Site icon Sreyas Jyothisha Kendram

Home

ചന്ദ്രഗ്രഹണം നവംബർ 8 ന്. ഗ്രഹണ ദോഷം ഏതൊക്കെ നാളുകാർക്ക്?

1198 തുലാ മാസം 22 ന് (2022 നവംബർ 8 ന്) ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.38 മുതൽ വൈകുന്നേരം 6.20 വരെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അന്ന് ഉദിച്ച് 20 നാഴിക 39 വിനാഴികയ്ക്ക് അഗ്നികോണിൽ സ്പർശവും, 23 നാഴിക 32 വിനാഴികയ്ക്ക് നിമീലനവും 25 നാഴിക 16 വിനാഴികയ്ക്ക് ഗ്രഹണ മധ്യവും 29 നാഴിക 53 വിനാഴികയ്ക്കു നിരൃതി കോണിൽ ഗ്രഹണ മോക്ഷവും ആകുന്നു. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളായ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ആസാം തുടങ്ങിയ പ്രദേശങ്ങളിൽ ഗ്രഹണം പൂർണമായും ദൃശ്യമാകും. കേരളത്തിൽ ഇത് ഭാഗിക ഗ്രഹണമായിട്ടാവും ഭവിക്കുന്നത്. ഗ്രഹണാന്ത്യം കേരളത്തിൽ ദൃശ്യമാണ്. അതിനാൽ തന്നെ ഈ…

ഈ ദിവസങ്ങളിൽ കച്ചവടം തുടങ്ങിയാൽ വിജയം സുനിശ്ചിതം..!

ആധുനിക യുഗത്തില്‍ കച്ചവട സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും വളരെ മുഖ്യമായ സ്ഥാനമാണുള്ളത്. കച്ചവടമാകുമ്പോൾ ലാഭവും നഷ്ടവും സാധാരണമാണ്. എന്നാല്‍, തൊടുന്നതെല്ലാം നഷ്ടമെന്ന ഫലം ഉണ്ടാകാതിരിക്കുന്നതല്ലേ നല്ലത്? ഭാരതീയ വിശ്വാസം അനുസരിച്ച് ശുഭ സമയത്തു തുടങ്ങിവയ്ക്കുന്ന കർമങ്ങൾ ശുഭകരമായി ഭവിക്കും എന്നതാണ്. ശരിയായ മുഹൂർത്ത നിർണയത്തിന് ജ്യോതിഷിയുടെ സഹായം അത്യന്താപേക്ഷിതമാണ്. എന്നാൽ ചില അവസരങ്ങളിൽ അത് സാധിക്കാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഇക്കാര്യങ്ങൾ ഓർക്കുക. കച്ചവടത്തില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ ശരിയായ മുഹൂര്‍ത്തത്തില്‍ ആരംഭമുണ്ടാവണം. അതായത്, ശരിയായ സമയത്ത് കച്ചവടം തുടങ്ങുന്നത് ലാഭത്തിലേക്ക് നയിക്കും. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ദ്വിതീയ, ത്രിതീയ, പഞ്ചമി, ഷഷ്ഠി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി…

വിദ്യാഭിവൃദ്ധിക്ക് ഏറ്റവും യോജിച്ച യന്ത്രം.

ഏതെങ്കിലും യന്ത്രം ധരിച്ചതു കൊണ്ട് മാത്രം ആരും ഇന്നേവരെ പരീക്ഷകളില്‍ വിജയിക്കുകയോ ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ടോ?ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം. നന്നായി പഠിച്ചതു കൊണ്ട് മാത്രം ആരെങ്കിലും പരീക്ഷകളില്‍ വിജയിക്കുകയോ ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ടോ? എന്നൊരു മറു ചോദ്യം ചോദിച്ചാലും ഉത്തരം ‘ഇല്ല’ എന്ന് തന്നെ. എല്ലാറ്റിനും ദൈവാധീനം കൂടി വേണം. ആ ദൈവാധീനമാണ് വിധിയാം വണ്ണം തയാറാക്കുന്ന യന്ത്രങ്ങളിലൂടെ നമുക്ക് ലഭിക്കേണ്ടത്. വളരെ പരിശ്രമിച്ചിട്ടും ഉത്തരങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ പഠിതാക്കള്‍ സ്ഥിരമായി പറയുന്ന പരാതിയാണ്. നന്നായി പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊടുന്നനെ പഠനത്തില്‍ താല്പര്യം കുറയുകയും പഠിക്കാന്‍ അലസത…

Exit mobile version