നാളെ മുപ്പെട്ടു തിങ്കളും സോമ പ്രദോഷവും.. ഈ സ്തോത്രം കൊണ്ടു ഭജിച്ചാൽ ഇഷ്ടകാര്യ സാധ്യം…

നാളെ മുപ്പെട്ടു തിങ്കളും സോമ പ്രദോഷവും.. ഈ സ്തോത്രം കൊണ്ടു ഭജിച്ചാൽ ഇഷ്ടകാര്യ സാധ്യം…

തിങ്കളാഴ്ചകൾ ശിവപ്രീതികരങ്ങളും ശിവാരാധനയ്ക്ക് ഏറ്റവും യോജിച്ച വാരവുമാണ്. മലയാള മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മുപ്പെട്ടു തിങ്കൾ.

അതുപോലെ ത്രയോദശി തിഥി സന്ധ്യാസമയം വരുന്ന പ്രദോഷം ശിവ ഭജനത്തിനും വ്രതാനുഷ്ടാനത്തിനും ഏറ്റവും യോജിച്ച തിഥിയും ആകുന്നു. പ്രദോഷങ്ങളിൽ ശനി പ്രദോഷവും തിങ്കൾ പ്രദോഷവും ഏറ്റവും ശ്രേഷ്ഠമാകുന്നു

ഇവയെല്ലാം യോജിച്ചു വരുന്ന ദിനത്തിന്റെ സവിശേഷമായ പ്രത്യേകത പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.

പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും വേണം.

സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക.

ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യ

പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു.

ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും.

അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്കഅതീവ പ്രാധാന്യമുണ്ട്.

തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.

ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.

പ്രദോഷദിനത്തിൽ സവിശേഷമായ ഈ പ്രദോഷ സ്തോത്രം സന്ധ്യാസമയം ജപിക്കുന്നത് അഭീഷ്ട സിദ്ധിക്ക് സഹായകമാണെന്ന് സങ്കല്പിക്കപ്പെടുന്നു.

ശ്രീ ഗണേശായ നമഃ ।
ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത ।
ജയ സര്‍വസുരാധ്യക്ഷ ജയ സര്‍വസുരാര്‍ചിത ॥ 1॥

ജയ സര്‍വഗുണാതീത ജയ സര്‍വവരപ്രദ ।
ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ ॥ 2॥

ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ ।
ജയ ഗൌരീപതേ ശംഭോ ജയ ചന്ദ്രാര്‍ധശേഖര ॥ 3॥

ജയ കോട്യര്‍കസങ്കാശ ജയാനന്തഗുണാശ്രയ ।
ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്‍ജന ॥ 4॥

ജയ നാഥ കൃപാസിന്ധോ ജയ ഭക്‍താര്‍തിഭഞ്‍ജന ।
ജയ ദുസ്തരസംസാരസാഗരോത്താരണ പ്രഭോ ॥ 5॥

പ്രസീദ മേ മഹാദേവ സംസാരാര്‍തസ്യ ഖിദ്യതഃ ।
സര്‍വപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര ॥ 6॥

മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച ।
മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച ॥ 7॥

ഋണഭാരപരീതസ്യ ദഹ്യമാനസ്യ കര്‍മഭിഃ ।
ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര ॥ 8॥

ദരിദ്രഃ പ്രാര്‍ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം ।
അര്‍ഥാഢ്യോ വാഽഥ രാജാ വാ പ്രാര്‍ഥയേദ്ദേവമീശ്വരം ॥ 9॥

ദീര്‍ഘമായുഃ സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ ।
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര ॥ 10॥

ശത്രവഃ സങ്ക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ ।
നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ ॥ 11॥

ദുര്‍ഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ ।
സര്‍വസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ ॥ 12॥

ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം ।
ബ്രാഹ്മണാന്‍ഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത് ॥ 13॥

സര്‍വപാപക്ഷയകരീ സര്‍വരോഗനിവാരണീ ।
ശിവപൂജാ മയാഽഽഖ്യാതാ സര്‍വാഭീഷ്ടഫലപ്രദാ ॥ 14॥

॥ ഇതി പ്രദോഷസ്തോത്രം സമ്പൂര്‍ണം ॥

Rituals Specials