കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പില്‍ ദിവസവും ശ്രീസുബ്രഹ്മണ്യ ധ്യാനമന്ത്രം ജപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം നിറയും.
സ്ഫുരന്‍ മകുട പത്ര കുണ്ഡല വിഭൂഷിതം
ചമ്പക സ്രജാ കലിത കന്ധരം
കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം
ശോഭിക്കുന്ന കിരീടം, കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള്‍, ചമ്പകമാല എന്നിവയാല്‍ മനോഹാരിതന്‍ ആയവനും, രണ്ടു കൈകളിലായി വേലും വജ്രായുധവും ധരിച്ചിരിക്കുന്നവനും, ഇടതുകൈ അരയില്‍ ചേര്‍ത്തുവച്ച് വലതുകൈയാല്‍ വരമുദ്ര കാണിക്കുന്നവനും സിന്ദൂരകാന്തിയുള്ളവനും,മഞ്ഞപ്പട്ടു വസ്ത്രം ധരിച്ചവനുമായ ശ്രീമുരുകനെ സ്മരിക്കുന്നു.