Site icon Sreyas Jyothisha Kendram

Home

പാർവ്വതീ പഞ്ചക സ്തോത്രം

പാർവതീ പരമേശ്വരന്മാരുടെ പ്രീതി നേടുവാൻ സഹായിക്കുന്ന അപൂർവ്വമായ ഫലസിദ്ധിയുള്ള ഒരു സ്തോത്രമാണ് പാർവ്വതീ പഞ്ചകം. ദാമ്പത്യത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്നവർ, വിവാഹത്തിന് കാല താമസവും ക്ലേശങ്ങളും അനുഭവിക്കുന്നവർ എന്നിവർക്ക് അത്ഭുത ഫലസിദ്ധി നൽകുന്ന സ്തോത്രമാണിത്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജപിക്ക. തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് പ്രഭാതത്തിൽ നിലവിളക്കിനു മുന്നിൽ കിഴക്ക് അഭിമുഖമായിരുന്നു ജപിച്ചാൽ ഫലസിദ്ധി വർധിക്കും. പാർവ്വതീ പഞ്ചകം

വ്യാഴം അടുത്ത ഏപ്രിൽ 13 വരെ കുംഭത്തിൽ..ഈ അഞ്ചു രാശിക്കാർക്ക് ഭാഗ്യവും ദൈവാധീനവും…

കേരളീയ ജ്യോതിഷ സമ്പ്രദായം അനുസരിച്ച് ഒരാൾ ജനിച്ച കൂറിന്റെ രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ ഭാവങ്ങളിലൂടെ വ്യാഴം ചാരവശാൽ സഞ്ചരിക്കുന്ന സമയം അതീവ ഗുണപ്രദമായിരിക്കും. ദേവഗുരു ബൃഹസ്പതി അറിവ്, അധ്യാപകൻ, കുട്ടികൾ, ജ്യേഷ്ഠൻ, വിദ്യാഭ്യാസം, മതപരമായ ജോലി, പുണ്യസ്ഥലങ്ങൾ, സമ്പത്ത്, ദാനധർമ്മം, പുണ്യം, വളർച്ച മുതലായവയുടെ കാരണ ഗ്രഹമാണെന്ന് പറയപ്പെടുന്നു. പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപനാണ് വ്യാഴം. ധനു മീനം എന്നീ രാശികളും വ്യാഴത്തിന്റെ സ്വക്ഷേത്രങ്ങളാണ്. ഇപ്പോൾ കുംഭം രാശിയിൽ സ്ഥിതി ചെയ്യുന്ന വ്യാഴം 2022 ഏപ്രിൽ മാസം 13 വരെ അവിടെ തുടരുകയും തുടർന്ന് മീനം രാശിയിലേക്ക് പകരുകയും ചെയ്യും. ഈ…

മറ്റന്നാൾ തൃക്കാർത്തിക.. ഈ സ്തോത്രം ജപിച്ചാൽ കുടുംബ സുഖവും ആഗ്രഹസാദ്ധ്യവും.

മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് തൃക്കാര്‍ത്തിക വ്രതം. വ‍ൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ നക്ഷത്രം എന്നതിൽ കവിഞ്ഞ് മറ്റ് ചില പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. പാൽക്കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തത് ഇതേ ദിവസമാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവുമധികം സഹായിക്കുന്ന തുളസീ ദേവി അവതാരമെടുത്തതും ഇതേ ദിവസത്തിലാണ്. ശിവപാര്‍വ്വതീ പുത്രനായ സുബ്രമണ്യനെ പരിപാലിക്കാൻ കൃതികാ ദേവിമാര്‍ അവതാരം ചെയ്തതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം. ഈ വർഷം 2022 ഡിസംബർ മാസം 07 നാണ് ഈ പുണ്യദിനം. തൃക്കാര്‍ത്തിക വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ലക്ഷ്മീ പ്രീതിയും…

Exit mobile version