ഓരോ മാസത്തിലും സൂര്യാദി ഗ്രഹങ്ങളുടെ ചാരവശാലുള്ള ചലനങ്ങൾ മൂലം ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ ഫലങ്ങൾ അനുഭവപ്പെടുന്നു. ചിലർക്ക് ഗുണഫലങ്ങളും ചിലർക്ക് സമ്മിശ്രമായ ഫലങ്ങളും അനുഭവത്തിൽ വരുന്നു. ഫലങ്ങളും അനുഭവങ്ങളും ഏതു തന്നെയായാലും ചില ദേവതകൾക്ക് ചില പ്രത്യേക വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങളും ഭാഗ്യവും ദൈവാധീനവും വർദ്ധിക്കുന്നതിനും ദോഷഫലങ്ങളും കര്മതടസ്സങ്ങളും അനാരോഗ്യവും അകലുന്നതിനും സഹായിക്കും. അത്തരത്തിൽ മകരമാസത്തിൽ ഓരോ നാളുകാരും ദോഷപരിഹാരമായി സമർപ്പിക്കേണ്ട വഴിപാടുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം.
മഹാവിഷ്ണുവിനുള്ള വഴിപാടുകൾ വ്യാഴാഴ്ചകളിലും, ശിവനുള്ളത് തിങ്കളാഴ്ചകളിലും, ശാസ്താവിനുള്ളത് ശനിയാഴ്ചകളിലും ഹനുമാനുള്ളത് ചൊവ്വ, വ്യാഴം, ശനി എന്നിവയിൽ ഏതെങ്കിലും ഒരു ദിവസമോ, ദേവിക്കുള്ളത് ചൊവ്വ, വെള്ളി ദിവസങ്ങളിലൊന്നിലോ നാഗദേവതകൾക്ക് ആയില്യം തോറുമോ നടത്തുന്നത് നല്ലത്. അല്ലെങ്കിൽ മാസം തോറും വരുന്നതായ ജന്മ നക്ഷത്രത്തിന് (പക്കപ്പിറന്നാൾ ) മാത്രമായോ നടത്താവുന്നതുമാണ്.
മേടക്കൂർ
(അശ്വതി, ഭരണി, കാർത്തിക 1/4)
ശാസ്താ ക്ഷേത്രത്തിൽ നീരാഞ്ജനം, നെയ് അഭിഷേകം, നാഗദേവതകൾക്ക് നൂറും പാലും, ഗണപതിക്ക് കറുകമാല
ഇടവക്കൂർ
(കാർത്തിക 3/4 രോഹിണി, മകയിരം 1/2)
ശിവക്ഷേത്രത്തിൽ വെള്ള നിവേദ്യ സഹിതം ധാര, കൂവളമാല, മഹാവിഷ്ണുവിന് പാൽപായസനിവേദ്യം ,ശാസ്താവിന് ശനിയാഴ്ച ദിവസം നീരാഞ്ജനം
മിഥുനക്കൂർ
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്താർച്ചന, ശിവന് കൂവളമാല, മൃത്യുഞ്ജയ പുഷ്പാഞ്ജലി നാഗദേവതകൾക്ക് പാൽ-മഞ്ഞൾ സമർപ്പണം, ശാസ്താ ക്ഷേത്രത്തിൽ നീരാഞ്ജനം.
കർക്കടകക്കൂർ
( പുണർതം 1/4 പൂയം , ആയില്യം )
മഹാവിഷ്ണു ക്ഷേതത്തിൽ പാലഭിഷേകം, പാൽപായസ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം ഭദ്രകാളി ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി,
ചിങ്ങക്കൂർ
(മകം, പൂരം ഉത്രം 1/4)
ഗണപതിക്ക് കറുകമാല, ഉണ്ണിയപ്പം നിവേദ്യം, സർപ്പക്ഷേത്രത്തിൽ ഇളനീർ അഭിഷേകം, സുബ്രമണ്യന് പഞ്ചാമൃതം.
കന്നിക്കൂർ
(ഉത്രം 3/4, അത്തം, ചിത്തിര 1/2 )
മഹാവിഷ്ണുവിന് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി ശിവന് ശംഖാഭിഷേകം, പിൻവിളക്ക്. സുബ്രഹ്മണ്യനു പാൽ അഭിഷേകം, കുമാരസൂക്ത പുഷ്പാഞ്ജലി,
തുലാക്കൂർ
( ചിത്തിര 1/2,ചോതി , വിശാഖം 3/4)
ഗണപതിക്കു നാളികേരം ഉടയ്ക്കൽ, ശാസ്താവിന് നെയ് സമർപ്പണം, നീരാഞ്ജനം, ഹനുമാന് അവിൽ നിവേദ്യം, നാഗർക്ക് നൂറും പാലും
വൃശ്ചികക്കൂർ
(വിശാഖം 1/4, അനിഴം , തൃക്കേട്ട)
മഹാവിഷ്ണുവിന് നെയ് വിളക്ക്, തുളസിമാല സമർപ്പണം,അഷ്ടോത്തര പുഷ്പാഞ്ജലി, ഗണപതിക്ക് കൂട്ടു ഗണപതിഹോമം, സുബ്രഹ്മണ്യന് പാൽ, അഭിഷേകം പഞ്ചാമൃതം.
ധനുക്കൂർ
(മൂലം , പൂരാടം , ഉത്രാടം 1/4)
മഹാവിഷ്ണുവിന് തുളസിമാല പാൽപായസം ശാസ്താവിന് നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും, ഗണപതിക്ക് അപ്പം വഴിപാട്.
മകരക്കൂർ
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദോഷശാന്തിക്കായി ശാസ്താവിന് നീരാഞ്ജനം ,എളള് പായസം, ഹനുമാന് സിന്ദൂര സമർപ്പണം, അവിൽ നിവേദ്യം, ശിവന് ധാരയും വില്വാർച്ചനയും.
കുംഭക്കൂർ
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദോഷശാന്തിക്കായി മഹാവിഷ്ണുവിന് നെയ് വിളക്ക്, തുളസിമാല, കദളിപ്പഴം, ദേവിക്ക് കഠിനപായസം, ശിവന് ധാരയും കൂവളമാലയും, ശാസ്താവിന് നീരാഞ്ജനം, എള്ള് പായസം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
വിഷ്ണു ക്ഷേത്രത്തിൽ നെയ് വിളക്ക്, തുളസിമാല, വിഷ്ണു സൂക്താർച്ചന ഗണപതിക്ക് മോദകം, കറുകമാല .