മംഗല്യഭാഗ്യം നീണ്ടുപോകുന്ന സ്ത്രീപുരുഷന്മാര്‍ ശിവപാര്‍വ്വതീ പ്രതിഷ്ഠയുള്ള ക്ഷേത്ര സന്നിധികളില്‍ സ്വയംവര പുഷ്പാഞ്ജലി എല്ലാ തിങ്കളാഴ്ചയും നടത്തുക. ഈ ദിവസങ്ങളില്‍ വ്രതമിരിക്കുന്നത് ഏറെ വിശേഷകരമാണ്. ഒരു നേരം മാത്രം അരി ഭക്ഷിച്ച് മറ്റു സമയം പാലോ പഴങ്ങളോ പോലെയുള്ള ലഘു ആഹാരങ്ങളോ ഭക്ഷിച്ച് സമയം കിട്ടുമ്പോഴൊക്കെ ഈ സ്വയംവരമന്ത്രം ജപിക്കുക. അതീവ ശക്തിയുള്ള മന്ത്രമാണ്. തീര്‍ച്ചയായും മംഗല്യസിദ്ധി കൈവരും. ഗുരൂപദേശത്തോടെ മന്ത്രം ജപിക്കുന്നത് ഉത്തമം.