ശനിദോഷം മാറ്റുന്ന അതി വിശിഷ്ട സ്തോത്രം

ശനിദോഷം മാറ്റുന്ന അതി വിശിഷ്ട സ്തോത്രം

Share this Post

നാളെ ശനിയാഴ്ചയും അമാവാസി തിഥിയും ആകുന്നു. 2023 ജനുവരി 17 ന് ശനി മകരം രാശിയില്‍ നിന്നും കുംഭം രാശിയിലേക്ക് രാശി മാറിയിരിക്കുന്നു. ഏതു കൂറിൽ പെട്ടവർക്കും ശനിയുടെ ആനുകൂല്യം ആവശ്യമുണ്ട്. എങ്കിലും ഈ മാറ്റം മകരം, കുംഭം,മീനം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ആകയാലും: ഇടവം, ചിങ്ങം, വൃശ്ചികം എന്നീ കൂറുകാര്‍ക്ക്കണ്ടക ശനി ആകയാലും: കർക്കിടക കൂറുകാര്‍ക്ക് അഷ്ടമ ശനി ആകയാലും അടുത്ത രണ്ടര വര്‍ഷക്കാലം ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല.

ശനിപ്രീതികരങ്ങളായ കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും ജപ ഹോമാദികൾക്കും ശനിയാഴ്ച ദിവസം അത്യുത്തമമാണ്. അതുപോലെ അമാവാസി തിഥിയും ഉത്തമം തന്നെ. ഇത് രണ്ടും ചേർന്ന് വരുന്നതായ നാളെ സൂര്യോദയ ശേഷം ഒരു മണിക്കൂർ വരുന്നതായ ശനി ഹോരയിൽ താഴെ പറയുന്ന ശനി വജ്രപഞ്ജര കവച സ്തോത്രം ജപിച്ചു നോക്കൂ. അവരിൽ ശനിദേവൻ പ്രസാദിക്കും. സർവ്വ ശനി ദോഷങ്ങളും തടസ്സങ്ങളും അകന്ന് അഭിവൃദ്ധി ഉണ്ടാകും. ബ്രഹ്മാണ്ഡ പുരാണത്തിൽ ബ്രഹ്മ ദേവൻ നാരദ മഹർഷിക്ക് ഉപദേശിച്ചതാണ് ഈ അതി വിശിഷ്ട സ്തോത്രം.

ശനി വജ്രപഞ്ജര കവച സ്തോത്രം

ഓം അസ്യ ശ്രീശനൈശ്ചരവജ്രപഞ്ജര കവചസ്യ കശ്യപ ഋഷിഃ,
അനുഷ്ടുപ് ഛന്ദഃ, ശ്രീ ശനൈശ്ചര ദേവതാ,
ശ്രീശനൈശ്ചര പ്രീത്യർഥേ ജപേ വിനിയോഗഃ ..

ഋഷ്യാദി ന്യാസഃ .
ശ്രീകശ്യപ ഋഷയേനമഃ ശിരസി .
അനുഷ്ടുപ് ഛന്ദസേ നമഃ മുഖേ .
ശ്രീശനൈശ്ചര ദേവതായൈ നമഃ ഹൃദി .
ശ്രീശനൈശ്ചരപ്രീത്യർഥേ ജപേ വിനിയോഗായ നമഃ സർവാംഗേ ..

ധ്യാനം .
നീലാംബരോ നീലവപുഃ കിരീടീ ഗൃധ്രസ്ഥിതസ്ത്രാസകരോ ധനുഷ്മാൻ .
ചതുർഭുജഃ സൂര്യസുതഃ പ്രസന്നഃ സദാ മമ സ്യാദ് വരദഃ പ്രശാന്തഃ .. 1..

ബ്രഹ്മാ ഉവാച ..

ശൃണുധ്വമൃഷയഃ സർവേ ശനിപീഡാഹരം മഹത് .
കവചം ശനിരാജസ്യ സൗരേരിദമനുത്തമം .. 2..

കവചം ദേവതാവാസം വജ്രപഞ്ജര സംഞ്ജ്ഞകം .
ശനൈശ്ചരപ്രീതികരം സർവസൗഭാഗ്യദായകം .. 3..

ഓം ശ്രീശനൈശ്ചരഃ പാതു ഭാലം മേ സൂര്യനന്ദനഃ .
നേത്രേ ഛായാത്മജഃ പാതു പാതു കർണൗ യമാനുജഃ .. 4..

നാസാം വൈവസ്വതഃ പാതു മുഖം മേ ഭാസ്കരഃ സദാ .
സ്നിഗ്ധകണ്ഠശ്ച മേ കണ്ഠം ഭുജൗ പാതു മഹാഭുജഃ .. 5..

സ്കന്ധൗ പാതു ശനിശ്ചൈവ കരൗ പാതു-ശുഭപ്രദഃ .
വക്ഷഃ പാതു യമഭ്രാതാ കുക്ഷിം പാത്വസിതസ്തഥാ .. 6..

നാഭിം ഗ്രഹപതിഃ പാതു മന്ദഃ പാതു കടിം തഥാ .
ഊരൂ മമാന്തകഃ പാതു യമോ ജാനുയുഗം തഥാ .. 7..

പാദൗ മന്ദഗതിഃ പാതു സർവാംഗം പാതു പിപ്പലഃ .
അംഗോപാംഗാനി സർവാണി രക്ഷേൻ മേ സൂര്യനന്ദനഃ .. 8..

ഇത്യേതത് കവചം ദിവ്യം പഠേത് സൂര്യസുതസ്യ യഃ .
ന തസ്യ ജായതേ പീഡാ പ്രീതോ ഭവതി സൂര്യജഃ .. 9..

വ്യയ-ജന്മ-ദ്വിതീയസ്ഥോ മൃത്യുസ്ഥാനഗതോഽപി വാ .
കലത്രസ്ഥോ ഗതോ വാപി സുപ്രീതസ്തു സദാ ശനിഃ .. 10..

അഷ്ടമസ്ഥേ സൂര്യസുതേ വ്യയേ ജന്മദ്വിതീയഗേ .
കവചം പഠതേ നിത്യം ന പീഡാ ജായതേ ക്വചിത് .. 11..

ഇത്യേതത്കവചം ദിവ്യം സൗരേര്യന്നിർമിതം പുരാ .
ദ്വാദശാഷ്ടമജന്മസ്ഥദോഷാന്നാശയതേ സദാ .
ജന്മലഗ്നസ്ഥിതാൻ ദോഷാൻ സർവാന്നാശയതേ പ്രഭുഃ .. 12..

.. ഇതി ശ്രീബ്രഹ്മാണ്ഡപുരാണേ ബ്രഹ്മ-നാരദസംവാദേ
ശനിവജ്രപഞ്ജരകവചം സമ്പൂർണം


Share this Post
Predictions Rituals