അതീവ ശക്തിയും ഫലപ്രാപ്തിയും ഉള്ള ദുർഗാസ്‌തോത്രമാണ് ദുർഗാഷ്ടകം. ഇത് നിത്യേന 41 ദിവസം തുടർച്ചയായി ജപിക്കുക. ഏതു ദുരിതം അകലാൻ വേണ്ടിയാണോ ജപിക്കുന്നത്, ആ ദുരിതത്തിന് ഈ കാലയളവിനുള്ളിൽ പരിഹാരം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ആത്മാർത്ഥ ഭക്തിയോടെ ജപിക്കണം എന്നു മാത്രം. ശാരീരിക അശുദ്ധിയുള്ളവർക്ക് ആ ദിവസങ്ങൾ ഒഴിവാക്കി 41 ദിവസങ്ങൾ തികച്ചാൽ മതിയാകും. പുല വാലായ്മകൾ വരുന്നർക്കും അപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.
കാത്യായനി മഹാമായേ ഖഡ്ഗബാണധനുർധരേ .
ഖഡ്ഗധാരിണി ചണ്ഡി ദുർഗാദേവി നമോഽസ്തു തേ .. 1..
വസുദേവസുതേ കാളി വാസുദേവസഹോദരി .
വസുന്ധരാശ്രിയേ നന്ദേ ദുർഗാദേവി നമോഽസ്തു തേ .. 2..
യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരി .
യോഗസിദ്ധികരീ ശുദ്ധേ ദുർഗാദേവി നമോഽസ്തു തേ .. 3..
ശംഖചക്രഗദാപാണേ ശാർങ്ഗജ്യായതബാഹവേ .
പീതാംബരധരേ ധന്യേ ദുർഗാദേവി നമോഽസ്തു തേ .. 4..
ഋഗ്യജുസ്സാമാഥർവാണശ്ചതുസ്സാമന്തലോകിനി .
ബ്രഹ്മസ്വരൂപിണി ബ്രാഹ്മി ദുർഗാദേവി നമോഽസ്തു തേ .. 5..
വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരി .
വൃഷ്ണിരൂപധരേ ധന്യേ ദുർഗാദേവി നമോഽസ്തു തേ .. 6..
സർവജ്ഞേ സർവഗേ ശർവേ സർവേശേ സർവസാക്ഷിണി .
സർവാമൃതജടാഭാരേ ദുർഗാദേവി നമോഽസ്തു തേ .. 7..
അഷ്ടബാഹു മഹാസത്ത്വേ അഷ്ടമീ നവമി പ്രിയേ .
അട്ടഹാസപ്രിയേ ഭദ്രേ ദുർഗാദേവി നമോഽസ്തു തേ .. 8..
ദുർഗാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ .
സർവകാമമവാപ്നോതി ദുർഗാലോകം സ ഗച്ഛതി