മാസപിറന്നാള്‍ ദിനത്തില്‍ ഈ പൂജ നടത്തിയാല്‍  ദോഷങ്ങൾ എല്ലാം മാറും.

മാസപിറന്നാള്‍ ദിനത്തില്‍ ഈ പൂജ നടത്തിയാല്‍ ദോഷങ്ങൾ എല്ലാം മാറും.

ക്ഷേത്രങ്ങളിലും വീടുകളിലും ദേവീപ്രീതിക്കായി നടത്തുന്ന പ്രധാന പൂജയാണ് ഭഗവതി സേവ. സന്ധ്യാ സമയം കഴിഞ്ഞ് നടത്തുന്ന ഈ സാത്വിക  പൂജ ദുര്‍ഗാദേവിയെ ആവാഹിച്ചാണ് നടത്തുന്നത്.  
വ്യക്തികള്‍ക്കോ കുടുംബത്തിന് ഒന്നാകെയോ ആയുരാരോഗ്യ സൗഖ്യത്തിനും ക്ഷേമൈശ്വര്യങ്ങള്‍ക്കുമായി ഭഗവതി സേവ നടത്താം. ചെറിയ രീതിയിലും ത്രികാലപൂജയായുമെല്ലാം ഭഗവതി സേവ നടത്താറുണ്ട്.  
മാസപിറന്നാള്‍ ദിനത്തില്‍ നടത്തിയാല്‍ എല്ലാം ദോഷങ്ങളും മാറും. ദോഷങ്ങളുടെ തീവ്രതയനുസരിച്ച് മൂന്ന് ഏഴ്, പന്ത്രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ചെയ്യാവുന്നതാണ്.  


വീടുകളില്‍ കര്‍ക്കിടകമാസത്തിൽ ഭഗവതിസേവ ചെയ്യാറുള്ളത്. ദേവപ്രീതികരങ്ങളായ കര്‍മങ്ങളില്‍ മഹത്തരമാണിത്. ജന്മദിനത്തില്‍ ഭഗവതി സേവ നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് ദേവീ കടാക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. വിഘ്‌നങ്ങളെല്ലാം മാറും. സമ്പത്തു വര്‍ധിക്കും. ഉദ്ദിഷ്ട ഫലപ്രാപ്തി ഉണ്ടാകും.  
ഇത് ത്രികാലപൂജയായി നടത്തുമ്പോള്‍  ശാന്തിദുര്‍ഗാമന്ത്രം ഉരുവിട്ട് നടത്തിയാല്‍ ദുരിതമോചനം ലഭിക്കും.

 

ഭഗവതി സേവയില്‍ ഉപയോഗിക്കുന്ന പ്രധാന പുഷ്പം താമരയാണ്. തെച്ചി പോലെ ദേവിക്ക് പ്രിയങ്കരങ്ങളായ രക്തവര്‍ണത്തിലുള്ള പുഷ്പങ്ങള്‍ പരമാവധി ഉപയോഗിക്കുന്നതും പ്രീതിദായകമാണ്.  
ഓരോ കാര്യസിദ്ധിക്കും പ്രത്യേകം മന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. മംഗല്യസിദ്ധിക്ക് സ്വയംവര മന്ത്രം, സര്‍വകാര്യ വിജയത്തിന് ജയദുര്‍ഗാ മന്ത്രം, ഭയം അകലാന്‍ വനദുര്‍ഗാമന്ത്രം, വശീകരണത്തിന് അശ്വാരൂഢം, തുടങ്ങി അനവധി മന്ത്രങ്ങള്‍ ഓരോ അഭീഷ്ട പൂര്‍ത്തീകരണത്തിനുമായി ഉപയോഗിക്കാറുണ്ട്. ലളിതാ സഹസ്രനാമം ജപിച്ച് അര്‍ച്ചന ചെയ്ത് പൂജകള്‍ അവസാനിപ്പിക്കുന്ന ഭഗവതി സേവയ്ക്ക് താന്ത്രികമായും ഏറെ പ്രാധാന്യമുണ്ട്.  
ഭഗവതി സേവയില്‍ കുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരിക്കണം. വീടുകളില്‍ ചെയ്യുമ്പോള്‍ വീട് അടിച്ചുവാരി വൃത്തിയാക്കി പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷം ചെയ്യണം.

ആധുനിക കാലത്തു പലർക്കും വീടുകളിൽ പൂജകൾ നടത്തുന്നന്നതിന് പല വിധങ്ങളായ വൈഷമ്യങ്ങൾ ഉണ്ട്. ആയതിനാൽ ക്ഷേത്രങ്ങളിലോ പുരോഹിത മഠങ്ങളിലോ ഒക്കെ നടത്താവുന്നതാണ്.

ഈ സ്ഥാപനം വിധിയാം വണ്ണം പൂജകൾ നടത്തി വരുന്നു. കേരളീയ പൂജാവിധികളിൽ ലോപം അല്പം പോലും വരുത്തുന്നതല്ല. താല്പര്യമുള്ളവർ മാത്രം പൂജകൾ നടത്തുവാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക് ചെയ്യുക. പൂജാ പ്രസാദം അയച്ചുനല്കും.

Focus Rituals