എല്ലാ രാശിക്കാര്‍ക്കും ശനിയുടെ മാറ്റവും ചലന വ്യതിയാനങ്ങളും വളരെ പ്രത്യേകതയുള്ളതായിരിക്കും. ജൂണ്‍ 4 മുതല്‍ ശനിദേവന്‍ തന്റെ സഞ്ചാരപാതയില്‍ പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങും. 2022 ഏപ്രില്‍ 29 മുതലാണ് ശനി തന്റെ സ്വക്ഷേത്രമായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നത്. മകരം, കുംഭം എന്നീ രാശികളെയാണ് ശനി ദേവന്‍ ഭരിക്കുന്നത്. ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത്, അത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുന്നു. ചില രാശിക്കാര്‍ക്ക് ശനിയുടെ ഈ വിപരീത ചലനം ദോഷഫലങ്ങള്‍ നല്‍കും, അതേ സമയം ചിലര്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും ഗുണാനുഭവങ്ങളും കൊണ്ടുവരും. കുംഭം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം കാരണം 12 രാശിക്കും ജീവിതത്തില്‍ കൈവരുന്ന ഫലങ്ങള്‍ പരിശോധിക്കാം.
മേടക്കൂറ് (അശ്വതിയു ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:
മേടം ജൂണ്‍ 4 ന്, ശനി മേട രാശിയുടെ പതിനൊന്നാം ഭാവത്തില്‍ പിന്നോക്കം പോകും. ശനിയുടെ ഈ പ്രതിലോമ ചലനം നിങ്ങള്‍ക്ക് പൊതുവിൽ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കര്മരംഗത്തു നേട്ടങ്ങൾ അനുഭവമാകും. ആനുകൂല്യങ്ങളിൽ വര്‍ദ്ധനവ് കാണും. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കും. വരുമാനത്തില്‍ ന്യായമായ വര്‍ദ്ധനവിനും സാധ്യതയുണ്ട്. തടസ്സപ്പെട്ട ആഗ്രഹങ്ങൾ ഈ സമയത്ത് അത് തീര്‍ച്ചയായും നിറവേറ്റപ്പെടും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ശനിയുടെ ഈ വക്രഗതി സഞ്ചാരം നിങ്ങള്‍ക്ക് തൊഴിൽ മേഖലയിൽ അനുകൂലാവസ്ഥ കൊണ്ടുവരും. വളരെക്കാലമായി ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇക്കാലം വിജയം നേടാന്‍ നല്ല സാധ്യതയുണ്ട്. വാഹനവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ മാസം മികച്ചതായിരിക്കും. എന്നിരുന്നാലും, പിതാവുമായോ പിതൃ ബന്ധുക്കളുമായോ ഉള്ള ബന്ധത്തില്‍ ചില വിഷമതകള്‍ ഉണ്ടാകാം. സാമൂഹിക രംഗത്തു നല്ല ഫലങ്ങള്‍ ലഭിക്കും. രാഷ്ട്രീയ-പൊതു രംഗത്തു പ്രവർത്തിക്കുന്നവർക്കു ജന പിന്തുണ വര്‍ധിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഒന്‍പതാം ഭാവത്തില്‍ ശനി ദേവന്‍ നിങ്ങളുടെ രാശിയില്‍ പിന്നോക്കം സഞ്ചാരം തുടങ്ങുന്നു. ഗവേഷണ- ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. തൊഴില്‍രംഗത്തു ഭാഗ്യം തെളിയും. അതുവഴി നിങ്ങള്‍ക്ക് ഈ രംഗത്ത് മികച്ച അവസരങ്ങള്‍ ലഭിക്കും. മിഥുനം രാശിയിലുള്ള ചിലരുടെ മനസ്സില്‍ വീടും കുടുംബവും വിട്ട് നില്‍ക്കണമെന്ന ചിന്ത ഉണ്ടായേക്കാം. ശനിയാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നതും ശാസ്താവിന് നീരാഞ്ജനം, നെയ്യഭിഷേകം മുതലയാവ നടത്തുന്നതും ഭാഗ്യ വർധകമാണ് .
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
ശനിയുടെ പ്രതിലോമ സഞ്ചാര സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, ജീവിത പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം, അത് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം. കൂടാതെ, ഈ സമയത്ത് ആരോഗ്യ കാര്യങ്ങൾ ഗൗരവമായി ശ്രദ്ധിക്കുക. ചെറിയ രോഗം പോലും അവഗണിക്കരുത്. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അസമയത്തും അനാവശ്യവുമായ യാത്രകൾ പരിമിതപ്പെടുത്തണം. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും സൂക്ഷിക്കുക. നിലവില്‍ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശനിദേവനെ ആരാധിക്കുന്നത് തുടരുക.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി പൊതുവിൽ മോശമല്ലാത്ത ഗുണങ്ങൾ നല്‍കും. എന്നാൽ ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബപരമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസമോ തെറ്റിദ്ധാരണയോ ഉണ്ടാകാം, അതുമൂലം മാനസിക പിരിമുറുക്കാം വർധിക്കാൻ ഇടയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സമയത്ത് വളരെ ശ്രദ്ധയും കഠിനാധ്വാനവും വേണം. ഈ രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ സാമ്പത്തികമായി നേട്ടം ലഭിക്കുമെങ്കിലും ചില നഷ്ടങ്ങള്‍ക്കും മാറ്റങ്ങൾക്കും സാധ്യതയുണ്ട്. ഈ കാലയളവില്‍ സ്വയം ബോധ്യമില്ലാത്ത ഒരു തരത്തിലുള്ള പണമിടപാടുകളും നടത്തരുത്. ഊഹക്കച്ചവടം, ഭാഗ്യ പരീക്ഷണം എന്നിവ ഒഴിവാക്കുക.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ശനിയുടെ വക്രഗതി കന്നി രാശിക്കാര്‍ക്ക് പൊതുവിൽ ശുഭ സൂചനയാണ്. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കോടതിയില്‍ തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായി വരുന്നതിന്റെ സൂചനകളുണ്ട്. നല്ല ലാഭ സാധ്യതകള്‍ നിങ്ങളുടെ കൈകളിലായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ശനി മത്സര പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ നല്‍കും. ആരോഗ്യത്തില്‍ നല്ല പുരോഗതി കാണാന്‍ കഴിയും. നിങ്ങളുടെ തൊഴിൽ മേഖലയിൽ ഉയര്‍ച്ചയുണ്ടാകും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
നിങ്ങളുടെ രാശിചക്രത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഭാവത്തിന്റെ അധിപന്‍ ശനി ഗ്രഹമാണ്. ജ്യോതിഷ പ്രകാരം, നാലാം ഭാവം അമ്മ, വാഹനം, ജീവിതത്തിലെ സന്തോഷം എന്നിവയെ പ്രതിനിധീകരിക്കുന്നു, അഞ്ചാം ഭാവം വിദ്യാഭ്യാസവുമായും പ്രതിഭയുമായും സന്താനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തുന്ന നിങ്ങളുടെ യോഗ കാരക ഗ്രഹം കൂടിയാണ് ശനി. തുലാം രാശിക്കാരുടെ മനസ്സ് ഈ സമയത്ത് പഠനത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ തമ്മില്‍ ചില ചെറിയ കാര്യങ്ങളില്‍ തര്‍ക്കം സാധ്യമാണ്. ഈ കാലയളവില്‍ കുടുംബജീവിതത്തില്‍ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ രാശിയില്‍ ശനി ദേവന്റെ സ്വാധീനം നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ശനിയുടെ വക്രഗതി സഞ്ചാരം കാരണം ഈ സമയം വൃശ്ചിക രാശിക്കാര്‍ക്ക് സാമൂഹിക ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ സംസാരത്തില്‍ കോപം അനുഭവപ്പെടാം, അതുമൂലം നിങ്ങള്‍ക്ക് ചുറ്റുമുള്ള ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടാതെ, ഈ സമയത്ത് ഏതെങ്കിലും പഴയ രോഗവും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജോലിസ്ഥലത്ത് ശത്രുക്കളുമായി ജാഗ്രത പാലിക്കുക. ഈ കാലയളവില്‍, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ സമയം അതിന് അനുകൂലമല്ല. ശനിയുടെ ദോഷഫലങ്ങള്‍ നീക്കാന്‍ ശനി ക്ഷേത്രത്തില്‍ ശനി ദേവന് എണ്ണ സമര്‍പ്പിക്കുക.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ശനിയുടെ പിന്തിരിപ്പന്‍ ചലനം ധനു രാശിക്കാര്‍ക്ക് അനുഗ്രഹമാണ്. നിങ്ങള്‍ക്ക് നല്ല വരുമാന അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സിലെ തടസ്സങ്ങള്‍ ഇനി മുതല്‍ മാറും. മികച്ച വിജയം നേടുന്നത് തുടരും. കരിയര്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കും. സുപ്രധാന തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും നല്ല സൂചനകളുണ്ട്. കുടുംബത്തില്‍ ഐക്യം ഉണ്ടാകും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരം രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയുടെ വക്രഗതി സമയത്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഈ സമയത്ത് പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം, അതുമൂലം കുടുംബത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം. കുടുംബ സന്തോഷം നിലനിര്‍ത്താന്‍, നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. സ്വത്ത് സംബന്ധമായ എന്തെങ്കിലും തര്‍ക്കം ഉണ്ടാക്കാം. നിങ്ങള്‍ ഈ കാലയളവില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ശരിയായി ചിന്തിക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. ശനി മന്ത്രങ്ങള്‍ ജപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ജൂണ്‍ 4 ന് കുംഭം രാശിയുടെ ലഗ്നഭാവത്തില്‍ ശനി ദേവന്‍ പിന്നോക്കം നില്‍ക്കും. ശനിയുടെ ഈ നീക്കം കുംഭം രാശിക്കാര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ശുഭകരമായിരിക്കും. തൊഴില്‍രംഗത്ത് പുരോഗതിക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം കൂടാനും സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ശനിയുടെ പ്രതിലോമ സഞ്ചാരം കാരണം, മീനം രാശിക്കാര്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും പൂര്‍ണ്ണമായി ശ്രദ്ധിക്കുക. പ്രണയിതാക്കള്‍ക്ക് ഈ സമയം നല്ലതല്ല, ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. ബിസിനസില്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കിടയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാം. ഇതോടൊപ്പം, ശനിയുടെ ദൃഷ്ടി നിങ്ങളുടെ ബിസിനസ്സിലും വീഴാം, അതുമൂലം പണത്തിന്റെ അഭാവം ഉണ്ടാകാം. ശനി ചാലിസയോ ഹനുമാൻ ചാലിസയോ ചൊല്ലുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.