കുടുംബത്തിൽ ഐശ്വര്യം നിറയാൻ ശിവകുടുംബ ധ്യാന ശ്ലോകം

കുടുംബത്തിൽ ഐശ്വര്യം നിറയാൻ ശിവകുടുംബ ധ്യാന ശ്ലോകം

Share this Post

വീടുകളിൽ ഐശ്വര്യം നിറക്കുന്നതിന് പല ചിത്രങ്ങളും വിഗ്രഹങ്ങളും വീടുകളിൽ വച്ച് ആരാധിക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും ഉത്തമമായ ചിത്രമാണ് ശിവ കുടുംബ ചിത്രം. ശിവ കുടുംബ ചിത്രം വീട്ടിൽ വക്കുന്നതിലൂടെ കുടുംബജീവിതം ഐശ്വര്യ പൂർണ്ണമാകും എന്നാണ് വിശ്വാസം

ശിവ കുടുംബം വ്യത്യസ്തതകളുടെ പ്രതീകമാണ്‌. പ്രകൃതിയിൽ അന്യോന്യം ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന പക്ഷി മൃഗാദികൾ എല്ലാം ഒരുമിച്ച് ഒരു കുടുംബത്തിൽ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശിവ കുടുംബ സങ്കല്പം. ശിവം എന്ന വാക്കിനർത്ഥം തന്നെ മംഗളം എന്നാണ്. ഇത് കുടുബത്തിൽ എപ്പോഴും പോസിറ്റിവ് എനർജി പ്രദാനം ചെയ്യും.

വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമായോ, പൂജാ മുറിയിലോ മഹാദേവന്റെ കുടുംബ ചിത്രം വക്കാം. ചിത്രത്തെ വന്ദിച്ച് ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് കുടുബത്തിന് അഭിവൃദ്ധി കൈവരിക്കാൻ സഹായിക്കും. ദിവസവും മൂന്നു തവണ ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് ഉത്തമമാണ്.

ശിവ കുടുംബ വന്ദനശ്ലോകം നിത്യവും മൂന്ന് തവണ ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും നൽകും. നിത്യേന മഹാദേവനെയും, പാർവതി ദേവിയെയും, മുരുകനെയൂം, ഗണപതിയേയും സ്മരിച്ചു കൊണ്ട് വേണം ഈ മന്ത്രം ചൊല്ലുവാൻ. കുടുംബ ഐക്യം, സമാധാനം, ജീവിതത്തിൽ ഉയർച്ച ഇവയൊക്കെ ഈ മന്ത്രം ജപിക്കുന്നത് വഴി ലഭിക്കുന്നു.

ശിവ കുടുംബ ധ്യാന ശ്ലോകം


വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണ്ണേന വിനായനേക
സ്കന്ദേന ചാത്യന്ത സുഖായ മാനം


Share this Post
Specials