദരകാണ്ഡം പാരായണം ചെയ്താൽ ഹനുമത് പ്രീതി നിശ്ചയം

സുന്ദരകാണ്ഡം പാരായണം ചെയ്താൽ ഹനുമത് പ്രീതി നിശ്ചയം

Share this Post

ഒറ്റദിവസം കൊണ്ട് സുന്ദരകാണ്ഡം മുഴുവന്‍ പാരായണം ചെയ്യുന്നതിന്‍റെ മഹത്വത്തെ, ആദിശേഷനെ കൊണ്ടുപോലും വിവരിക്കാനാവില്ലെന്ന്  ഉമാമഹേശ്വരന്‍ വിശദമാക്കുന്നു. സുന്ദരകാണ്ഡത്തിലുള്ള ഓരോ സര്‍ഗ്ഗവും മഹാമന്ത്രശക്തി കള്‍ക്ക് സമാനമാണെന്നാണ് ആത്മീയ ആചാര്യന്മാര്‍ അരുളി ചെയ്തിട്ടുണ്ട്. സുന്ദരകാണ്ഡം നമ്മള്‍ എത്രത്തോളം പാരായണം ചെയ്യുന്നുവോ അത്രത്തോളം ഭഗവാനുമായി അടുക്കുന്നുവെന്നാണ് തത്വം. സുന്ദരകാണ്ഡത്തെ പരിശുദ്ധമായ   ഭക്തിയോടെയും ഏകാഗ്രതയോടെയും ആത്മാര്‍ത്ഥത്തോടെയും പതിവായി പാരായണം ചെയ്തുപോന്നാല്‍ ജീവിതത്തിലുണ്ടാവുന്ന എല്ലാ ദുഃഖദുരിതങ്ങള്‍ക്കും അറുതിയുണ്ടാവും എന്നത് അനുഭവമാണ്.

സുന്ദരകാണ്ഡം പാരായണം ചെയ്തുപ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യങ്ങളും ഉണ്ടാവുകയും കഷ്ടങ്ങള്‍ അകലുകയും ചെയ്യും. സുന്ദരകാണ്ഡം വീണ്ടും വീണ്ടും പല ആവര്‍ത്തി പാരായണം ചെയ്താല്‍ മനോബലം വര്‍ദ്ധിക്കും. സുന്ദരകാണ്ഡം പാരായണം ചെയ്തുവന്നാല്‍ കാലതടസ്സങ്ങള്‍ മാറി പെട്ടെന്ന് വിവാഹം നടക്കും. ദുഃഖങ്ങള്‍ക്ക് ശമനം ലഭിക്കും.

സുന്ദരകാണ്ഡം പാരായണം ചെയ്തുകൊണ്ട് ഹനുമാനെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ഉത്സാഹം, അറിവ്, പ്രവര്‍ത്തിശക്തി, കീര്‍ത്തി, ലക്ഷ്യപ്രാപ്തി, തന്‍റേടം, ധൈര്യം, വീരം, ആരോഗ്യം, വാക്ചാതുരി എന്നിത്യാദി സദ്ഫലങ്ങളും ഉണ്ടാവും. സുന്ദരകാണ്ഡം മനസ്സുരുകി പാരായണം ചെയ്താല്‍ പാപങ്ങള്‍ അകലും. അസാധ്യമായ കാര്യങ്ങള്‍പോലും അനായാസം പൂര്‍ത്തിയാക്കാനാവും. ഹനുമാന് വെറ്റിലമാല ചാർത്തി  വെണ്ണയും നേദിച്ച് നെയ് വിളക്ക് കത്തിച്ചുവെച്ച് സുന്ദരകാണ്ഡം പാരായണം ചെയ്താൽ  സന്താനഭാഗ്യമുണ്ടാകും.
രാമനവമി ദിവസം വ്രതമനുഷ്ഠിച്ച് ശ്രീരാമന് തുളസിമാല ചാര്‍ത്തി സുന്ദരകാണ്ഡം പാരായണം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവും. ശ്രീരാമനൊപ്പം വീണ്ടും ഒന്നിച്ചുജീവിക്കാനാവും എന്ന വിശ്വാസം സീതയ്ക്ക് നല്‍കിയത് സുന്ദരകാണ്ഡമാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം പാരായണം ചെയ്യണമെന്ന് പറയുന്നത്.
ഏഴരശനി, അഷ്ടമശനി, ശനിദശ എന്നിവയുള്ളവര്‍ നിത്യവും സുന്ദരകാണ്ഡം പാരായണം ചെയ്തുവന്നാല്‍ ദോഷദുരിതങ്ങള്‍ അകലുമെന്നാണ് വിശ്വാസം.


സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍ സീതയെ കണ്ടെത്താനായി അശോകവനത്തില്‍ ചെല്ലുന്നതിന് മുമ്പായി ജപിച്ച ശ്ലോകം പതിവായി ജപിച്ചാല്‍ നിരന്തര വിജയങ്ങളാണ് ഫലം.സുന്ദരകാണ്ഡം ദീര്‍ഘകാലം പാരായണം ചെയ്യുന്നവരില്‍ നിന്നും നവഗ്രഹദോഷങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കും. സുന്ദരകാണ്ഡം എന്നാല്‍ സുഖമേകുന്ന സർഗ്ഗം എന്നും അർഥം പറയാം.

സുന്ദരകാണ്ഡപാരായണം നമ്മുടെ ജന്മദോഷങ്ങളാല്‍ ഉണ്ടാവുന്ന സ്വസ്ഥതയില്ലായ്മയെയും ജീവിത തടസ്സങ്ങളെയും പരിഹരിക്കുന്നു.   സുന്ദരകാണ്ഡം സമയം കിട്ടുമ്പോഴൊക്കെ പാരായണം ചെയ്തുകൊണ്ടിരുന്നാല്‍ മനസ്സ് സദാ ആഹ്ളാദപ്രദമായിരിക്കും.

സുന്ദരകാണ്ഡത്തിലെ 42-ാമത്തെ സര്‍ഗ്ഗത്തിലുള്ള 33-ാമത്തെ ശ്ലോകം മുതല്‍ 37-ാമത്തെ വരെയുള്ള ശ്രീജയപഞ്ചകം ശ്ലോകം പാരായണം ചെയ്തു പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ വിവാഹം നടക്കുമെന്നാണ് ഭക്തവിശ്വാസം.

ജയത്യതിബലോ രാമോ ലക്ഷ്മണശ്ച മഹാബലഃ
രാജാ ജയതി സുഗ്രീവോ രാഘവേണാഭിപാലിതഃ ।
ദാസോഹം കോസലേന്ദ്രസ്യ രാമസ്യാക്ലിഷ്ടകർമ്മണഃ
ഹനുമാൻ ശത്രുസൈന്യാനാം നിഹന്താ മാരുതാത്മജഃ ॥

ന രാവണ സഹസ്രം മേ യുദ്ധേ പ്രതിബലം ഭവേത്
ശിലാഭിസ്തു പ്രഹരതഃ പാദപൈശ്ച സഹസ്രശഃ ।
അർദ്ധയിത്വാ പുരീം ലങ്കാമഭിവാദ്യ ച മൈഥിലീം
സമൃദ്ധാർധോ ഗമിഷ്യാമി മിഷതാം സർവ്വരക്ഷസാം ॥


Share this Post
Rituals Specials