ഈ മന്ത്രത്തോടെ ദിവസം തുടങ്ങിയാൽ പിന്നെ എല്ലാം ശുഭം…!

ഈ മന്ത്രത്തോടെ ദിവസം തുടങ്ങിയാൽ പിന്നെ എല്ലാം ശുഭം…!

പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ ഭഗവാൻ ആദിത്യനെ ആധാരമാക്കിയാണ്. അദ്ദേഹം സമസ്ത ഊർജ്ജത്തിന്റെയും കേന്ദ്രവും ത്രിമൂർത്തീ ഭാവ ചൈതന്യത്തിന്റെ കേന്ദ്രവും ആകുന്നു. സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ വേനൽച്ചൂടു പോലെ എരിച്ചു കളയുവാനുളള ആത്മവീര്യം ലഭിക്കും. നമുക്ക് നഗ്ന നേത്രങ്ങളാൽ ഗോചരമായ ഒരേയൊരു ദൈവവും സൂര്യനാണ്. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നതിൽ സംശയമില്ല. സൂര്യോദയ ശ്ലോകവും ആദിത്യ ഹൃദയവും ജപിക്കുന്നവന് ആദിത്യനെ പോലെ ജീവിതത്തിൽ പ്രകാശിക്കുവാൻ കഴിയും. സ്ഥാനവും മാനവും വർധിക്കും. എല്ലാവരാലും അംഗീകരിക്കപ്പെടും. സന്തോഷവും സമാധാനവും ലഭിക്കും. ആത്മവിശ്വാസവും പ്രതാപവും വർധിക്കും.


സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ

മധ്യാഹ്നേതു മഹേശ്വരം

സായം കാലേ സദാ വിഷ്ണു:

ത്രിമൂർത്തിശ്ച ദിവാകര:

ആദിത്യ ഹൃദയമന്ത്രം

രാമായണത്തില്‍ ശ്രീരാമന് അഗസ്ത്യന്‍ ഉപദേശിച്ചു നല്‍കിയ മന്ത്രമാണ് ആദിത്യഹൃദയം. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്നു ചിന്താധീനനായി നില്‍ക്കുന്ന അവസരത്തില്‍ രാവണന്‍ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവന്‍മാര്‍ മുകളില്‍ യുദ്ധരംഗം കാണാന്‍ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു. 

രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ അടുക്കല്‍ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചുവെന്നാണ് വിശ്വാസം.

ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീര്‍ത്തനം ചെയ്യുന്നവന് ഒരിക്കലും പരാജയം ഏല്‍ക്കില്ല എന്നാണ് ഈ സ്‌തോത്രത്തിന്റെ ഫലശ്രുതി.

ആദിത്യ ഹൃദയം

ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്‌തോത്ര മഹാ മന്ത്രസ്യ ഭഗവാന്‍ അഗസ്ത്യ ഋഷി, അനുഷ്ടുപ്പ് ഛന്ദ: ആദിത്യ ഹൃദയ ഭൂത ഭഗവാന്‍ ബ്രഹ്മ ദേവത,ഹിരണ്യ രേതോ രൂപ ആദിത്യോ ബീജം, ശം ശക്തി, ബ്രഹ്മ കീലകം , നിരസ്ത അശേഷ വിഘ്‌നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സര്‍വദാ ജയ സിദ്ധൌ ച വിനിയോഗഃ

മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം, ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.സര്‍വ മംഗല മാംഗല്യം, സര്‍വപാപ പ്രനാശനം, ചിന്താ ശോക പ്രശമനം, ആയുര്‍ വര്‍ദ്ധനമുത്തമം. രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്‌കൃതം,പൂജയസ്വ വിവസ്വന്തം, ഭാസ്‌കരം, ഭുവനേശ്വരം.

സ്‌തോത്രം

സര്‍വ്വദേവാത്മകോ ഹേഷകഃ തേജ്വസീ രശ്മിഭാനവ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭി:

ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്‌കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദഃസ്‌കാലോ യമഃ സോമോ ഹ്യം പാം പതി:

പിതരോ വസവഃ സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകര:

ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
സുവര്‍ണസദ്ര്‌ശോ ഭാനുഃ ഹിരണ്യരേതാ ദിവാകര:

ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍

ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്‌കരോ രവി:
അഗ്‌നിഗര്‍ഭോ ദിതേഹ് പുത്രഃ ശങ്ക ശിശിര നാശന:

വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:

അതപീ മഢലീ മൃത്യൂ പിഗളഃ സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാഃ രക്ത സര്‍വ ഭവോത് ഭവ:

നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ

നമഃ പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമ:

നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമ പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമഃ

ബ്രഹ്മേശനാ അച്ഛുതേശായ സൂര്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:

തപോഗ്‌നായ ഹിമഗ്‌നായ ശത്രുഘ്‌നായാ മിതാത്മനേ
കൃതഘ്‌നഘ്‌നനായ ദേവായാ ജ്യോതിഷാം പതയേ നമ:

തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്‌നായ രുചയേ ലോക സാക്ഷിണേ

നാശ്യയഃ തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭി:

രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സൂര്യഭജനം ഉത്തമമത്രേ.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കില്‍ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ആപത്തിലും ഭയത്തിലും സൂര്യകീര്‍ത്തനം ചൊല്ലുന്നവര്‍ക്ക് രക്ഷ കിട്ടുമെന്നാണ് സ്‌തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ജപിക്കാന്‍ പാടില്ല.

Rituals Specials