നാളെ മേട മാസ ആയില്യം.. ഈ സ്തോത്രങ്ങൾ ജപിച്ചാൽ നാഗ പ്രീതിയും രാഹുർ ദോഷ ശമനവും..

നാളെ മേട മാസ ആയില്യം.. ഈ സ്തോത്രങ്ങൾ ജപിച്ചാൽ നാഗ പ്രീതിയും രാഹുർ ദോഷ ശമനവും..

Share this Post

സർപ്പപ്രീതിക്ക്‌ ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രദിനമാണ് ആയില്യം. പ്രകൃതിയില്‍ നിന്ന് മനുഷ്യർക്കുണ്ടാവുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നാഗദൈവങ്ങൾക്കു കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ ആയില്യപൂജയ്ക്കും മറ്റും അതീവ പ്രാധാന്യം നൽകിയത്. പ്രധാനമായും സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും രോഗശാന്തിക്കുമാണ് നാഗാരാധന നടത്തുന്നത്. അതോടൊപ്പം ജാതകത്തിൽ രാഹു അനിഷ്ടനായി നിൽക്കുന്നവർക്കും, രാഹുവിന്റെ ദശയോ അപഹാരമോ നടക്കുന്നവർക്കും ദോഷശാന്തിക്കായി നാഗ സ്തോത്രങ്ങൾ ജപിക്കാം.

നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ ആയില്യദിനത്തിൽ ജപിക്കുന്നത് അതിവിശിഷ്ടമാണ് . അതിൽ ഏറ്റവും പ്രധാനം നാഗരാജഗായത്രിയാണ്. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലെന്ന് പറയപ്പെടുന്നു. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്. വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു. അതിൽ നാഗപ്രീതിക്കായി ജപിക്കേണ്ടതാണ് നാഗരാജഗായത്രി.

നാഗരാജ ഗായത്രി

ഓം സർപ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി

തന്നോ വാസുകി പ്രചോദയാത്.

ആയില്യദിനത്തിൽ മാത്രമല്ല എല്ലാ ദിനത്തിലും ഭക്തിയോടെ കുറഞ്ഞത് പത്തുതവണ നാഗരാജ ഗായത്രി ജപിക്കാം.

ആയില്യ ദിനത്തിൽ സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്‌തോത്രം ജപിക്കുന്നത് ഉത്തമമാണ്.

നവനാഗസ്‌തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

ആയില്യം നാളിൽ നാഗരാജ അഷ്ടോത്തരശത നാമാവലി ജപിക്കുന്നത് അതീവ പുണ്യദായകമാണ്.

നാഗരാജ അഷ്ടോത്തരശത നാമാവലി

ഓം അനന്തായ നമ :
ഓം വാസുദേവാഖ്യായ നമ :
ഓം തക്ഷകായ നമ :
ഓം വിശ്വതോമുഖായ നമ :
ഓം കാർക്കോടകായ നമ :
ഓം മഹാപത്മായ നമ :
ഓം പത്മായ നമ :
ഓം ശംഖായ നമ :
ഓം ശിവപ്രിയായ നമ :
ഓം ധൃതരാഷ്ട്രായ നമ : 10


ഓം ശംഖപാലായ നമ :
ഓം ഗുളികായ നമ :
ഓം സർപ്പനായകായ നമ :
ഓം ഇഷ്ടദായിനേ നമ :
ഓം നാഗരാജായ നമ :
ഓം പുരാണായ നമ :
ഓം പുരുഷായ നമ :
ഓം അനഘായ നമ :
ഓം വിശ്വരൂപായ നമ :
ഓം മഹീധാരിണേ നമ : 20


ഓം കാമദായിനേ നമ :
ഓം സുരാർച്ചിതായ നമ :
ഓംകുന്ദപ്രദായ നമ :
ഓം ബഹുശിരസേ നമ :
ഓം ദക്ഷായ നമ :
ഓം ദാമോദരായ നമ :
ഓം അക്ഷരായ നമ :
ഓം ഗണാധിപതായ നമ :
ഓം മഹാസേനായ നമ :
ഓം പുണ്യമൂർത്തയേ നമ : 30


ഓംഗണപ്രിയായ നമ :
ഓം വരപ്രദായ നമ :
ഓം വായു ഭക്ഷായ നമ :
ഓം വിശ്വധാരിണേ നമ :
ഓം വിഹംഗമായ നമ :
ഓം പുത്രപ്രദായ നമ :
ഓം പുണ്യരൂപായ നമ :
ഓം പന്നഗേശായ നമ :
ഓം ബിലേശായ നമ :
ഓം പരമേഷ്ഠിനേ നമ : 40


ഓം പശുപതയേ നമ :
ഓം ഭവനാശിനേ നമ :
ഓം ബാലപ്രദായ നമ :
ഓം ദാമോദരായ നമ :
ഓം ദൈത്യഹന്ത്രേ നമ :
ഓം ദയാരൂപായ നമ :
ഓം ധനപ്രദായ നമ :
ഓം മതിദായിനേ നമ :
ഓം മഹാമായിനേ നമ :
ഓം മധുവൈരിണേ നമ : 50


ഓം മഹോരഗായ നമ :
ഓം ഭുജഗേശായ നമ :
ഓം ഭീമരൂപായ നമ :
ഓം ഭയാപഹൃതേ നമ :
ഓം ശുക്ലരൂപായ നമ :
ഓം ശുദ്ധദേഹായ നമ :
ഓംശോകഹാരിണേ നമ :
ഓം ശുഭപ്രദായിനേ നമ :
ഓം സന്താനദായിനേ നമ :
ഓം സർപ്പരൂപായ നമ : 60


ഓം സർപ്പേശായ നമ :
ഓം സർവ്വദായിനേ നമ :
ഓം സരീസ്യപായ നമ :
ഓം ലക്ഷ്മീകരായ നമ :
ഓം ലാഭദായിനേ നമ :
ഓം ലലീതായ നമ :
ഓം ലക്ഷ്മണാകൃതയേ നമ :
ഓം ദയാരാശയേ നമ :
ഓം ദാശരഥയേ നമ :
ഓം ദൈത്യഹന്ത്രേ നമ : 70


ഓം ദമാശ്രയായ നമ :
ഓം രമ്യരൂപായ നമ :
ഓം രാമഭക്തായ നമ :
ഓം രണധീരായ നമ :
ഓം രതിപ്രദായ നമ :
ഓം സൗമിത്രയേ നമ :
ഓം സോമസംകാശായ നമ :
ഓം സർപ്പരാജായ നമ :
ഓം സതാം പ്രിയായ നമ :
ഓം കർസുരായ നമ : 80


ഓം കാമ്യഫലദായ നമ :
ഓം കിരീടിനേ നമ :
ഓം കിന്നരാർച്ചിതായ നമ :
ഓം പാതാളവാസിനേ നമ :
ഓം പരായ നമ :
ഓം ഫണാമണ്ഡലമണ്ഡിതായ നമ :
ഓം ബാഹുലേയായ നമ :
ഓം ഭക്തിനിധയേ നമ :
ഓം ഭൂമിധാരിണേ നമ :
ഓം ഭവപ്രിയായ നമ : 90


ഓം നാരായണായ നമ :
ഓം നാഗരാജായ നമ :
ഓം നാനാരൂപായ നമ :
ഓം നാഥപ്രിയായ നമ :
ഓം കാകോദരായ നമ :
ഓം കാമ്യരൂപായ നമ :
ഓം കല്യാണായ നമ :
ഓം കാമിതാർത്ഥദായിനേ നമ :
ഓം ഹതാസുരായ നമ :
ഓം ഹല്യഹീനായ നമ : 100


ഓം ഹർഷദായ നമ :
ഓം ഹരഭൂഷണായ നമ :
ഓം ജഗദാദയേ നമ :
ഓം ജരാഹീനായ നമ :
ഓം ജാതിശൂന്യായ നമ :
ഓം ജഗന്മയായ നമ :
ഓം വന്ധ്യത്വദോഷശമനായ നമ :
ഓം പുത്രപൗത്രഫലപ്രദായ നമ : 108


Share this Post
Astrology Specials