ഹനുമാൻ കാര്യ സിദ്ധി മന്ത്രം 

ഹനുമാൻ കാര്യ സിദ്ധി മന്ത്രം 

ഹനുമാൻ സ്വാമി അചഞ്ചലമായ ഭക്തിയുടെയും ശക്തിയുടെയും നിശ്ചയ ദാർഢ്യത്തിന്റെയും പ്രതിരൂപമാണ്. അതുവരെ ആരും ലംഘിക്കാത്ത നൂറു യോജന വിസ്താരമുള്ള സമുദ്രത്തെ ലംഘനം ചെയ്ത് തന്റെ സ്വാമിയായ ശ്രീരാമ ചന്ദ്രന്റെ ധർമ്മ പത്നിയായ സീത ദേവിയെ കണ്ട് സമാശ്വസിപ്പിച്ച് , ശത്രുവായ രാവണന്റെ സൈന്യത്തിന്റെ നാലിൽ ഒന്നിനെയും നശിപ്പിച്ച് ലങ്കാരാജ്യം അഗ്നിക്കിരയാക്കി, രാവണന്റെ സഭയിൽ അയാളെക്കാളും ഉയരത്തിൽ സ്വന്തം വാലിൽ ഉയർന്നിരുന്നു കൊണ്ട് ഹനുമാൻ സ്വാമി നൽകുന്ന ചില സന്ദേശങ്ങൾ ഉണ്ട്.

കസേരയും സ്ഥാനമാനങ്ങളും ഒന്നും മറ്റാരും നൽകേണ്ടതാണ്. സ്വ പ്രയത്നത്തിലൂടെ നേടിയെടുക്കേണ്ടതാണ്. സ്വന്തം വാൽ വലയങ്ങളാക്കി മടക്കി അതുകൊണ്ട് സ്വയം സിംഹാസനം തീർത്ത് എതിരാളിയെക്കാളും ഉയരത്തിൽ ഇരുന്നു കൊണ്ടാണ് ഹനുമാൻ സ്വാമി രാവണനോട് സംസാരിച്ചത്. നിന്നെപ്പോലെ നൂറായിരം രാവണന്മാർ ഒരുമിച്ചു വന്നാലും എന്റെ ഒരു ചെറു വിരലിനു പോലും സമമല്ല എന്ന് പറയുന്നത് അഹങ്കാരമില്ല, ആത്മ വിശ്വാസമാണ് ദ്യോതിപ്പിക്കുന്നത്.

അങ്ങനെയുള്ളതായ ഹനുമാൻ സ്വാമിയുടെ കാര്യസിദ്ധി മന്ത്രം 108 തവണ കുറഞ്ഞത് 9 തവണയെങ്കിലും ജപിച്ചു കൊണ്ട് ന്യായമായ ഏതു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും അക്കാര്യം സാധിക്കും. ഹനുമാൻ സ്വാമി അധർമത്തിനും അന്യായത്തിനും ഒരിക്കലും കൂട്ടു നിൽക്കില്ല. എന്നാൽ ഭക്തന്റെ ന്യായമായ ഏത് ആവശ്യവും സാധിപ്പിച്ചു നൽകുകയും ചെയ്യും.

വാത്മീകി രാമായണത്തിലെ സുന്ദര കാണ്ഡത്തിൽ നിന്നും എടുത്തിട്ടുള്ള ഈ ശ്ലോകമാണ് ഹനുമാൻ കാര്യസിദ്ധി മന്ത്രമായി പരക്കെ ഉപയോഗിച്ച് വരുന്നത്. ഇത് സ്വയം ജപിക്കുന്നതും ഭക്തിപൂർവ്വം കേൾക്കുന്നതും അത്ഭുത ഫലസിദ്ധി നൽകും എന്നത് ഭക്തർക്ക് അനുഭവ സിദ്ധമായ കാര്യമാണ്.

മന്ത്രം പരിചയപ്പെടാം…

Specials