Site icon Sreyas Jyothisha Kendram

Home

നാളെ (06.06.2024) ശനി ജയന്തി.. ഇങ്ങനെ അനുഷ്ഠിച്ചാൽ സകല ദുരിത ശാന്തി..

സാധാരണയായി ശനിയുടെ ദോഷ നിവാരണത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് ശനിയാഴ്ച. വിശേഷിച്ചും ശനിയാഴ്ച ഉദയ ശേഷം വരുന്നതായ ഒരു മണിക്കൂറിനുള്ളിൽ വരുന്നതായ ശനിഹോരാ സമയം ചെയ്യുന്നതായ ശനി പ്രീതി കർമങ്ങൾക്ക് അത്ഭുത ഫലസിദ്ധി ഉണ്ടു താനും. എന്നാൽ വരുന്ന വ്യാഴാഴ്ച്ച (06.06.2024) ശനി ദേവന്റെ ജന്മ ദിനമാണ്. ശനി അമാവാസി എന്നും പറയും. ആയതിനാൽ തന്നെ തന്നെ തന്റെ ജന്മ ദിനത്തിൽ സമർപ്പിക്കപ്പെടുന്നതായ പൂജാ ഹോമാദികളിൽ ശനീശ്വരൻ വളരെ വേഗം പ്രസാദിക്കും എന്ന് ഭക്തന്മാർ വിശ്വസിക്കുന്നു. ശനി പീഡാഹര സ്തോത്രം, ശനി അഷ്ടോത്തരം മുതലായവ ജപിക്കുന്നത് ഇരട്ടി ഫലം നൽകുകയും ചെയ്യും. ജ്യേഷ്ഠ മാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യഭഗവാന്റെയും…

പ്രതികൂല നക്ഷത്രങ്ങൾ

സ്വന്തം ജന്മ നക്ഷത്രത്തില്‍ നിന്നും മൂന്നാമതും അഞ്ചാമതും ഏഴാമതും വരുന്ന നക്ഷത്രങ്ങള്‍ പ്രതികൂലങ്ങളാണ്. മൂന്നാം നക്ഷത്രത്തെ പ്രത്യര നക്ഷത്രം എന്നും അഞ്ചാം നക്ഷത്രത്തെ വിപത് നക്ഷത്രം എന്നും ഏഴാം നക്ഷത്രത്തെ വധ നക്ഷത്രം എന്നും പറയുന്നു. അതുപോലെ ജനിച്ച കൂറില്‍ നിന്നും എട്ടാമത്തെ കൂറില്‍ (അഷ്ടമ രാശിക്കൂര്‍) ഉള്‍പ്പെട്ടുവരുന്ന നക്ഷത്രങ്ങളും പ്രതികൂലങ്ങളാണ്. ഈനാളുകളില്‍ ശുഭകര്‍മങ്ങളും ഗൗരവമുള്ളതോ പ്രധാനപ്പെട്ടതോ ആയ കർമങ്ങൾ ആരംഭിക്കുന്നത് നന്നല്ല. (ഇതൊക്കെയും ചെയ്യാനുള്ള കർമങ്ങളുടെ തീയതിയും സമയവും മറ്റും നമുക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള അവസരത്തിൽ മാത്രം പരിഗണിക്കുക. ഉദാഹരണമായി ഒരു ശുഭ കർമത്തിന് മുഹൂർത്തം നോക്കാൻ അവസരമുണ്ടെങ്കിൽ നോക്കണം. എന്നാൽ ഒരു ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ…

മെയ് 27 നു മൂകാംബിക അവതരിച്ച പുണ്യദിനം.. ഈ സ്തോത്രം ജപിച്ചാൽ സർവ ഗുണ സിദ്ധി..!

ശിവശക്തി ഐക്യരൂപത്തിലാണ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന്‌ കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു. ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും അതോടൊപ്പമുള്ള ശങ്കരാചാര്യരാൽ പ്രതിഷ്ക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സിംഹവാഹനയായ മൂകാംബികാദേവിയുടെ പഞ്ചലോഹ വിഗ്രഹവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള മേല്പറഞ്ഞ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, മഹാദേവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ശംഖ്, ചക്രം, വരം, അഭയം എന്നി മുദ്രകളിഞ്ഞ ചതുർബാഹുവായ രൂപമാണ് മൂകാംബികാദേവിയുടെ പ്രതിഷ്ഠ. സിംഹാസനസ്ഥയായ രാജ്ഞിയുടെ ഭാവമാണ്…

Exit mobile version