വിവാഹയോഗം ചാരവശാലുള്ള ജ്യോതിഷ ഫലങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല. ഒരാളുടെ ഗ്രഹനിലയുടെ പ്രത്യേകതകളും നക്ഷത്ര ദശാപഹാരങ്ങളും ജാതക യോഗങ്ങളും ഒക്കെ അതിനെ സ്വാധീനിക്കും. എന്നിരുന്നാലും 2022 വർഷത്തിൽ ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ താൽക്കാലിക സഞ്ചാര സ്ഥിതി മൂലം വിവാഹത്തിനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും. ജ്യോതിഷ പ്രകാരം വിവാഹം കൃത്യസമയത്ത് നടക്കണമെങ്കിൽ ജാതകത്തിൽ വ്യാഴന്റെയും ശുക്രന്റെയും സ്ഥിതിയും അനുകൂലമാകണം.
വ്യാഴവും ശുക്രനും ഏഴാം ഭാവത്തിൽ നില്ക്കുമ്പോഴാണ് വിവാഹയോഗങ്ങൾ രൂപപ്പെടുന്നത്. 2022ൽ ഏത് രാശിക്കാർക്കാണ് ശക്തമായ വിവാഹയോഗം ഉണ്ടാകുന്നതെന്ന് നോക്കാം.
- കർക്കടക രാശി (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും) – 2022 കർക്കടക രാശിക്കാർക്ക് പണത്തിന്റെയും പങ്കാളിയുടെയും കാര്യത്തിൽ മികച്ച അനുഭവങ്ങൾ നൽകും.
കളത്ര സ്ഥാനത്തു ശുക്രനും ശനിയും സംക്രമിക്കുമ്പോൾ വിവാഹത്തിനുള്ള സാധ്യതകൾ രൂപപ്പെടും. ശുക്രൻ 2022 ഓഗസ്റ്റ് 7 മുതൽക്ക് കർക്കടക രാശിയിൽ സഞ്ചരിക്കും.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിവാഹ യോഗങ്ങൾ കൂടുതലായി അനുഭവത്തിൽ വരും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ വർഷം നിങ്ങൾക്ക് നല്ലതായിരിക്കും.
- ചിങ്ങം (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും) – പുതിയ വർഷത്തിൽ, ചിങ്ങം രാശിക്കാർക്ക് വിവാഹത്തിനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും. 2022ൽ ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 2022 ഓഗസ്റ്റ് 31-ന് ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിക്കും.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നിങ്ങൾ ഈ രാശിയിൽ തുടരും. ഈ സമയത്ത് നിങ്ങളുടെ വിവാഹം ഉറപ്പിക്കാം. ഏഴാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ശുക്രനും വ്യാഴവും സഞ്ചരിക്കുമ്പോഴാണ് വിവാഹയോഗം രൂപപ്പെടുന്നത്.
- കന്നി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും) – കന്നിരാശിക്കാർക്ക് പുതുവർഷത്തിൽ നല്ല മാറ്റങ്ങൾ കാണാൻ കഴിയും. പുതുവർഷത്തിന്റെ തുടക്കത്തിലെ നാല് മാസത്തിനുള്ളിൽ നിങ്ങൾക്ക് ജീവിത പങ്കാളിയെ ലഭിക്കും. സെപ്തംബർ 24 മുതൽ ശുക്രൻ കന്നിരാശിയിൽ സഞ്ചരിക്കും. ഈ സമയത്ത് വിവാഹത്തിനുള്ള ശക്തമായ സാധ്യതകൾ ഉണ്ടാകും.
4.വൃശ്ചികം (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും) – ഈ രാശിക്കാർക്ക് പുതുവർഷത്തിന്റെ തുടക്കത്തിൽ പങ്കാളിയെ കണ്ടെത്താൻ പാടുപെടേണ്ടി വരും. എന്നിരുന്നാലും, ജൂലൈയ്ക്ക് ശേഷം കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നവംബറിൽ ശുക്രൻ വൃശ്ചിക രാശിയിൽ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ വിവാഹം ഉറപ്പിക്കാം.
- മീനം (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും) – 2022 മീനരാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നൽകും. ഏപ്രിൽ 14 മുതൽ വ്യാഴം മീനരാശിയിൽ സഞ്ചരിക്കും. ഈ സമയത്ത് നിങ്ങളുടെ വിവാഹം ഉറപ്പിക്കാം.