സിദ്ധി ലക്ഷ്മി സ്തോത്രം

സിദ്ധി ലക്ഷ്മി സ്തോത്രം

Share this Post

ജീവിക്കുവാൻ ധനം കൂടിയേ കഴിയൂ. ധനം ഉണ്ടാക്കാൻ കുറുക്കുവഴികൾ ഇല്ല. നേരാം വണ്ണം സമ്പാദിക്കാത്ത ധനം നിലനിൽക്കുകയുമില്ല. എന്നാൽ പലപ്പോഴും അർഹമായ ധനം പോലും അനുഭവത്തിൽ വരാത്ത ദുര്യോഗം പലർക്കും ഉണ്ടാകാം. ദാരിദ്ര്യ നാശനത്തിനും കുടുംബൈശ്വര്യത്തിനും സഹായിക്കുന്ന ഒരു അത്ഭുത സ്തോത്രമാണ് ബ്രഹ്മാണ്ഡ പുരാണത്തിൽ പരാമർശിക്കുന്ന സിദ്ധി ലക്ഷ്മി സ്തോത്രം. ഇതിന്റെ ധ്യാനം മുതൽക്കുള്ള ഭാഗം സാധാരണക്കാരായ ലക്ഷ്മീ ഭക്തർക്കും ജപിക്കാവുന്നതാണ്. വെള്ളിയാഴ്ചകളിൽ സന്ധ്യാസമയം നിലവിളക്കു കൊളുത്തി വച്ച് ഭക്തിപൂർവ്വം ജപിക്കുന്നത് വളരെ നല്ല അനുഭവങ്ങൾ നൽകും എന്നത് അനുഭവസിദ്ധമായ കാര്യമാണ്.

യാ ശ്രീഃ പദ്മവനേ കദംബശിഖരേ രാജഗൃഹേ കുഞ്ജരേ
ശ്വേതേ ചാശ്വയുതേ വൃഷേ ച യുഗളേ യജ്ഞേ ച യൂപസ്ഥിതേ .
ശംഖേ ദേവകുലേ നരേന്ദ്രഭവനീ ഗംഗാതടേ ഗോകുലേ
സാ ശ്രീസ്തിഷ്ഠതു സർവദാ മമ ഗൃഹേ ഭൂയാത്സദാ നിശ്ചലാ

ബ്രാഹ്മീം ച വൈഷ്ണവീം ഭദ്രാം ഷഡ്ഭുജാം ച ചതുർമുഖാം .
ത്രിനേത്രാം ച ത്രിശൂലാം ച പദ്മചക്രഗദാധരാം .. 1..

പീതാംബരധരാം ദേവീം നാനാലങ്കാരഭൂഷിതാം .
തേജഃപുഞ്ജധരാം ശ്രേഷ്ഠാം ധ്യായേദ്ബാലകുമാരികാം .. 2..

ഓങ്കാരലക്ഷ്മീരൂപേണ വിഷ്ണോർഹൃദയമവ്യയം .
വിഷ്ണുമാനന്ദമധ്യസ്ഥം ഹ്രീങ്കാരബീജരൂപിണീ .. 3..

ഓം ക്ലീം അമൃതാനന്ദഭദ്രേ സദ്യ ആനന്ദദായിനീ .
ഓം ശ്രീം ദൈത്യഭക്ഷരദാം ശക്തിമാലിനീ ശത്രുമർദിനീ .. 4..

തേജഃപ്രകാശിനീ ദേവീ വരദാ ശുഭകാരിണീ .
ബ്രാഹ്മീ ച വൈഷ്ണവീ ഭദ്രാ കാലികാ രക്തശാംഭവീ .. 5..

ആകാരബ്രഹ്മരൂപേണ ഓങ്കാരം വിഷ്ണുമവ്യയം .
സിദ്ധിലക്ഷ്മി പരാലക്ഷ്മി ലക്ഷ്യലക്ഷ്മി നമോഽസ്തുതേ .. 6..

സൂര്യകോടിപ്രതീകാശം ചന്ദ്രകോടിസമപ്രഭം .
തന്മധ്യേ നികരേ സൂക്ഷ്മം ബ്രഹ്മരൂപവ്യവസ്ഥിതം .. 7..

ഓങ്കാരപരമാനന്ദം ക്രിയതേ സുഖസമ്പദാ .
സർവമംഗലമാംഗല്യേ ശിവേ സർവാർഥസാധികേ .. 8..

പ്രഥമേ ത്ര്യംബകാ ഗൗരീ ദ്വിതീയേ വൈഷ്ണവീ തഥാ .
തൃതീയേ കമലാ പ്രോക്താ ചതുർഥേ സുരസുന്ദരീ .. 9..

പഞ്ചമേ വിഷ്ണുപത്നീ ച ഷഷ്ഠേ ച വൈഏഷ്ണവീ തഥാ .
സപ്തമേ ച വരാരോഹാ അഷ്ടമേ വരദായിനീ .. 10..

നവമേ ഖഡ്ഗത്രിശൂലാ ദശമേ ദേവദേവതാ .
ഏകാദശേ സിദ്ധിലക്ഷ്മീർദ്വാദശേ ലലിതാത്മികാ .. 11..

Image

ഏതത്സ്തോത്രം പഠന്തസ്ത്വാം സ്തുവന്തി ഭുവി മാനവാഃ .
സർവോപദ്രവമുക്താസ്തേ നാത്ര കാര്യാ വിചാരണാ .. 12..

ഏകമാസം ദ്വിമാസം വാ ത്രിമാസം ച ചതുർഥകം .
പഞ്ചമാസം ച ഷണ്മാസം ത്രികാലം യഃ പഠേന്നരഃ .. 13..

ബ്രാഹ്മണാഃ ക്ലേശതോ ദുഃഖദരിദ്രാ ഭയപീഡിതാഃ .
ജന്മാന്തരസഹസ്രേഷു മുച്യന്തേ സർവക്ലേശതഃ .. 14..

അലക്ഷ്മീർലഭതേ ലക്ഷ്മീമപുത്രഃ പുത്രമുത്തമം .
ധന്യം യശസ്യമായുഷ്യം വഹ്നിചൗരഭയേഷു ച .. 15..

ശാകിനീഭൂതവേതാള സർവവ്യാധി നിപാതകേ .
രാജദ്വാരേ മഹാഘോരേ സംഗ്രാമേ രിപുസങ്കടേ .. 16..

സഭാസ്ഥാനേ ശ്മശാനേ ച കാരാഗേഹാരിബന്ധനേ .
അശേഷഭയസമ്പ്രാപ്തൗ സിദ്ധിലക്ഷ്മീം ജപേന്നരഃ .. 17..

ഈശ്വരേണ കൃതം സ്തോത്രം പ്രാണിനാം ഹിതകാരണം .
സ്തുവന്തി ബ്രാഹ്മണാ നിത്യം ദാരിദ്ര്യം ന ച വർധതേ .. 18..

.. ഇതി ശ്രീബ്രഹ്മാണ്ഡപുരാണേ ഈശ്വരവിഷ്ണുസംവാദേ ദാരിദ്ര്യനാശനം
സിദ്ധിലക്ഷ്മീസ്തോത്രം സമ്പൂർണം ..

Image

Share this Post
Focus