ഈ ലോകത്തിലെ എല്ലാത്തരം ഭൗതിക സന്തോഷങ്ങള്‍ക്കും കാരകനായി ശുക്രദേവനെ കണക്കാക്കുന്നു. വിശിഷ്യാ സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ അനുകൂലമായാല്‍ സുഖസൗകര്യങ്ങളും ഭൗതികമായ ആനന്ദവും ലഭിക്കും. എന്നാല്‍, ശുക്രന്‍ നേരെ വിപരീതമായ ഫലം പ്രതീക്ഷിക്കണം. സെപ്റ്റംബര്‍ 6 ന് ശുക്രന്‍ കന്നി രാശിയില്‍ നിന്ന് പുറപ്പെട്ട് തുലാം രാശിയില്‍ പ്രവേശിച്ചു. ഒക്ടോബര്‍ 2 വരെ ശുക്രന്‍ ഈ രാശിയില്‍ തുടരും. അതിനുശേഷം വൃശ്ചികരാശിയിലേക്ക് നീങ്ങും.
ഇടവം, തുലാം എന്നീ രാശിയുടെ അധിപനാണ് ശുക്രന്‍. ജാതകത്തില്‍ ദോഷകരമായ ഭാവത്തില്‍ ശുക്രന്‍ ഉള്ളവര്‍ക്ക് ഫലപ്രാപ്തി കുറവായിരിക്കും. എന്നാല്‍ ശുക്രന്റെ മാറ്റം മൂലം ഈ കാലയളവില്‍ ഈ അഞ്ച് രാശിക്കാര്‍ക്ക് അതിശയകരമായ ഫലങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും വലിയ ജോലി ആരംഭിക്കണമെങ്കില്‍ അല്ലെങ്കില്‍ ഒരു പുതിയ കരാര്‍ ഒപ്പിടണമെങ്കില്‍, അവസരം അനുകൂലമായിരിക്കും. സ്ത്രീകള്‍ക്ക്, ഗ്രഹത്തിന്റെ സംക്രമണം കൂടുതല്‍ മികച്ചതായിരിക്കും. ഒരു വീട് അല്ലെങ്കില്‍ വാഹനം വാങ്ങുക എന്ന സ്വപ്നം നിറവേറ്റാനാകും, ആഡംബര വസ്തുക്കള്‍ക്കായും നിങ്ങള്‍ പണം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജം പൂര്‍ണ്ണമായി ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വിജയിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ സംസാര നൈപുണ്യത്തിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനാകും. ശുക്രന്റെ സംക്രമണം സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഭരണ ശക്തി നല്‍കും. രാഷ്ട്രീയത്തിലും നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കണമെങ്കില്‍ അവസരം അനുകൂലമാകും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം മികച്ചതായിരിക്കും. കുട്ടികളെക്കുറിച്ചുള്ള ആശങ്ക കുറയും. പുതിയ ദമ്പതികള്‍ക്ക് കുട്ടികള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. കുടുംബത്തില്‍ ശുഭകരമായ പ്രവൃത്തികള്‍ക്ക് അവസരമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ സമയം നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ശുക്രന്റെ സംക്രമണ കാലം നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും, അതിനാല്‍ തന്നെ ഒരു വലിയ ജോലി ആരംഭിക്കാനോ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കാനോ ഒരു പുതിയ കരാര്‍ ഒപ്പിടാനോ തീരുമാനമെടുക്കാന്‍ വൈകരുത്. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം കൂടുതല്‍ അനുകൂലമായിരിക്കും. സര്‍ക്കാര്‍ സേവനത്തിനായുള്ള ശ്രമങ്ങള്‍ വിജയിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പുരോഗതി കൈവരികയും ചെയ്യും. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവസരം അനുകൂലമായിരിക്കും. വിദേശ പൗരത്വത്തിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. അനാഥാലയങ്ങളിലും മറ്റും ദാനധര്‍മ്മങ്ങള്‍ ചെയ്യും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി കരാറിൽ ഏർപ്പെടാൻ സമയം അനുകൂലമാണ്.
** ഗോചര ഫലങ്ങൾ മാത്രം കൊണ്ട് ഒരാളുടെ അനുഭവ ഫലങ്ങൾ പ്രവചിക്കുക അസാധ്യമാണ്. ജാതകവശാൽ ഉള്ള വിശകലനവും ദശാപഹാര ഛിദ്രങ്ങളും സമ്പൂർണ ഫല പ്രവചനത്തിനു ആവശ്യമാണ്.