ആറ്റുകാൽ പൊങ്കാല വിധിപ്രകാരം വീടുകളിൽ സമർപ്പിക്കേണ്ടതെങ്ങനെ?
ഈ വർഷത്തെ പൊങ്കാല മാർച്ച് 13 വ്യാഴാഴ്ച ആണ്. രാവിലെ 10.15 നു പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 01:15 നാണ് പൊങ്കാല നിവേദ്യം. ആറ്റുകാല്‍ പൊങ്കാല ഒരു ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്.മാസമുറ കഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ. പുല വാലായ്മകള്‍ ഉള്ളവര്‍ പൊങ്കാല ഇടരുത്. (പുല 16 ദിവസവും വാലായ്മ 11…
ശനി രാശി മാറുന്നു.. ഗുണദോഷങ്ങൾ ആർക്കൊക്കെ എന്നറിയാം..
1200 മീനം 15 (2025 മാർച്ച് 29 ന്) ശനി മീനം രാശിയിലേക്ക് മാറുകയാണ്. ഉദ്ദേശം രണ്ടര വർഷം ശനി മീനത്തിൽ സഞ്ചരിക്കുന്നു. നിലവിൽ കണ്ടകശനി ഉള്ളവരുടെ കണ്ടകശനിയും അഷ്ടമശനിയും മാറും. മകരരാശിക്കാരുടെ ഏഴരശനി കഴിയും. മേടം രാശിക്കാർക്ക് ഏഴരശനി ആരംഭിക്കും. കുംഭം രാശിക്കാരുടെ ജന്മശനിക്ക് മാറ്റം സംഭവിക്കും. ഈ മാറ്റം ഓരോ കൂറുകാരെയും സാമാന്യമായി എപ്രകാരം ബാധിക്കും എന്നു പരിശോധിക്കാം. https://www.youtube.com/watch?v=cJxwyq_jyHs മേടക്കൂറ് (അശ്വതിയു ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും: മേടക്കൂറുകാർക്കു ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനിക്കാലമാണ് എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. 2025 മെയ് 14…
ശിവരാത്രിയിൽ മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ വിദ്യാഭിവൃദ്ധി…
ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്. പഠനത്തിലും ഓർമശക്തിയിലും പരീക്ഷാ വിജയത്തിലും മറ്റും വരുന്ന അത്ഭുത പരിവർത്തനങ്ങൾ നിങ്ങൾക്കു തന്നെ ബോധ്യമാകും. വിദ്യാർത്ഥികളായ സന്താനങ്ങൾക്ക് വേണ്ടി രക്ഷിതാക്കൾക്കും ജപിക്കാം. ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് . ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും . ദക്ഷിണാമൂർത്തീമൂലമന്ത്രം -…
ഗൃഹൈശ്വര്യത്തിനായി വീട്ടമ്മമാർ ചെയ്യേണ്ടത്..
കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണ് .വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെങ്കിൽ സത്ഫലങ്ങൾ ലഭിക്കില്ല . വീടിന്റെ വാസ്തു നിലനിർത്തുന്നത് വളരെ ശ്രമകരമായ കാര്യമാണ് . നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്. പ്രധാനമായും ദിക്ക് , അളവ് ,ഊർജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു നിർണയിക്കുന്നത് . സ്വാഭാവികമായ ഊർജ്ജം നിലനിർത്തി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്. കുടുംബത്തിൽ ഐശ്വര്യവും ഐക്യവും വളരാൻ ഗൃഹനാഥ ചെയ്യേണ്ടവ 1. സൂര്യോദയത്തിനു മുൻപ് കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണർത്താൻ ശ്രമിക്കുക 2. ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയിൽ രണ്ടുതിരിയിട്ടു വേണം ദീപം തെളിയിക്കേണ്ടത്.…