ഒരു വ്യക്തിയുടെ ദേഹ ക്ലേശവും തൊഴിൽ ക്ലേശവും കുടുംബ വൈഷമ്യങ്ങളും ശമിപ്പിക്കുവാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നത് വിശ്വാസം മാത്രമല്ല, യാഥാർഥ്യവുമാണ്. പലർക്കും അവരുടെ ഇപ്പോഴത്തെ ദശാപഹാരങ്ങളും ചാരവശാലുള്ള ദോഷങ്ങളും ഒന്നും അറിയാൻ കഴിഞ്ഞെന്നു വരില്ല. ഉത്തമ ജ്യോതിഷിയെ കൊണ്ടു ജാതക പരിശോധന നടത്തി വേണ്ട പരിഹാരം ചെയ്യുന്നതാണ് ഉചിതമായ രീതി. സാധിക്കാത്തവർക്ക് നിത്യവും പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴയും ദോഷങ്ങളും അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കും . സാധിക്കുമെങ്കിൽ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ ദർശനം നടത്തുന്നതും അവനവനു ശക്തിക്കൊത്ത വഴിപാടുകൾ ഭക്തിപൂർവം സമർപ്പിക്കുന്നതും നല്ലതാണ് .
നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട് . പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം കിഴക്കു ദർശനമായി നിലവിളക്കിനു മുന്നിലിരുന്ന് ജപിക്കുന്നത് ഇരട്ടിഫലം നൽകും.
നവഗ്രഹസ്തോത്രം
സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവേ നമ:
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി