തൊഴിൽ ക്ലേശമോ? ഈ ഹനുമത് മന്ത്രം ജപിച്ചോളൂ..

തൊഴിൽ ക്ലേശമോ? ഈ ഹനുമത് മന്ത്രം ജപിച്ചോളൂ..

Share this Post

ബുദ്ധിർബലം യശോധൈര്യം
നിർഭയത്വം അരോഗതാ 
അജാഡ്യം വാക്പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്

ബുദ്ധി,ബലം,യശസ്സ്,ധൈര്യം,ഭയമില്ലായ്മ,ആരോഗ്യം,അജാഡ്യം,വാക് സാമർഥ്യം എന്നീ അഷ്ട ഗുണങ്ങളും ഹനുമാൻ സ്വാമിയേ സ്മരിക്കുമ്പോൾ തന്നെ ഉണ്ടാകുന്നു എന്ന് പുരാണങ്ങൾ. അചഞ്ചലമായ ഭക്തിയുടെയും അർപ്പണ ബോധത്തിനിന്റെയും, ധൈര്യത്തിന്റെയും സ്ഥിരതയുടെയും എക്കാലത്തെയും വലിയ ഉദാഹരണമാണ് ശ്രീ ഹനുമാൻ. രുദ്രാവതാരമായ ഹനുമാൻ  തന്റെ സ്വാമിയായ ശ്രീരാമനുവേണ്ടി അനുഷ്ടിച്ചതായ കർമങ്ങൾ കൂടാതെ അദ്ദേഹത്തിന് ലക്ഷ്യപ്രാപ്തി ഉണ്ടാകുമായിരുന്നില്ല. ഏതു തരാം പ്രതിസന്ധികളെയും തച്ചുടച്ച് തന്റെ ലക്ഷ്യത്തിലേക്ക് എത്തി ചേരുവാൻ ഹനുമാൻ സ്വാമിക്ക് കഴിഞ്ഞു. അപ്രകാരം ഹനുമാൻ സ്വാമിയേ ആരാധിക്കുന്നവർക്കും സാധിക്കും.

തൊഴിൽ ലാഭത്തിനും തൊഴിൽ സംബന്ധമായ ക്ലേശങ്ങൾ അകലുവാനും ഉത്തരേന്ത്യയിൽ ഉള്ള ഹനുമത് ഭക്തർ ജപിച്ചു വരുന്നതായി ഒരു അതിദിവ്യ ഹനുമത് മന്ത്രത്തെ കുറിച്ചാണ് ഞാൻ ഇന്ന് പറയുന്നത്.

ഗോചരവശാല്‍ കര്‍മ ഭാവത്തിലൂടെ (പത്താം ഭാവം) ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം ഏവര്‍ക്കും തൊഴില്‍ സംബന്ധമായ വൈഷമ്യങ്ങള്‍ വരും എന്നതിന് വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. മേടക്കൂറില്‍ ഉള്‍പ്പെട്ട അശ്വതി, ഭരണി,കാർത്തിക കാൽ എന്നീ നക്ഷത്രക്കരോടു സംസാരിച്ചാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതായ  തൊഴില്‍ ക്ലേശങ്ങളെ നമുക്ക് വിശദീകരിച്ചു തരും. കൂടാതെ നക്ഷത്ര ദശാപഹാരങ്ങള്‍ അനുകൂലമല്ലാത്തപ്പോഴും ദാശാസന്ധികളിലും മറ്റും അനിഷ്ട കരമായ തൊഴില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്‌. 

വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ളവര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാനുഭവങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമത് മന്ത്രമാണിത്. തൊഴില്‍ ഉന്നമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഈ മന്ത്രജപം സഹായിക്കും.

ഭക്തിപൂര്‍വ്വം വിധിയാം വണ്ണം ജപിക്കുന്നവര്‍ക്ക് നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.

മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

ॐ श्री वज्रदेहाय रामभक्ताय वायुपुत्राय नमोस्तुते ।

Om Shree Vajradehaya Ramabhakthaya Vayuputhraya 
Namosthuthe

ഈമന്ത്രം ദിവസേന രാവിലെ 11 തവണ വീതം ജപിക്കുക.
ആദ്യമായി ജപിച്ചു തുടങ്ങേണ്ടത് ഒരു വ്യാഴാഴ്ച ദിവസം 
ആകണം. ഹനുമത് ക്ഷേത്രത്തില്‍ വച്ചോ ഹനുമാന്‍ 
സ്വാമിയുടെ ചിത്രത്തിനു മുന്‍പിലോ വച്ച് ജപിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.


Share this Post
Focus Specials