സർവ്വ ആഗ്രഹങ്ങളും സാധ്യമാക്കുന്ന ത്രിപുരസുന്ദരീ അഷ്ടകം
ദശമഹാ വിദ്യകളിൽ അതി പ്രധാനമായ ത്രിപുരസുന്ദരി ( ഷോഡശി, ലളിത) അനുഗ്രഹ വർഷിണിയാണ്. മംഗല്യ ദോഷം, ഭാഗ്യക്കുറവ്, കുടുംബത്തിലെ അനൈക്യം, അകാരണമായ ഋണ ബാധ്യതകൾ മുതലായ ദുരിതങ്ങളിൽ നിന്നും തന്റെ ഭക്തരെ ദേവി തൃപുരസുന്ദരി കൈപിടിച്ചു കയറ്റും. ദേവിയെ സ്തുതിക്കുന്ന സ്തോത്ര കീർത്തനങ്ങളിൽ ഏറ്റവും അഗ്രസ്ഥാനത്തുള്ള സ്തോത്രമാണ് തൃപുരസുന്ദരി അഷ്ടകം. ആദി ശങ്കരാചാര്യർ എട്ടു ശ്ലോകങ്ങളിലായി ദേവിയെ വര്ണിച്ചിരിക്കുന്നു. ഈ സ്തോത്രം കൊണ്ട് ദേവിയെ ഭക്തിയോടെ ഉപാസിക്കുന്നവർക്ക് സർവ ആഗ്രഹങ്ങളും ലഭ്യമാകും. നിത്യജപത്തിന് അത്യുത്തമമായ ഈ സ്തോത്രം വെള്ളിയാഴ്ചകളിൽ മാത്രമായി ജപിക്കുന്ന പതിവും ഉണ്ട്. നെയ് വിളക്ക് കൊളുത്തിവച്ച് കിഴക്കോ പടിഞ്ഞാറോ ദർശനമായി ഇരുന്ന് ജപിക്കുക. വെറും നിലത്ത്…
ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍
ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷങ്ങളകറ്റുന്നതിന് ശാസ്തൃഭജനമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച് ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ് ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്. നാളികേരം ഉടച്ച് ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച് എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ് നീരാഞ്ജനം. ഇത് വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന് ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത് ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. ശനിക്ക് മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക് വിവാഹത്തിന് കാലതാമസമനുഭവപ്പെടാം. ഇതിന്റെ പരിഹാരത്തിന്…
കർക്കിടകം 1 ജൂലൈ 17ന് .. അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.
പരമപുണ്യകരമായ രാമായണം ആര്‍ക്കും എപ്പോഴും പാരായണം ചെയ്യാം. കര്‍ക്കിടക മാസത്തിലേ രാമായണം പാരായണം ചെയ്യാവൂ എന്നില്ല. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്കിലും രാമായണം പാരായണം ചെയ്യണം. ഭഗവാന്‍ ശ്രീരാമന്‍ കര്‍ക്കിടക ലഗ്നത്തില്‍ ആണ് ജാതനായത്. അതിവര്‍ഷത്താലും ദാരിദ്ര്യത്താലും പഞ്ഞ മാസം എന്ന് പേരുദോഷം കേട്ട കര്‍ക്കിടകമാസം ആയുര്‍വേദ പ്രതിരോധ ചികിത്സയ്ക്കും ആധ്യാത്മിക ജീവനത്തിനും ഏറ്റവും അനുയോജ്യം തന്നെ.കര്‍ക്കിടകത്തില്‍ സാധാരണയായി 30, 31 ദിവസങ്ങള്‍ ഉണ്ടാകും. വർഷം കർക്കിടകത്തിൽ 31 ദിവസങ്ങൾ ആണുള്ളത്. ഈ ദിവസങ്ങള്‍ കൊണ്ട് ഖണ്ഡശ നിത്യേന പാരായണം ചെയ്ത് അവസാന ദിവസം പട്ടാഭിഷേക ഭാഗം പാരായണം ചെയ്ത് അധ്യാത്മ രാമായണ പാരായണം പൂര്‍ത്തിയാക്കുന്നതാണ് മാസ പാരായണ…
വിഘ്നങ്ങളൊഴിയാന്‍ എത്തമിടല്‍
വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ , ഭക്തര്‍ക്ക് താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോ ലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ് പതിവ്.”വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!” മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്ല . എന്നാല്‍…
