ഞാറാഴ്ച ജനിച്ചവരുടെ സവിശേഷതകൾ

ഞാറാഴ്ച ജനിച്ചവരുടെ സവിശേഷതകൾ

നിങ്ങള്‍ ഞായറാഴ്ച ദിവസം ജനിച്ചവരാണോ? എങ്കില്‍ നിങ്ങള്‍ മുന്‍കോപിയായിരിക്കും. മുന്‍കോപം അവരുടെ ജീവിതത്തിലെ എല്ലാ മേഖലയെയും ബാധിക്കും. ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ തയ്യാറാവില്ല. വഞ്ചിക്കുമോ എന്ന് സംശയം തോന്നുന്ന സൗഹൃദങ്ങള്‍ ആദ്യം തന്നെ ഉപേക്ഷിക്കും. അതുകൊണ്ട് തന്നെ കുറച്ചു സൗഹൃദങ്ങള്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ഉണ്ടാകു. എന്നാല്‍ ആ സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്നവരായിരിക്കും.

സൂര്യനാണ് ഈ ദിനത്തിന്റെ അധിപൻ. സൂര്യനെപ്പോലെ ശോഭിക്കുന്നവരാണ് ഈ ദിനത്തിൽ ജനിച്ചവർ. സാധാരണ കാര്യങ്ങൾ കൊണ്ട് ഇവർ തൃപ്തരാകില്ല. സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ഇവർ ശ്രദ്ധിക്കപ്പെടും. കുടുംബാംഗങ്ങളും സൗഹൃദങ്ങളും ഇവർക്ക് വേണ്ടപ്പെട്ടതെല്ലാം എപ്പോഴും ഉണ്ടാകണം. തങ്ങളെ ശ്രദ്ധാകേന്ദ്രമാക്കി നിറുത്തുന്നവരെ മാത്രമെ ഇവർ സുഹൃത്തുക്കളാക്കുകയുള്ളു. ഇവരുടെ ഭാഗ്യസംഖ്യ ഒന്നാണ്.


ഈ ദിവസത്തില്‍ ജനിച്ചവര്‍ക്ക് പ്രിയപ്പെട്ടവരും ബന്ധുക്കളും അടുത്ത് വേണം എന്നാഗ്രഹിക്കുന്നവരാണ്. സ്വന്തം കഠിനപ്രയത്നത്താല്‍ വിജയം കൈവരിക്കാനും ഉന്നതങ്ങളില്‍ എത്താനും ഇവര്‍ക്ക് സാധിക്കും.

ഞായറാഴ്‌ച ജനിച്ചവരുടെ ജീവിതത്തില്‍ 19-ാം വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു കാലമുണ്ടാവും. ഇക്കാലത്ത്‌ സമ്പത്തും മറ്റ്‌ ഐശ്വര്യങ്ങളും വന്നുചേരും. ഞായറാഴ്‌ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന്‌ വില കല്‍പ്പിക്കുന്നവരായിരിക്കും. ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ വളരെ സ്‌നേഹപൂര്‍വ്വവും താല്‌പര്യപൂര്‍വ്വവും പെരുമാറും.ഒരു കാര്യത്തിന്‌ ഇറങ്ങിത്തിരിച്ചാല്‍ പ്രതിപത്തിയോടുകൂടി പ്രവര്‍ത്തിച്ച്‌ അതില്‍ വിജയം വരിക്കും. ദുഃഖദുരിതങ്ങളനുഭവിക്കുന്നവരോട്‌ സഹതാപമുള്ള ഇവര്‍ സ്വമനസ്സാലെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്വഭാവക്കാരായിരിക്കും.


സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന കരിയറാണ് ഇവർക്ക് ചേർന്നത്. ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ഇവർ താത്പര്യപ്പെടില്ല. കാര്യകാരണങ്ങൾ നിരത്തുന്ന നിങ്ങൾക്കൊപ്പം ജോലിചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും. നേതൃനിരയിൽ ഇവർ ശോഭിക്കും. സ്വപ്രയത്നം കൊണ്ടും മിടുക്കുകൊണ്ടും ജോലിയിൽ മികച്ച നിലയിലെത്തും. ഒരു ടീമായി ഏതെങ്കിലും സ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ സഹിഷ്ണുത പാലിക്കുന്നത് നല്ലതായിരിക്കും.

ഞായര്‍ ദിവസം ജനിച്ചവര്‍ ഒരു കാര്യം തീരുമാനിച്ചുറച്ച് മുന്നിട്ടിറങ്ങിയാല്‍ വിജയമുറപ്പെന്നാണ് സംഖ്യജ്യോതിശാസ്ത്രം പറയുന്നത്.19 വയസ്സിനു ശേഷം 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു സമയമുണ്ടാവും. ഒപ്പം സമ്പത്തും ഐശ്വര്യവും ഫലം. തങ്ങളുടെ വാക്കിന് വില കല്‍പ്പിക്കുന്നവരായിരിക്കും ഈ ദിവസക്കാര്‍. ബന്ധുക്കളുടേ സ്‌നേഹമുണ്ടാകും. ഒരു കാര്യം മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച് മുന്നിട്ടിറങ്ങിയാല്‍ അതില്‍ വിജയം സുനിശ്ചിതം.


ഇവർക്ക് അടുത്ത സുഹൃത്തുക്കൾ കുറവായിരിക്കും. വഞ്ചിക്കപ്പെടുമോ എന്ന ആശങ്കകൊണ്ട് പല സൗഹൃദങ്ങളും വേണ്ടെന്ന് വയ്ക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരിക്കും ഇവരുടേത്. ചേർന്ന ജീവിതപങ്കാളിയെ ലഭിച്ചാൽ ഇവർ തുറന്നമനസോടെ ആത്മാർത്ഥമായി ഇടപെടും. യാതൊരു ഉപാധികളുമില്ലാതെ സ്നേഹിക്കുകയും ചെയ്യും. ഈഗോ കുടുംബജീവിതത്തിൽ വില്ലനാകും. സ്വയം പുകഴ്ത്തുന്ന പ്രവണത കുടുംബജീവിതത്തിൽ കുറയ്ക്കണം. ജീവിതപങ്കാളിയുടെ വികാരങ്ങളെക്കൂടി മനസിലാക്കി ജീവിച്ചാൽ മെച്ചപ്പെട്ടൊരു ജീവിതം നയിക്കാനാകും.

Specials