ഇന്ന് തിങ്കളാഴ്ചയും പ്രദോഷവും (സോമ പ്രദോഷം) – സന്ധ്യയ്ക്ക് ഈ സ്തോത്രം ജപിച്ചാൽ ശിവാനുഗ്രഹം..

ഇന്ന് തിങ്കളാഴ്ചയും പ്രദോഷവും (സോമ പ്രദോഷം) – സന്ധ്യയ്ക്ക് ഈ സ്തോത്രം ജപിച്ചാൽ ശിവാനുഗ്രഹം..

Share this Post

പ്രദോഷ വ്രതം അതീവ പുണ്യദായകമാകുന്നു. തിങ്കളാഴ്ചകൾ ശിവപ്രീതികരങ്ങളായ കർമങ്ങൾ അനുഷ്ഠിക്കുന്നതിനു ഏറ്റവും ഉത്തമമായ ദിവസമാകുന്നു. ഇത് രണ്ടും കൂടെ ചേർന്നു വരുന്ന ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാവുന്നതല്ല. ഇത് സോമപ്രദോഷം എന്ന് അറിയപ്പെടുന്നു.

അന്നേ ദിവസം വേദസാര ശിവസ്തോത്രം എന്ന ശങ്കരാചാര്യ വിരചിതമായ ശിവ കീർത്തനത്താൽ ഭഗവാനെ സ്തുതിക്കുന്നവർക്ക് മനഃശ്ശാന്തിയും രോഗ മുക്തിയും ആത്മ വിശ്വാസവും ആഗ്രഹസാധ്യവും ലഭിക്കും .

എല്ലാ പ്രവൃത്തികളിലും ഭഗവാന്റെ സാമീപ്യം അനുഭവമാകും. പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള വസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കണം. ശേഷം ഉപവാസവും പഞ്ചാക്ഷരീ മന്ത്ര ജപവും നിര്‍ബന്ധമാണ്. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും ചെയ്യണം. ഈ സമയത്ത് കൂവളത്തിന്റെ ഇലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.കൂടാതെ പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠാനം സകല പാപങ്ങളെയും നശിപ്പിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധി ലഭിക്കുന്നതിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. 

ഈ വ്രതം സ്ത്രീ പുരുഷ ഭേദമില്ലാതെ അനുഷ്ഠിക്കാവുന്നതാണ്. ശിവസഹസ്രനാമം, ശിവസ്‌തോത്രങ്ങള്‍ എന്നിവ ജപിച്ചും ശിവക്ഷേത്ര ദര്‍ശനം നടത്തിയും വേണം വ്രതം നോക്കാൻ. പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍ പാർവ്വതി ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.ആ പുണ്യവേളയില്‍ സരസ്വതി ദേവി വീണ വായിക്കും, ബ്രഹ്മാവ് താളം പിടിക്കും, ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും, മഹാലക്ഷ്മി ഗീതം ആലപിക്കും, മഹാവിഷ്ണു മൃദംഗം വായിക്കും, നന്ദിയും ഭൃംഗിയും നടനം ചെയ്യും, സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കും, ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും എന്നിങ്ങനെയാണ് വിശ്വാസം. 

പ്രദോഷ സന്ധ്യാവേളയില്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

വേദസാര ശിവസ്തോത്രം

പശൂനാം പതിം പാപനാശം പരേശം
ഗജേന്ദ്രസ്യ കൃത്തിം വസാനം വരേണ്യം .
ജടാജൂടമധ്യേ സ്ഫുരദ്ഗാംഗവാരിം
മഹാദേവമേകം സ്മരാമി സ്മരാരിം .. 1..

മഹേശം സുരേശം സുരാരാതിനാശം
വിഭും വിശ്വനാഥം വിഭൂത്യംഗഭൂഷം .
വിരൂപാക്ഷമിന്ദ്വർകവഹ്നിത്രിനേത്രം
സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം .. 2..

ഗിരീശം ഗണേശം ഗളേ നീലവർണം
ഗവേന്ദ്രാധിരൂഢം ഗുണാതീതരൂപം .
ഭവം ഭാസ്വരം ഭസ്മനാ ഭൂഷിതാംഗം
ഭവാനീകളത്രം ഭജേ പഞ്ചവക്ത്രം .. 3..

ശിവാകാന്ത ശംഭോ ശശാങ്കാർധമൗലേ
മഹേശാന ശൂലിൻ ജടാജൂടധാരിൻ .
ത്വമേകോ ജഗദ്വ്യാപകോ വിശ്വരൂപഃ
പ്രസീദ പ്രസീദ പ്രഭോ പൂർണരൂപ .. 4..

പരാത്മാനമേകം ജഗദ്ബീജമാദ്യം
നിരീഹം നിരാകാരമോങ്കാരവേദ്യം .
യതോ ജായതേ പാല്യതേ യേന വിശ്വം
തമീശം ഭജേ ലീയതേ യത്ര വിശ്വം .. 5..

ന ഭൂമിർനം ചാപോ ന വഹ്നിർന വായു-
ര്ന ചാകാശമാസ്തേ ന തന്ദ്രാ ന നിദ്രാ .
ന ചോഷ്ണം ന ശീതം ന ദേശോ ന വേഷോ
ന യസ്യാസ്തി മൂർതിസ്ത്രിമൂർതിം തമീഡേ .. 6..

അജം ശാശ്വതം കാരണം കാരണാനാം
ശിവം കേവലം ഭാസകം ഭാസകാനാം .
തുരീയം തമഃപാരമാദ്യന്തഹീനം
പ്രപദ്യേ പരം പാവനം ദ്വൈതഹീനം .. 7..

നമസ്തേ നമസ്തേ വിഭോ വിശ്വമൂർതേ
നമസ്തേ നമസ്തേ ചിദാനന്ദമൂർതേ .
നമസ്തേ നമസ്തേ തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതിജ്ഞാനഗമ്യ .. 8..

പ്രഭോ ശൂലപാണേ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശ ത്രിനേത്ര .
ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യഃ .. 9..

ശംഭോ മഹേശ കരുണാമയ ശൂലപാണേ
ഗൗരീപതേ പശുപതേ പശുപാശനാശിൻ .
കാശീപതേ കരുണയാ ജഗദേതദേക-
സ്ത്വംഹംസി പാസി വിദധാസി മഹേശ്വരോഽസി .. 10..

ത്വത്തോ ജഗദ്ഭവതി ദേവ ഭവ സ്മരാരേ
ത്വയ്യേവ തിഷ്ഠതി ജഗന്മൃഡ വിശ്വനാഥ .
ത്വയ്യേവ ഗച്ഛതി ലയം ജഗദേതദീശ
ലിംഗാത്മകേ ഹര ചരാചരവിശ്വരൂപിൻ .. 11..

ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ
ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ
ശ്രീമച്ഛങ്കരഭഗവതഃ കൃതൗ
വേദസാരശിവസ്തോത്രം സമ്പൂർണം


Share this Post
Astrology Rituals