ചൊവ്വാഴ്ചകൾ സുബ്രഹ്മണ്യ ഭജനത്തിന് അതീവ യോജ്യമായ ദിവസമാണ്. സുബ്രഹ്മണ്യ പ്രീതികരമായ നക്ഷത്രമാണ് പൂയം. ഇത് രണ്ടും ചേർന്നു വരുന്ന ദിനമായ നാളെ സുബ്രഹ്മണ്യന്റെ ഈ ധ്യാന ശ്ലോകം ആറു തവണ ജപിക്കുന്നത് സർവ്വാഗ്രഹസാധ്യത്തിനു സഹായകരമാണെന്നു കരുതപ്പെടുന്നു.
യം വഹ്നിഗര്‍ഭം ശരവണജനിതം ജ്ഞാനശക്തിം കുമാരം
സുബ്രഹ്മണ്യം സുരേശം ഗുഹമചലദിദം രുദ്രതേജസ്വരൂപം
സേനാന്യം താരകഘ്നം ഗജമുഖസഹജം കാര്‍തികേയം ഷഡാസ്യം
സുബ്രഹ്മണ്യം മയൂരധ്വജരഥസഹിതം ദേവദേവം നമാമി