സർവൈശ്വര്യത്തിന് അഷ്ട ലക്ഷ്മി സ്തോത്രം

സർവൈശ്വര്യത്തിന് അഷ്ട ലക്ഷ്മി സ്തോത്രം

സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയില്‍ പെടാതിരിക്കാനും ഉത്തമ മാര്‍ഗമാണ് അഷ്ടലക്ഷ്മി സ്തോത്ര ജപം. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാനയം നല്കുന്ന സ്തോത്രമാണിത്. ധനലക്ഷ്മിയാല്‍ ഐശ്വര്യവും ധാന്യലക്ഷ്മിയാല്‍ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാല്‍ അംഗീകാരവും ശൗര്യലക്ഷ്മിയാല്‍ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാല്‍ അറിവും കീര്‍ത്തിലക്ഷ്മിയാല്‍ സമൃദ്ധിയും വിജയലക്ഷ്മിയാല്‍ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാല്‍ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളില്‍ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും അഷ്ടലക്ഷ്മി സ്തോത്രം പതിവായി ചൊല്ലുക.

Photo Courtesy – Google

ആദിലക്ഷ്മി

സുമനസവന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമമയേ .
മുനിഗണമണ്ഡിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ ..

പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവർഷിണി ശാന്തിയുതേ .
ജയജയ ഹേ മധുസൂദന കാമിനി
ആദിലക്ഷ്മി സദാ പാലയ മാം .. 1..

ധാന്യലക്ഷ്മി

അഹികലി കല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ .
ക്ഷീരസമുദ്ഭവ മംഗലരൂപിണി
മന്ത്രനിവാസിനി മന്ത്രനുതേ ..

മംഗലദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ .
ജയജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയ മാം .. 2..

ധൈര്യലക്ഷ്മി

ജയവരവർണിനി വൈഷ്ണവി ഭാർഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ .
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ ..

ഭവഭയഹാരിണി പാപവിമോചനി
സാധുജനാശ്രിത പാദയുതേ .
ജയജയ ഹേ മധുസൂദന കാമിനി
ധൈര്യലക്ഷ്മി സദാ പാലയ മാം .. 3..

ഗജലക്ഷ്മി

ജയജയ ദുർഗതിനാശിനി കാമിനി
സർവഫലപ്രദ ശാസ്ത്രമയേ .
രഥഗജ തുരഗപദാദി സമാവൃത
പരിജനമണ്ഡിത ലോകനുതേ ..

ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരിണി പാദയുതേ .
ജയജയ ഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപേണ പാലയ മാം .. 4..

സന്താനലക്ഷ്മി

അഹിഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവർധിനി ജ്ഞാനമയേ .
ഗുണഗണവാരിധി ലോകഹിതൈഷിണി
സ്വരസപ്ത ഭൂഷിത ഗാനനുതേ ..

സകല സുരാസുര ദേവമുനീശ്വര
മാനവവന്ദിത പാദയുതേ .
ജയജയ ഹേ മധുസൂദന കാമിനി
സന്താനലക്ഷ്മി ത്വം പാലയ മാം .. 5..

വിജയലക്ഷ്മി

ജയ കമലാസനി സദ്ഗതിദായിനി
ജ്ഞാനവികാസിനി ഗാനമയേ .
അനുദിനമർചിത കുങ്കുമധൂസര-
ഭൂഷിത വാസിത വാദ്യനുതേ ..

കനകധരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യ പദേ .
ജയജയ ഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയ മാം .. 6..

വിദ്യാലക്ഷ്മി

പ്രണത സുരേശ്വരി ഭാരതി ഭാർഗവി
ശോകവിനാശിനി രത്നമയേ .
മണിമയഭൂഷിത കർണവിഭൂഷണ
ശാന്തിസമാവൃത ഹാസ്യമുഖേ ..

നവനിധിദായിനി കലിമലഹാരിണി
കാമിത ഫലപ്രദ ഹസ്തയുതേ .
ജയജയ ഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം ..7..

ധനലക്ഷ്മി

ധിമിധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ സുപൂർണമയേ .
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ ..

വേദപുരാണേതിഹാസ സുപൂജിത
വൈദികമാർഗ പ്രദർശയുതേ .
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപേണ പാലയ മാം .. 8

Focus Specials