2023 മേയ് 10 ന് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടം രാശിയിലേക്ക് മാറുന്നു. ജൂലൈ ഒന്ന് രാവിലെ വരെ ചൊവ്വ കർക്കടം രാശിയിൽ തുടരുകയും ചെയ്യും. ഈ മാറ്റം അടുത്ത ഒന്നര മാസക്കാലം ഓരോ രാശി ക്കാരെയും വ്യത്യസ്ത രീതിയിൽ സ്വാധീനിക്കും എന്നതിൽ സംശയമില്ല. ഈ മൂന്നു കൂറുകാർക്ക് കൂജന്റെ മാറ്റം അങ്ങേയറ്റം ഗുണപ്രദമായിരിക്കും.
ഇടവക്കൂറ്(കാർത്തിക 3/4 രോഹിണി , മകയിരം 1/2)
ഇടവക്കൂറിന് ചൊവ്വയുടെ മൂന്നിലെ സ്ഥിതി പൊതുവിൽ ഗുണം ചെയ്യും. വിശേഷിച്ചും സാമ്പത്തിക രംഗത്ത് പുരോഗതി ദൃശ്യമാകും. കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും ഉണ്ടാകും. തടസ്സപ്പെട്ട പദ്ധതികൾ പുനരാരംഭിക്കും. ജീവിതത്തിന് ചിട്ടയും താളവും കൈവരും. ഭാവിയെ കരുതി അസൂത്രണങ്ങള് നടത്താന് കഴിയും. തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യതയുണ്ടാകും. വിദ്യാർഥികൾക്ക് പഠനം കൊണ്ട് നേട്ടം ഉണ്ടാകും. ഭൂമി, ഗൃഹം മുതലായ കാര്യങ്ങളിൽ അനുകൂല സ്ഥിതി സംജാതമാകും.
കന്നിക്കൂറ്(ഉത്രം 3/4,അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക് ചൊവ്വയുടെ പതിനൊന്നിലെ സ്ഥിതി വളരെ ഗുണപ്രദമാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ തടസ്സം കൂടാതെ സാധിക്കും. മനസമ്മർദം കുറയും. ജീവിതത്തിന് പുതിയ ദിശാബോധവും ഊർജ്ജസ്വലതയും കൈവരും. പൊതുരംഗത്ത് അംഗീകാരം വർദ്ധിക്കും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ സ്വന്തമാകും. പ്രണയം സഫലമാകും. അവിവാഹിതർക്ക് അനുകൂല വിവാഹ ബന്ധങ്ങളും വന്നു ചേരാവുന്ന സമയമാണ്.
കുംഭക്കൂറ്(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
കുംഭക്കൂറുകാർക്ക് ചൊവ്വയുടെ ആറിലെ സ്ഥിതി വളരെ പ്രയോജനകരമാണ്. തടസ്സപ്പെട്ട ആനുകൂല്യങ്ങള് ലഭിക്കും. ശത്രു ശല്യം കുറയും. ബന്ധുക്കൾ, സുഹൃത്തുക്കൾ മുതലായവർ കൂടുതൽ അനുകൂലരാകും. പുതിയ സംരംഭങ്ങള് ഏറ്റെടുക്കും. ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർദ്ധിക്കും.തൊഴിലിൽ സത്യവും വരുമാനവും വർദ്ധിക്കും. അനുകൂല സ്ഥലംമാറ്റം മുതലായവയ്ക്ക് സാധ്യത. കച്ചവടത്തിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. സമൂഹത്തില് സ്ഥാനമാണം വർദ്ധിക്കും. നേതൃ പദവികൾ തേടിവരും.

മറ്റുള്ള കൂറുകാരിൽ മേടത്തിന് ആരോഗ്യ ക്ലേശവും ധന നഷ്ടവും,മിഥുനത്തിന് ശത്രു ശല്യവും ഭീതിയും, കർക്കിടകത്തിന് ആരോഗ്യ ക്ലേശവും അപകട ഭീതിയും, ചിങ്ങത്തിന് ധനനഷ്ടവും നേത്ര രോഗവും, തുലാത്തിന് കർമ ക്ലേശവും, മന സമാധാനക്കുറവും, വൃശ്ചികത്തിന് ആരോഗ്യക്ലേശവും ഭാഗ്യഹാനിയും, ധനുവിന് രോഗവും ധനനഷ്ടവും, മകരത്തിന് ദാമ്പത്യ ക്ലേശവും കലഹ സാധ്യതയും, മീനത്തിന് സന്താന ക്ലേശവും അമിതവ്യയവും വരാൻ സാധ്യതയുള്ളതിനാൽ സുബ്രഹ്മണ്യ പ്രീതിയും, ഭദ്രകാളീ പ്രീതിയും വരുത്തുന്ന വഴിപാടുകൾ നടത്തി ദോഷ നിവൃത്തി വരുത്തുക. മറ്റു ഗ്രഹ സ്ഥിതിയും നക്ഷത്ര ദശാപഹാരങ്ങളും അനുസരിച്ച് ഗുണ ദോഷങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരാവുന്നതാണ്.
